1.89 ലക്ഷം രൂപ വരെ 'ടാക്‌സ്ഫ്രീ'! 25.75KM മൈലേജുള്ള മാരുതി ₹5.07 ലക്ഷത്തിന് കിട്ടാന്‍ അര്‍ഹരാണോയെന്ന് നോക്കാം?
ഇന്ത്യയില്‍ 2025 സെപ്റ്റംബര്‍ 22 മുതല്‍ ചരക്കുസേവന നികുതി സ്ലാബുകള്‍ മാറ്റിയിരുന്നു. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായിരിക്കുന്നത് ചെറു കാര്‍ വിഭാഗത്തിനാണ്. ചെറു കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ വില ഗണ്യമായി കുറഞ്ഞു. ചില കാറുകള്‍ക്ക് ലക്ഷം രൂപയ്ക്ക് മേല്‍ വിലക്കുറവ് ലഭിച്ചു. ജിഎസ്ടി 2.0 ഇളവ് എക്‌സ്-ഷോറൂം വിലകളെയും സൈനിക ക്യാന്റീനുകളിലെ കാര്‍ വിലകളെയും സ്വാധീനിച്ചു. 2025 ഡിസംബര്‍ മാസം മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ക്യാന്റീന്‍ സ്‌റ്റോഴ്‌സ് ഡിപാര്‍ട്‌മെന്റിിെ (സിഎസ്ഡി) വില വിശദമായ നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.
രാജ്യത്ത് ആര്‍മി ക്യാന്റീനുകളില്‍ വില്‍ക്കുന്ന കാറുകള്‍ക്ക് സാധാരണ നികുതിയുടെ (28%) പകുതി (14%) മാത്രം മതി. എക്‌സ്‌ഷോറൂം വിലയിലെ കുറവ് സിഎസ്ഡി ക്യാന്റീനില്‍ ലഭ്യമായ കാറുകളുടെ വിലയും കുറച്ചു. കാര്‍സ്24 പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മാരുതി സുസുക്കി സ്വിഫ്റ്റിന് സിഎസ്ഡി ക്യാന്റീനുകളില്‍ 5.07 ലക്ഷം രൂപ മാത്രമാണ് പ്രാരംഭ വില. ഇതിന്റെ ഉയര്‍ന്ന് വേരിയന്റ് 7.60 ലക്ഷം രൂപയ്ക്ക് ലഭ്യമാകും.

മാരുതി സ്വിഫ്റ്റ് LXI വേരിയന്റ് ഷോറൂമില്‍ 6.49 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നതെങ്കില്‍ ക്യാന്റീനില്‍ 5.07 ലക്ഷം രൂപയ്ക്ക് വാങ്ങാം. ഇതുവഴി 1.42 ലക്ഷം രൂപയാണ് ലാഭിക്കാനാകുക. VXI വേരിയന്റിന് ഷോറൂമില്‍ 7.29 ലക്ഷവും ക്യാന്റീനില്‍ 5.74 ലക്ഷം രൂപയുമാണ് വില. ഈ വേരിയന്റ് വാങ്ങുന്നവര്‍ക്ക് 1.55 ലക്ഷം ലാഭിക്കാം.ZXI വേരിയന്റ് ഷോറൂമില്‍ 8.29 ലക്ഷമാണെങ്കില്‍ ക്യാന്റീനില്‍ 6.61 ലക്ഷം രൂപയ്ക്ക് കിട്ടുമ്പോള്‍ ലാഭം 1.68 ലക്ഷം രൂപയാണ്.
ZXI പ്ലസ് വേരിയന്റിന് ഷോറൂമില്‍ 8.99 ലക്ഷവും ക്യാന്റീനില്‍ 7.23 ലക്ഷവുമാണ്. ഇത് 1.76 ലക്ഷം ലാഭിക്കാന്‍ സഹായിക്കും. എഎംടി മോഡലുകളിലേക്ക് നോക്കിയാല്‍ VXI എഎംടി വേരിയന്റിന് ഷോറൂമില്‍ 7.79 ലക്ഷവും ക്യാന്റീനില്‍ 6.12 ലക്ഷവുമാണ് വില. ഇവിടെ പോക്കറ്റിലാക്കാനാകുക 1.67 ലക്ഷം രൂപയാണ്. ZXI എഎംടി വേരിയന്റിന് ഷോറൂമില്‍ 8.79 ലക്ഷം രൂപയും മുടക്കേണ്ടി വരുമ്പോള്‍ ക്യാന്റീനില്‍ 6.98 ലക്ഷത്തിന് കിട്ടും. ലാഭിക്കാനാകുന്നത് 1.81 ലക്ഷം രൂപയാണ്.
