ഗ്രാൻഡ് വിറ്റാരയെക്കൊണ്ട് നടന്നില്ല, ക്രെറ്റയെ ഒതുക്കാൻ പുത്തൻ എസ്‌യുവിയുമായി മാരുതി! ആദ്യ ടീസർ പുറത്ത്

ഹാച്ച്ബാക്കുകളുടെ തമ്പുരാക്കൻമാരായി ഇന്നും അറിയപ്പെടുന്നവരാണ് മാരുതി സുസുക്കി. സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട് കുറഞ്ഞ വിലയുള്ള കാറുകൾ മാത്രം പുറത്തിറക്കിയിരുന്ന കമ്പനി ഇപ്പോൾ പ്രീമിയം മോഡലുകളിലും ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. വിപണിയിലെ ട്രെൻഡ് എസ്‌യുവികളിലേക്ക് മാറിയപ്പോൾ അതിനനുസരിച്ച് തങ്ങളുടെ വാഹന നിര വിപുലീകരിക്കുന്നതിലും മാരുതി പ്രത്യേകം ശ്രദ്ധകൊടുത്തു. ഫ്രോങ്ക്‌സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ അഞ്ചോളം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് ബ്രാൻഡ് ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. തങ്ങളുടെ ആയുധ ശേഖരത്തിലേക്ക് പുതിയൊരു മോഡലിനെ കൂടി ഉൾപ്പെടുത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് മാരുതി സുസുക്കി ഇപ്പോൾ.

ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളിയായി മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ എസ്‌യുവിയെക്കുറിച്ച് കാർ നിർമാതാവ് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ വിപണിയിൽ മോഡൽ എത്തുമെന്നതാണ് സ്ഥിരീകരണം. ഇക്കാര്യം ഊട്ടിയുറപ്പിക്കാനും എതിരാളികൾക്ക് സൂചന നൽകാനുമായി വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസർ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി.

Maruti Suzuki Teased New SUV Ahead Of September 3 Launch

ടീസറിൽ എസ്‌യുവിയുടെ എൽഇഡി ടെയിൽലൈറ്റ് ഡിസൈനാണ് മാരുതി സുസുക്കി പ്രദർശിപ്പിച്ചിരിക്കുന്നത്. ടെയിൽ ലാമ്പ് ഡിസൈൻ ഒരു 3D ലുക്കും സ്ലീക്ക് ബ്രേക്ക് ലാമ്പുമുള്ളതാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. ബ്രേക്ക് ലാമ്പിന് ചുറ്റും ടേൺ ഇൻഡിക്കേറ്ററുകളും മനോഹരമായി കൊടുത്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റേതിന് സമാനമാണ് ടെയിൽ ലാമ്പിന്റെ ആകൃതി.

എങ്കിലും കോംപാക്ട് ഹാച്ച്ബാക്കിൽ കാണുന്നതിനേക്കാൾ കൂടുതൽ സ്റ്റൈലിഷാണെന്ന് പറയാതെ വയ്യ. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയോട് മത്സരിക്കാൻ ഗ്രാൻഡ് വിറ്റാര ഉണ്ടായിട്ടും എന്തിനാവും പുതിയൊരു മോഡൽ എന്ന് ചിന്തിക്കുന്നവരുണ്ടാവും അല്ലേ. വരാനിരിക്കുന്ന എസ്‌യുവിയിലൂടെ രാജ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം വികസിപ്പിക്കാനുള്ള ശ്രമമാണ് മാരുതി സുസുക്കിയുടേത്.

Maruti Suzuki Teased New SUV Ahead Of September 3 Launch

നിലവിലുള്ള ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ എസ്‌യുവി നിർമിക്കുക. എന്നിരുന്നാലും മാരുതിയുടെ വാഹന നിരയിൽ ഗ്രാൻഡ് വിറ്റാരയ്ക്കും ബ്രെസയ്ക്കും ഇടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള പുതിയ എസ്‌യുവി അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുമെന്ന സൂചനകളാണ് ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനർഥം കൂടുതൽ വിശാലമായ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഉൽപ്പന്നം കൊണ്ടുവരാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത് എന്നാണ്. ഈ നീക്കത്തിലൂടെ വിൽപ്പനയിൽ ഹ്യുണ്ടായി ക്രെറ്റയെ മറികടക്കാനും കമ്പനിക്കാവുമെന്നാണ് വിശ്വാസം. മാരുതി സുസുക്കി മറ്റ് മോഡലുകൾക്കായി ഇതിനകം തന്നെ നിർമിക്കുന്ന ഒന്നിലധികം എഞ്ചിൻ ഉള്ളതിനാൽ ഈ പുതിയ എസ്‌യുവിയിലും 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത.

Maruti Suzuki Teased New SUV Ahead Of September 3 Launch

ബ്രെസയിലും ഗ്രാൻഡ് വിറ്റാരയിലും എർട്ടിഗയിലും ജിംനിയിലുമെല്ലാം ഉപയോഗിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 101 bhp പവറിൽ പരമാവധി 139 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിനുപുറമെ, പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ പവർട്രെയിനും ഇവയിലുണ്ട്. കൂടാതെ ഗ്രാൻഡ് വിറ്റാരയെപ്പോലെ പുതിയ എസ്‌യുവിയിലും പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിലും ലഭ്യമാകാൻ സാധ്യതയുണ്ട്.

ഈ മൾട്ടി എഞ്ചിൻ തന്ത്രത്തിലൂടെ പുതിയ എസ്‌യുവി വേരിയബിൾ ഫ്യുവൽ മുൻഗണനകളുള്ള കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കും. ഒപ്പം ക്രെറ്റയുടെ ഡീസൽ പതിപ്പുകളോടും മത്സരിക്കാനാവും. എന്തായാലും പുതിയൊരു മോഡലിന്റെ വരവ് വിപണിയെ ഇളക്കിമറിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഫ്രോങ്ക്‌സ് പോലെ സർപ്രൈസ് ഹിറ്റടിച്ചാൽ അത്ഭുതപ്പെടാനുമില്ല.

More from DriveSpark

Article Published On: Friday, August 29, 2025, 13:21 [IST]
English summary
Maruti suzuki teased new suv ahead of september 3 launch hyundai creta rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X