പാവങ്ങളുടെ മിനി കൂപ്പറിന് 20 വയസ്, മാരുതിയുടെ ഇതിഹാസ കാർ ഇതുവരെ വാങ്ങിയത് 30 ലക്ഷത്തിലധികം ആളുകൾ

ജനങ്ങളുടെ പൾസറിഞ്ഞ് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് മാരുതി സുസുക്കി. വർഷങ്ങളായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി തുടരാൻ ചില്ലറ പ്രയത്നമൊന്നും മതിയാവില്ലല്ലോ. കമ്പനി പുറത്തിറക്കിയതിൽ ഏറ്റവും വിജയകരമായ കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ് (Maruti Suzuki Swift). ഹാച്ച്ബാക്ക് (Hatchback) സെഗ്മെന്റിന്റെ തന്നെ പുതുമാനം സമ്മാനിച്ച 2005 മെയ് മാസം പുറത്തിറക്കിയ കോംപാക്‌ട് മോഡലിന് 25 വയസ് പൂർത്തിയാക്കിയിരിക്കുകയാണ്. പെർഫോമൻസ് കൊണ്ടും ലുക്ക് കൊണ്ടും ആളുകളെ കൈയിലെടുത്ത സ്വിഫ്റ്റ് ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

എന്തിനേറെ പറയുന്നു സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അന്യായ റീസെയിൽ വാല്യുവുള്ള കാറാണ് സ്വിഫ്റ്റ്. രാജ്യത്തെ വണ്ടിഭ്രാന്തില്ലാത്ത സ്ത്രീകൾക്ക് പോലും ഏറെ പരിചിതമായ മോഡലാണ് സ്വിഫ്റ്റ് എന്നതും ഒരു സത്യമാണ്. ഏത് രാത്രിയിൽ കണ്ടാലും തിരിച്ചറിയാൻ പാകത്തിന് വളർന്ന മോഡൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഇന്ന് നാലാംതലമുറ ആവർത്തനത്തിലെത്തുന്ന മോഡൽ ഇതുവരെ 30 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Maruti Suzuki Swift Celebrates 20th Year In India Sold Over 30 Lakh Units

സ്വിഫ്റ്റ് പുറത്തിറങ്ങിയതിന് ശേഷം വെറും 8 വർഷത്തിനുള്ളിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നു. തുടർന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിൽപ്പന ഇരട്ടിയായി 20 ലക്ഷത്തിലുമെത്തി. അവിടുന്ന് 6 വർഷത്തിനുള്ളിലാണ് 30 ലക്ഷം എന്ന സംഖ്യയിലെത്തിയത്. നല്ല പ്രായോഗികത, മൈലേജ്, പെർഫോമൻസ്, റീസെയിൽ വാല്യു എന്നിവയെല്ലാം ഒന്നിച്ച് കിട്ടണമെങ്കിൽ അത്ര എളുപ്പമൊന്നുമല്ല.

നിലവിൽ ഫോർസിലിണ്ടർ എഞ്ചിൻ ഉപേക്ഷിച്ച് ത്രീ സിലിണ്ടർ എഞ്ചിനിലേക്ക് ചേക്കേറിയ നാലാംതലമുറയോട് ചെറിയ പരിഭവമുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ചൂടപ്പം പോലെയാണ് സ്വിഫ്റ്റ് വിറ്റഴിയുന്നത്. LXI, VXI, VXI AMT, VXI(O), VXI(O) AMT എന്നിങ്ങനെ വൈവിധ്യമാർന്ന വകഭേദങ്ങളിൽ വരുന്ന ഇതിഹാസത്തിന് 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാണുള്ളത്.

Maruti Suzuki Swift Celebrates 20th Year In India Sold Over 30 Lakh Units

ഇന്നും ഏറ്റവും കൂടുതൽ ഫാൻസുള്ളത് സ്വിഫ്റ്റിന്റെ ആദ്യ മോഡലുകൾക്കാണ്. ഭാരം ലാഭിക്കാനും മികച്ച ഹാൻഡ്‌ലിങ്ങുമായി 2011-ലാണ് ഹാച്ച്ബാക്കിന്റ രണ്ടാം തലമുറ മോഡൽ എത്തിയത്. അതും വലിയ ഹിറ്റാണ് മാരുതിക്ക് നേടിക്കൊടുത്തത്. 2018-ൽ മിനി കൂപ്പർ ലുക്കുമായി സ്വിഫ്റ്റിന്റെ മൂന്നാംതലമുറ ആവർത്തനവുമെത്തി. ഇത് സാങ്കേതികവിദ്യയിലേക്കും കണക്റ്റിവിറ്റിയിലേക്കുമുള്ള ചുവടുവെപ്പായിരുന്നു.

2024-ലാണ് നാലാം തലമുറ സ്വിഫ്റ്റ് ഒരു പുതിയ Z-സീരീസ് എഞ്ചിനും പുത്തൻ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനുമായി കളംനിറയാനെത്തിയത്. നിലവിലെ മോഡലിന്റെ പുറംഭാഗത്ത് സ്മോക്ക്ഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ഫിനിഷുകൾ, ഫ്ലോയിംഗ് റാപ്പറൗണ്ട് ക്യാരക്ടർ ലൈൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് മാരുതി സുസുക്കി പണികഴിപ്പിച്ചിരിക്കുന്നത്. കണ്ട് കണ്ട് ഇഷ്‌ടപ്പെടുന്ന രൂപമാണ് ഇതിന്റെ പ്രത്യേകത.

Maruti Suzuki Swift Celebrates 20th Year In India Sold Over 30 Lakh Units

ഫ്ലാറ്റ്-ബോട്ടംഡ് സ്റ്റിയറിംഗ് വീൽ, അസമമായ ഡയൽ സജ്ജീകരണം, കോക്ക്പിറ്റ് പോലുള്ള ലേഔട്ട് എന്നിവയോടെയാണ് പുതിയ സ്വിഫ്റ്റിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. 6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇഎസ്‌പി, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും പുതുതലമുറ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഇതുകൂടാതെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും സ്റ്റാൻഡേർഡായി സ്വിഫ്റ്റിൽ ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ സ്വിഫ്റ്റിന് 3,860 mm നീളവും 1,735 mm വീതിയും 1,520 mm ഉയരവും 2,450 mm വീൽബേസും ഉണ്ട്. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Swift

ഒപ്പം മൈലേജ് കൊതിയൻമാർക്കായി സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും കാറിൽ ഒരുക്കിയിട്ടുണ്ട്. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് സ്വിഫ്റ്റ് സിഎൻജി നൽകുന്നുവെന്ന് മാരുതി പറയുന്നു. മറുവശത്ത് പെട്രോൾ മാനുവൽ പതിപ്പിന് 24.80 കിലോമീറ്ററും എഎംടി വേരിയന്റിന് 25.75 കിലോമീറ്റർ മൈലേജും കിട്ടുമെന്നാണ് പറയുന്നത്. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഹാച്ച്ബാക്കിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Saturday, June 21, 2025, 11:00 [IST]
English summary
Maruti suzuki swift celebrates 20th year in india sold over 30 lakh units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X