പെട്രോൾ കാശ് ലാഭിക്കാം, ബയോഗ്യാസിൽ ഓടുന്ന എസ്‌യുവി പുറത്തിറക്കാൻ മാരുതി, പരീക്ഷണം അവസാനഘട്ടത്തിൽ

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ തലവര മാറ്റാനെത്തിയ മിടുക്കനാണ് വിക്ടോറിസ്. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം ഇതേ വിഭാഗത്തിലെത്തുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡൽ കൂടിയാണിത് എങ്കിലും വിറ്റാരയുമായി യാതൊരു വിധ സാമ്യവുമില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിക്ടോറിസിനെ ആളുകൾക്ക് പെരുത്തിഷ്‌ടായിട്ടുണ്ട്. ആദ്യ മാസത്തിൽ തന്നെ 5,000 യൂണിറ്റുകൾക്കടുത്ത് സ്വന്തമാക്കി വാഹനം തുടക്കം ഗംഭീരമാക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഡെലിവറി ആരംഭിച്ചത് എന്നതും പ്രത്യേകം പറയേണ്ട സംഗതിയാണ്. ചുരുങ്ങിയ ആഴ്ച്ചകള്‍ക്കുള്ളില്‍ 25,000-ല്‍ അധികം ബുക്കിംഗുകള്‍ നേടാനും മാരുതി സുസുക്കി വിക്ടോറിസിന് സാധിച്ചിരുന്നു കേട്ടോ.

ബ്രാൻഡിൽ നിന്നുള്ള ഏറ്റവും സാങ്കേതികമായി പുരോഗമിച്ച വാഹനമാണിതെന്നാണ് മാരുതി സുസുക്കി പറയുവന്നത്. ഡീസൽ, ഇലക്ട്രിക് പതിപ്പുകൾ ഒഴികെ നിരവധി എഞ്ചിൻ ഓപ്ഷനുകളോടെയാണ് വിക്ടോറിസ് വരുന്നതും. ഇപ്പോൾ വിക്ടോറിസിന്റെ പുതിയ ബയോ ഗ്യാസ് വേരിയന്റ് കൂടി പുറത്തിറക്കാനുള്ള ആലോചനയിലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.

maruti suzuki victoris

നിലവിൽ മൂന്ന് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലാണ് വിക്ടോറിസ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കുന്നത്. അതിൽ ആദ്യത്തേത് 1.5 ലിറ്റർ NA പെട്രോൾ, രണ്ടാമത്തേത് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷൻ, മൂന്നാമത്തേത് ടൊയോട്ടയിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് എന്നിവയാണ്. ഇതിന് പുറമെയാണ് ഇപ്പോൾ, ബയോ ഗ്യാസ് വേരിയന്റിന്റെ രൂപത്തിൽ നാലാമത്തെ പവർട്രെയിനിന്റെ ഓപ്ഷൻ കമ്പനി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നത്.

2025 ജപ്പാൻ മൊബിലിറ്റി ഷോയിൽ വിക്ടോറിസ് എസ്‌യുവിയുടെ ബയോഗ്യാസ് പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) പ്രവർത്തിപ്പിക്കാൻ കഴിവുള്ള വിക്ടോറിസിന്റെ ഈ പതിപ്പ്, ടാറ്റയിൽ നിന്നും ഹ്യുണ്ടായിയിൽ നിന്നുമുള്ള ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയും ആവും. എങ്ങനെയെന്ന് ചോദിച്ചാൽ അണ്ടർ-ബോഡി സിഎൻജി സ്റ്റോറേജ് ടാങ്കായിരിക്കും ഇതിൽ അവതരിപ്പിക്കുക.

അതായത് ബൂട്ട് സ്പേസിൽ നഷ്‌ടം വരാതെ തന്നെ പ്രായോഗികമായിരിക്കും വിക്ടോറിക് ബയോ ഗ്യാസ് പതിപ്പെന്ന് സാരം. 1.5 ലിറ്റർ 4-സിലിണ്ടർ K15 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിച്ചായിരിക്കും പുതിയ മോഡലും പ്രവർത്തിക്കുക. ബയോ ഗ്യാസിന്റെ ക്ലിയർ കമ്പഷൻ ഉറപ്പാക്കാൻ ചില മെക്കാനിക്കൽ പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. സിബിജി പുനരുപയോഗിക്കാവുന്ന ഇന്ധനമാണ്.

ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ സൃഷ്ടിക്കാനും കഴിയും. ബയോ ഗ്യാസ് ഉത്പാദനം വൻതോതിൽ നടപ്പിലാക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാനാവും. മാരുതി വിക്ടോറിസ് ബയോ ഗ്യാസ് വേരിയന്റ് വിക്ടോറിസ് സിഎൻജി വേരിയന്റിന് സമാനമായിരിക്കുമെങ്കിലും, കമ്പനി ഇത് ഇന്ത്യയിൽ ഒരു സ്വതന്ത്ര ഉൽപ്പന്നമായി അവതരിപ്പിക്കാൻ സാധ്യതയില്ല. നിലവിൽ, വിക്ടോറിസ് ബയോ ഗ്യാസ് (സിബിജി) 2025 ജപ്പാൻ മോട്ടോർ ഷോയിൽ ഒരു പ്രവർത്തനക്ഷമമായ പ്രോട്ടോടൈപ്പായിട്ടായിരിക്കും പ്രദർശിപ്പിക്കുക.

maruti suzuki victoris rear

അതിന് ശേഷമായിരിക്കും പ്രൊഡക്ഷനിലേക്ക് കടക്കുക. നിലവിൽ വാഹനത്തിന് ലഭിച്ചിരിക്കുന്ന സ്വീകാര്യത മുതലെടുക്കാനും പുതിയൊരു ഇന്ധനം പരിചയപ്പെടുത്താനും മാരുതി സുസുക്കിക്ക് സാധിക്കും. മോഡലുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് കടന്നാൽ വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ സുസുക്കി വിക്ടോറിസ് എസ്‌യുവിയുടെ വില കമ്പനി വർധിപ്പിച്ചിട്ടുണ്ട്.

എന്നാൽ വിക്‌ടോറിസിന്റെ തെരഞ്ഞെടുത്തിരിക്കുന്ന വേരിയന്റുകള്‍ക്ക് മാത്രമാണ് വില പരിഷ്ക്കാരം ലഭിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് LXI, VXI വേരിയന്റുകളുടെ വിലയില്‍ മാരുതി സുസുക്കി മാറ്റം വരുത്തിയിട്ടില്ല. പകരം ZXI, ZXI (O), ZXI പ്ലസ്, ZXI പ്ലസ് (O) വേരിയന്റുകള്‍ക്കാണ് 15,400 രൂപയുടെ വര്‍ധനവ് വരുത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, October 21, 2025, 10:09 [IST]
English summary
Maruti suzuki victoris bio gas variant to launch soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X