32.85Km മൈലേജുള്ള 'പാവങ്ങളുടെ മിനികൂപ്പര്‍' 30 ദിവസം കൊണ്ട് വാങ്ങിപ്പോയത് 14,135 പേര്‍

ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ കുത്തൊഴുക്കിനിടയില്‍ ഹാച്ച്ബാക്കുകളുടെ ഡിമാന്‍ഡ് കുറഞ്ഞുവെന്ന കാര്യം സത്യമാണെങ്കിലും ഇപ്പോഴും പിടിച്ച് നില്‍ക്കുന്നചില മോഡലുകള്‍ ഉണ്ട്. സ്ഥിരമായി ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന ആ കാര്‍ നിങ്ങള്‍ക്ക് ഒന്ന് ഊഹിച്ചാല്‍ തന്നെ മനസ്സിലാകും. ഇന്ത്യയിലെ സാധാരണക്കാരുടെയും ശ്രദ്ധ കപൂറിനെ പോലുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വരെ പ്രിയപ്പെട്ട മാരുതി കാര്‍ ആയ സ്വിഫ്റ്റിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ സ്വിഫ്റ്റ് തരക്കേടില്ലാത്ത വില്‍പ്പന നേടിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വിഫ്റ്റിന്റെ വില്‍പ്പന എങ്ങിനെയുണ്ടെന്നും കാറിന്റെ സവിശേഷതകളും വിശദമായി പരിശോധിക്കാം.

2025 മെയ് മാസത്തില്‍ മാരുതി 14,135 സ്വിഫ്റ്റ് കാറുകളാണ് വിറ്റത്. 10000 യൂണിറ്റിന് മുകളില്‍ വില്‍പ്പനയുണ്ടെങ്കിലും 2024 മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വമ്പന്‍ ഇടിവാണ് നേരിട്ടത്. 12 മാസം മുമ്പ് സ്വിഫ്റ്റിന്റെ വില്‍പ്പന 19393 യൂണിറ്റായിരുന്നു. 27 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്. ഇതോടെ 2025 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ മാരുതി ആദ്യ അഞ്ചില്‍ നിന്ന് സ്വിഫ്റ്റ് പുറത്തായി.

maruti swift front view

മാരുതി സുസുക്കി ഡിസയര്‍, മാരുതി സുസുക്കി എര്‍ട്ടിഗ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നിവക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് സ്വിഫ്റ്റുള്ളത്. മെയ് മാസം സ്വിഫ്റ്റിന്റെ വില്‍പ്പന കുറഞ്ഞത് ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് തോന്നുന്നത്. ജൂണ്‍ മാസത്തില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് തിരിച്ചുവരവ് നടത്തിയേക്കാം.

കാരണം കുറഞ്ഞ വിലയില്‍ പ്രീമിയം ബൈക്കിന്റെ മൈലേജ് തരുന്ന കാര്‍ ആണ് സ്വിഫ്റ്റ്. 2005ല്‍ പുറത്തിറക്കിയ സ്വിഫ്റ്റ് ഇപ്പോള്‍ നാലാം തലമുറയില്‍ എത്തി നില്‍ക്കുകയാണ്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ആരംഭ വില വെറും 6.49 ലക്ഷം രൂപ മാത്രമാണ്. ഇത് എക്‌സ്-ഷോറൂം വിലയാണ്. ആയതിനാല്‍ 10 ലക്ഷം ബജറ്റില്‍ നല്ല മൈലേജുള്ളൊരു വിശ്വസനീയമായ കാര്‍ തേടിനടക്കുന്നവര്‍ക്ക് 'പാവങ്ങളുടെ മിനി കൂപ്പര്‍' കണ്ണുംപൂട്ടി വാങ്ങാം.

LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുത്തന്‍ സ്വിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത് പുതുമയാര്‍ന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും അതോടൊപ്പം ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ നിറങ്ങളാലും സ്വിഫ്റ്റ് വാങ്ങാം സിസ്ലിംഗ് റെഡ്, ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച്, മാഗ്മ ഗ്രേ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് സ്വിഫ്റ്റിലെ കളര്‍ ഓപ്ഷനുകള്‍.

പുതിയ Z12E 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp പവറും രമാവധി 112 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. മുന്‍ഗാമിയെ അപേക്ഷിച്ച് സിലിണ്ടര്‍ ഒന്ന് കുറഞ്ഞെങ്കിലും കാറിന്റെ മൈലേജ് നന്നായി കൂടിയിട്ടുണ്ട്.

maruti swift rear profile

സ്വിഫ്റ്റ് പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 24.80 കിലോമീറ്ററാണ്. പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.75 കിലോമീറ്ററാണ്. സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ഹാച്ച്ബാക്ക് വാങ്ങാം. സ്വിഫ്റ്റ് VXI സിഎന്‍ജിയുടെ വില 8.20 ലക്ഷം രൂപയാണ്. ഇതിന് കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് ഇന്ധനക്ഷമത വാാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്ന് കൂടിയാണ് ഇപ്പോള്‍ സ്വിഫ്റ്റ്.

ബൂമറാംഗ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 15 ഇഞ്ച് പ്രിസിഷന്‍-കട്ട് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.2 ഇഞ്ച് എംഐഡിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍.

maruti swift interior

6 എയര്‍ബാഗുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റും ലഭിക്കും. മാരുതി ഡിസയറിന് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചതിനാല്‍ സ്വിഫ്റ്റും അത് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഏതായാലും വരും മാസങ്ങളിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് നിലനില്‍ക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, June 9, 2025, 15:28 [IST]
English summary
Maruti suzuki swift posted 14135 unit sales in 2025 may 27 per cent degrowth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X