മാരുതിക്ക് കിട്ടിയത് 4.50 ലക്ഷം കാറുകളുടെ ബുക്കിംഗ്, ടാറ്റ വിറ്റത് 38,000 നെക്സോണുകൾ; കത്തിക്കയറി വിപണി

ഉത്സവ സീസണിൽ ചാക്ക് നിറയെ പണം വാരുന്ന തിരക്കലാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം. ഇത്തവണത്തെ ഉത്സവകാലത്ത് രാജ്യത്തെ പാസഞ്ചർ കാർ വിപണിക്ക് നല്ല കാലമായിരുന്നു. പൊതുവേ ലഭിക്കുന്ന ഓഫറുകൾക്കും ആനുകൂല്യങ്ങൾക്കും പുറമെ ജിഎസ്ടി വിലക്കുറവ് കൂടി ലഭിച്ചതോടെ സംഗതി ഉഷാറായിട്ടുണ്ട്. നവരാത്രി മുതൽ ദീപാവലി വരെയുള്ള കാലയളവിൽ ഇന്ത്യയിലെ വാഹന വിൽപ്പനയിൽ കുത്തനെയുള്ള വർധനവുണ്ടായെന്നാണ് നിർമാതാക്കൾ പറയുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 15 മുതൽ 35 ശതമാനം വരെയുള്ള ഉയർച്ചയാണ് വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത്.

എസ്‌യുവികൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുമാണ് ഡിമാൻഡ് പ്രത്യേകിച്ചും പ്രകടമായിരിക്കുന്നത്. ബ്രാൻഡുകളുടെ കാര്യത്തിലേക്ക് വന്നാൽ ഏവരും പ്രതീക്ഷിക്കുന്നത് പോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തന്നെയാണ് മുന്നിലുള്ളത്. മൊത്തം 3.25 ലക്ഷം വാഹനങ്ങൾ വിപണനം ചെയ്‌ത മാരുതി പുത്തൻ കാറുകൾക്കായി ഏകദേശം 4.50 ലക്ഷം ബുക്കിംഗുകൾ നേടുകയും ചെയ്‌തുവെന്നാണ് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നത്.

maruti swift delivery

51,000-ത്തിലധികം കാറുകളാണ് ധന്തേരസ് ദിനത്തിൽ മാത്രം ഡെലിവറി ചെയ്‌തത്. ടാറ്റ മോട്ടോർസും അത്ഭുതപൂർവമായ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് ഈ ദിവസം കമ്പനി വിതരണം ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 33 ശതമാനം വർധനവാണ് ടാറ്റയ്ക്ക് വിൽപ്പനയിലുണ്ടായിരിക്കുന്നത്. നെക്‌സോൺ 38,000 യൂണിറ്റുകൾ വിൽപ്പനയോളം നേടി ഞെട്ടിച്ചു.

അതായത് കഴിഞ്ഞ വർഷം ഇതേസമയത്തെ അപേക്ഷിച്ച് കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പനയിൽ 73 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. അതേസമയം പഞ്ച് ഏകദേശം 32,000 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. മൈക്രോ എസ്‌യുവിയുടെ വാർഷിക വിൽപ്പനയിൽ 29 ശതമാനം വർധനവ് ടാറ്റ മോട്ടോർസ് ഉത്സവ കാലത്ത് നേടിയെടുത്തു. ഇവികളുടെ വിൽപ്പനയിലും ടാറ്റ മോട്ടോർസ് നേട്ടംകൊയ്തു.

tata nexon

മുഖ്യധാരാ വിപണിയിലെ ഇലക്ട്രിക് വാഹനങ്ങളോടുള്ള അടുപ്പം ഇന്ത്യക്കാർക്ക് കൂടിയ സീസൺ ആയിരുന്നു ഇത്. ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹന നിര മാത്രം ഉത്സവ കാലത്ത് 10,000-ത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതായത് വൈദ്യുത വാഹന വിൽപ്പനയിൽ മുഖ്യ ശത്രുവായ എംജിയെ തരിപ്പണമാക്കാൻ ബ്രാൻഡിനായെന്ന് സാരം. ഫെസ്റ്റീവ് സീസണിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും വൻ ഫോമിലാണ്.

ഹ്യുണ്ടായിയുടെ വിൽപ്പന ഏകദേശം 30 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ശരാശരി ഒരുദിവസം തന്നെ ഏകദേശം 2,500 യൂണിറ്റ് ഡെലിവറികളാണ് കമ്പനി പൂർത്തിയാക്കിക്കൊണ്ടിരുന്നതെന്ന് ചുരുക്കം. എൻക്വയറികൾ ഏകദേശം 10 ശതമാനം വർധിച്ചപ്പോൾ ബുക്കിംഗുകൾ ഏകദേശം 17 ശതമാനം ഉയർന്നുവെന്നും പറയുന്നു. എന്തായാലും മൊത്തത്തിൽ നല്ല സമയം വന്നുവെന്ന് പറയാം.

hyundai creta

2025 ലെ ഉത്സവ സീസൺ വാഹന നിർമാതാക്കൾക്ക് ഒരു നിർണായകമായ വിൽപ്പന വളർച്ച തന്നെ നൽകിയിട്ടുണ്ട്. കൂടാതെ സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കും ഈ ട്രെൻഡ് നിലനിൽക്കുമെന്ന് വേണം കരുതാൻ. ഇനിയൊരു വില വർധനവ് ജനുവരി മാസമായിരിക്കും സംഭവിക്കുക. ഇനി താത്ക്കാലികമായി വർധനവ് പിടിച്ചുനിർത്താൻ കമ്പനികൾ തീരുമാനിക്കുകയാണെങ്കിൽ അതുമൊരു വിപ്ലവകരമായ നടപടിയായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 23, 2025, 17:01 [IST]
English summary
Maruti suzuki tata and hyundai post record car sales and booking in this festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X