ZXI+ എഎംടി പതിപ്പ് ഷോറൂമില്‍ 9.49 ലക്ഷത്തിനും ക്യാന്റീനില്‍ 7.60 ലക്ഷത്തിനുമാണ് ലഭിക്കുക. ഇതുവഴി 1.89 ലക്ഷം രൂപ ലാഭിക്കാം. അതിനാല്‍, സിഎസ്ഡി ക്യാന്റീനിലൂടെ മാരുതി സ്വിഫ്റ്റ് വാങ്ങുമ്പോള്‍ പരമാവധി 1.89 ലക്ഷം രൂപ വരെ ലാഭിക്കാനാകും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത സര്‍ക്കാറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്ഡി. അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ഡല്‍ഹി, ജയ്പൂര്‍, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലായി ഇന്ത്യയില്‍ 34 സിഎസ്ഡി ഡിപ്പോകളുണ്ട്.
ഇന്ത്യന്‍ സായുധ സേനയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാജ്യത്തിനായി സേവനം ചെയ്യുന്ന സൈനികര്‍ക്ക് ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് ഇവിടെ ലഭ്യമാണ്. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സായുധ സേനാംഗങ്ങള്‍, സൈനിക ഉദ്യോഗസ്ഥരുടെയും മുന്‍ സൈനികരുടെയും വിധവകള്‍, ഡിഫന്‍സ് സിവിലിയന്മാര്‍ എന്നിവരാണ് സിഎസ്ഡിയില്‍ നിന്ന് കാര്‍ വാങ്ങാന്‍ യോഗ്യരായ ഉപഭോക്താക്കള്‍.

മാരുതി സുസുക്കി സ്വിഫ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കാണ് ഇത്. കഴിഞ്ഞ വര്‍ഷം തലമുറമാറ്റം സംഭവിച്ച സ്വിഫ്റ്റില്‍ 1.2 ലിറ്ററര്‍ Z2E 3-സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. 80 bhp പവറും 112 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. മാനുവലില്‍ ലിറ്ററിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ ലിറ്ററിന് 25.75 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.
മൈലേജിന്റെ കാര്യത്തില്‍ മാത്രമല്ല മോഡേണ്‍ ഫീച്ചറുകള്‍ നിറഞ്ഞ ആകര്‍ഷകമായ ക്യാബിനും പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതയാണ്. റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍, പാര്‍ക്കിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്ന റിയര്‍ വ്യൂ ക്യാമറയും ഈ മോഡലില്‍ ലഭ്യമാണ്. 9 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പുതുക്കിയ ഡാഷ്‌ബോര്‍ഡ്, വയര്‍ലെസ് കണക്റ്റിവിറ്റിയോടുകൂടിയ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് ഈ കാറുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിന് നിബന്ധനകളുണ്ട്. ഇങ്ങനെ വാങ്ങുന്ന കാറുകള്‍ പുറത്തെ വിപണിയില്‍ കുറഞ്ഞ കാലം കൊണ്ട് മറിച്ച് വില്‍ക്കാന്‍ സാധിക്കില്ല. ഇതിന് നിശ്ചിത സമയ പരിധിയുണ്ട്. സൈനിക സേവനം ചെയ്യുന്നവരുടെ സ്വന്തം ഉപയോഗത്തിനായി മാത്രമാണ് ഈ വാഹനങ്ങള്‍ നികുതി കുറച്ച് വില്‍ക്കുന്നത്. സ്വിഫ്റ്റ് വാങ്ങാന്‍ പദ്ധതിയിടുന്ന നിങ്ങളുടെ ആര്‍മി സുഹൃത്തിന് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








