32.85KM മൈലേജുള്ള കാര്‍ വില്‍ക്കുന്നത് ₹5.79 ലക്ഷത്തിന്! ഹോണ്ടയുടെ 1 മാസത്തെ വില്‍പ്പനയുടെ ഇരട്ടി കച്ചോടം

പുതിയ കാര്‍ വാങ്ങാനൊരുങ്ങുന്നവര്‍ ഉയര്‍ന്ന മൈലേജ്, കുറഞ്ഞ വില, കുറഞ്ഞ പരിപാലനച്ചെലവ്, ആകര്‍ഷകമായ രൂപകല്‍പ്പന എന്നിവയെല്ലാം ഒത്തുചേരുന്ന ഒരു മോഡല്‍ ലഭിക്കാന്‍ ആഗ്രഹിക്കും. ഉപഭോക്താക്കളുടെ ഈ പ്രതീക്ഷകളെല്ലാം പൂര്‍ണമായും നിറവേറ്റാന്‍ പ്രയാസമാണ്. ചില കാറുകള്‍ ഉയര്‍ന്ന മൈലേജ് നല്‍കുമെങ്കിലും അവയുടെ വില കൂടുതലായിരിക്കും. കാണാന്‍ നല്ല ലുക്കും പെര്‍ഫോമന്‍സുമുള്ള ചില കാറുകള്‍ 'തീറ്റിപ്പോറ്റാന്‍' പാടായിരിക്കും. എന്നിരുന്നാലും, മുകളില്‍ പറഞ്ഞ എല്ലാ പ്രതീക്ഷകളും ഒരുപരിധി വരെ നിറവേറ്റുന്ന ചില കാറുകള്‍ ഉണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റ് അതിന് പറ്റിയ മികച്ച ഒരു ഉദാഹരണമാണ്.

എത്ര വലിയ മാരുതി ഹേറ്റര്‍ ആണെങ്കിലും സ്വിഫ്റ്റിനെ കുറിച്ച് കാര്യമായ കുറ്റങ്ങളൊന്നും കണ്ടുപിടിക്കാന്‍ സാധിക്കില്ല. വിപണിയിലെത്തി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വിഫ്റ്റിന്റെ വില്‍പ്പന കുറയാതിരിക്കാനുള്ള ഒരു കാരണം ഉപഭോക്താക്കളുടെ പരിഗണനയിലുള്ള എല്ലാ ബോക്‌സുകളില്‍ ടിക്ക് വീഴുന്നത് കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം പുതുതലമുറ പതിപ്പ് പുറത്തിറങ്ങിയ ശേഷം സ്വിഫ്റ്റിന്റെ വില്‍പ്പന നന്നായി കൂടി.

maruti swift side design

ഇപ്പോള്‍ പുറത്തുവന്ന 2025 നവംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ഇത് അടിവരയിടുന്നു. 2025 നവംബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് ഗഡിവാഡി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് അനുസരിച്ച്, 2025 നവംബറില്‍ മാരുതി സുസുക്കി വിറ്റത് 19733 സ്വിഫ്റ്റ് കാറുകളാണ്. എന്നാല്‍ 2024 നവംബറില്‍ ഇത് 14737 യൂണിറ്റ് മാത്രമായിരുന്നു. അതായത്, 2024 നവംബറിനെ അപേക്ഷിച്ച് 2025 നവംബറില്‍ 4996 യൂണിറ്റ് അധികം വിറ്റു.

ഇതോടെ, മാരുതി സുസുക്കി സ്വിഫ്റ്റ് 34 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട ഒരു മാസം നേടുന്ന വില്‍പ്പനയുടെ ഇരട്ടിയില്‍ കൂടുതലാണ് സ്വിഫ്റ്റ് ഒറ്റക്ക് നേടുന്നത് എന്നതാണ് കൗതുകകരം. 2025 നവംബറില്‍ ഹോണ്ടയുടെ ഇന്ത്യയിലെ വില്‍പ്പന 5264 യൂണിറ്റായിരുന്നു.

maruti swift

വമ്പന്‍ വില്‍പ്പന കാരണം, 2025 നവംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് മൂന്നാം സ്ഥാനം നേടി. ടാറ്റ നെക്സോണും മാരുതി സുസുക്കി ഡിസയറും മാത്രമാണ് സ്വിഫ്റ്റിന്റെ മുന്നിലുള്ളത്. ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ, മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി ഫ്രോങ്ക്‌സ്, മാരുതി വാഗണ്‍ ആര്‍, മാരുതി ബ്രെസ എന്നിവയാണ് യഥാക്രമം നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

തുടക്കത്തില്‍ പറഞ്ഞ പോലെ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പാകത്തിന് കുറഞ്ഞ വിലയിലാണ് ഈ കാര്‍ വിപണനം ചെയ്യുന്നത്. നിലവില്‍ മാരുതി സ്വിഫ്റ്റിന്റെ പ്രാരംഭ വില വെറും 5.79 ലക്ഷം രൂപ മാത്രമാണ്. അതേസമയം, ടോപ്പ് വേരിയന്റിനും 8.65 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതി. മാരുതി സുസുക്കി ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന എക്സ്-ഷോറൂം വിലകളാണിത്.

maruti swift interior

കുറഞ്ഞ വില മാത്രമല്ല ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്ന് കൂടിയാണിത്. സ്വിഫ്റ്റിന്റെ പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 24.80 കിലോമീറ്ററാണ്. അതേസമയം, പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎന്‍ജി/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് കിലോഗ്രാമിന് 32.85 കിലോമീറ്ററാണ്. ഇതെല്ലാം ARAI അംഗീകൃത മൈലേജ് കണക്കുകളാണ്.

വില കുറഞ്ഞ മികച്ച മൈലേജുള്ള കാറുകള്‍ പൊതുവേ സേഫ്റ്റിയുടെ കാര്യത്തില്‍ മോശമായിരിക്കും. എന്നാല്‍ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ വരുന്ന കാറാണ് സ്വിഫ്റ്റ്. ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നീ ഹാച്ച്ബാക്കുകള്‍ക്കും ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ പോലുള്ള മൈക്രോ എസ്‌യുവികള്‍ക്കും മികച്ച ബദലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്.

More from DriveSpark

Article Published On: Wednesday, December 10, 2025, 18:03 [IST]
English summary
Maruti suzuki swift registered 19733 unit sales in 2025 november 34 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X