28.65 KM മൈലേജുള്ള മാരുതി എസ്‌യുവിയുടെ ഡെലിവറി തുടങ്ങിയിട്ടുണ്ട്, ഇതുവരെ വാരിയത് കാൽലക്ഷം ബുക്കിംഗ്

എസ്‌യുവി വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഫ്രോങ്ക്‌സ്, ബ്രെസ, ജിംനി, ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് ശേഷം ബ്രാൻഡ് നിരയിലേക്ക് അടുത്തിടെ വിക്ടോറിസ് എന്നൊരു മിടുക്കൻ കൂടിയെത്തുകയുണ്ടായി. ലുക്ക് കൊണ്ടും ഫീച്ചറുകൾകൊണ്ടും മാത്രമല്ല, വിലയുടെ കാര്യത്തിലും വിസ്‌മയിപ്പിച്ചാണ് വിക്ടോറിസ് വിപണിയിലേക്ക് എത്തിയത്. ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് മാരുതി പുറത്തിറക്കുന്ന രണ്ടാമത്തെ മോഡൽ ഇതിനോടകം വിജയം രുചിച്ച് കഴിഞ്ഞുവെന്ന് പറയാം. പുറത്തിറങ്ങി ദിവസങ്ങൾക്കകം മോഡൽ 25,000 യൂണിറ്റ് ബുക്കിംഗും കടന്ന് കുതിക്കുകയാണ്.

ഇപ്പോഴിതാ ബുക്ക് ചെയ്‌തവരെ കാത്തിരുത്തി മുഷിപ്പാക്കാതെ വാഹനം കൈമാറി തുടങ്ങിയിരിക്കുകയാണ് കമ്പനി. അതായത് പുത്തൻ വിക്ടോറിസ് എസ്‌യുവിയുടെ ഡെലിവറിയും മാരുതി സുസുക്കി ആരംഭിച്ചുവെന്ന് സാരം. LXi, VXi, ZXi, ZXi(O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മോഡലിന് 10.50 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Maruti Suzuki Victoris SUV Deliveries Started

ഇതിൽ മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ്, സിഎൻജി ഫ്യുവൽ ഓപ്ഷനുകളും കമ്പനി നൽകിയിട്ടുണ്ട്. വില കൃത്യമായി എങ്ങനെയാണെന്ന് നോക്കിയാൽ, മൈൽഡ്-ഹൈബ്രിഡ് എഞ്ചിനോടെ വരുന്ന മാരുതി വിക്ടോറിസ് എസ്‌യുവിക്ക് 10.50 ലക്ഷം മുതൽ 17.77 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സിഎൻജി വേരിയന്റുകൾക്ക് 11.50 ലക്ഷം മുതൽ 14.57 ലക്ഷം വരെയും ഓൾഗ്രിപ്പ് മോഡലുകൾക്ക് 18.64 ലക്ഷം മുതൽ 19.22 ലക്ഷം വരെയും വില വരും.

മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങളാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 16.38 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരിക. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ മിഡ്-സൈസ് എസ്‌യുവി എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്ത്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. തുടക്കത്തിൽ ഇത്രയധികം ബുക്കിംഗ് ലഭിച്ചതിന്റെ പ്രധാന കാരണം ഇതുതന്നെയാവണം.

Maruti Suzuki Victoris SUV Deliveries Started

അക്കൂടെ മിസ്റ്റിക് ഗ്രീൻ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, മാഗ്മ ഗ്രേ, സ്പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, എറ്റേണൽ ബ്ലൂ വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, സിസ്സിംഗ് റെഡ് വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, സ്പ്ലെൻഡിഡ് സിൽവർ വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ് എന്നിങ്ങനെ 10 കളർ ഓപ്ഷനുകളും പുതിയ വിക്ടോറിസിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

പുതിയ എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് എസ്‌യുവിയുടെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഭാരത് NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിന് പിന്നാലെ, മാരുതി വിക്ടോറിസ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും ഇക്കഴിഞ്ഞ ദിവസം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു.

Maruti Suzuki Victoris SUV Deliveries Started

മുതിർന്നവരുടെ വിഭാഗത്തിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ വിഭാഗത്തിൽ 49-ൽ 41 പോയിന്റും കരസ്ഥമാക്കിയാണ് മോഡൽ കരുത്ത് കാട്ടിയത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നമാണ്. പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് അകത്തളത്തിലെ പ്രധാന സവിശേഷതകൾ.

ഇതുകൂടാതെ ലെവൽ 2 ADAS, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും വിക്ടോറിസിന്റെ ഭാഗമാണ്. 1.5 ലിറ്റർ, 4-സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ 3 സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.

More from DriveSpark

Article Published On: Saturday, October 4, 2025, 9:00 [IST]
English summary
Maruti suzuki victoris suv deliveries started details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X