കാത്തിരുത്തി മുഷിപ്പിക്കില്ല, 10.50 ലക്ഷത്തിന്റെ വലിയ എസ്‌യുവിയുടെ ഡെലിവറി വേഗം തുടങ്ങുമെന്ന് മാരുതി

ഇന്ത്യൻ എസ്‌യുവി വിപണിയിലെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വിക്ടോറിസ്. വിലയിലായാലും സേഫ്റ്റിയിലായാലും മൈലേജിലായാലും ഞെട്ടിച്ച മോഡൽ വെറും 10.50 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ സ്വന്തമാക്കാനാവും. ഈ വിഭാഗത്തിൽ വരുന്ന പല മോഡലുകളേയും നാണിപ്പിക്കുന്ന വിധത്തിൽ പണികഴിപ്പിച്ചിരിക്കുന്ന വിക്ടോറിസ് വിക്ടറിയാവുമെന്നതിൽ സംശയമൊന്നും വേണ്ട. പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ്, സി‌എൻ‌ജി പവർട്രെയിനുകൾ എന്നിവയിലായി ആറ് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഉത്സവ സീസൺ ആയതോടെ എസ്‌യുവിക്കായി അധികം കാത്തിരിക്കേണ്ടിയും വരില്ലെന്ന സ്ഥിരീകരണവും മാരുതി സുസുക്കിയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്.

അരീന ഡീലർഷിപ്പിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിനായുള്ള ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിക്ടോറിസ് എസ്‌യുവിക്കായുള്ള ഡെലിവറി നവരാത്രിയുടെ ആദ്യ ദിവസമായ 2025 സെപ്റ്റംബർ 22-ന് ആരംഭിക്കും. അതായത് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് മാരുതിയുടെ പുത്തൻ എസ്‌യുവി നിരത്തിലിറങ്ങാൻ വേണ്ടിവരുന്നതെന്ന് സാരം. മുകളിൽ പറഞ്ഞതുപോലെ ഒരുപാട് പുതുമകളോടെയാണ് ആശാന്റെ വരവ്.

Maruti Suzuki Victoris SUV Delivery Will Start From September 22

മൈൽഡ്-ഹൈബ്രിഡ് എഞ്ചിനോടെ വരുന്ന മാരുതി വിക്ടോറിസ് എസ്‌യുവിക്ക് 10.50 ലക്ഷം മുതൽ 17.77 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സിഎൻജി വേരിയന്റുകൾക്ക് 11.50 ലക്ഷം മുതൽ 14.57 ലക്ഷം വരെയും ഓൾഗ്രിപ്പ് മോഡലുകൾക്ക് 18.64 ലക്ഷം മുതൽ 19.22 ലക്ഷം വരെയും വില വരും. ഇനി സ്ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങളാണ് നോക്കുന്നതെങ്കിൽ 16.38 ലക്ഷം മുതൽ 19.99 ലക്ഷം വരെയും മുടക്കേണ്ടതായുണ്ട്.

വിലയുടെ കാര്യത്തിൽ വ്യത്യസ്‌ത തരത്തിലുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ നമ്മുടെ വിക്ടോറിസിനാവും. ഭാരത് NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിന് പിന്നാലെ, മാരുതി വിക്ടോറിസ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും ഇക്കഴിഞ്ഞ ദിവസം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. മുതിർന്നവരുടെ വിഭാഗത്തിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ വിഭാഗത്തിൽ 49-ൽ 41 പോയിന്റും കരസ്ഥമാക്കിയാണ് മോഡൽ കരുത്ത് കാട്ടിയത്.

Maruti Suzuki Victoris SUV Delivery Will Start From September 22

സമാനമായ ഫലം നേടുന്ന മാരുതി സുസുക്കിയിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണിത്. 2024 നവംബറിൽ കോംപാക്‌ട് സെഡാനായ ഡിസയറും ഇതേ നേട്ടം കൈവരിച്ചിരുന്നു. വിക്ടോറിസിന്റെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും സ്റ്റാൻഡേർഡായി തന്നെയാണ് വരുന്നത്.

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ മാരുതി സുസുക്കി വിക്ടോറിസിന് പുതിയ എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവ പോലുള്ള മോഡേൺ ടച്ചുകളെല്ലാം ലഭിക്കുന്നുണ്ട്. ഉപഭോക്താക്കൾക്കായി കിടിലൻ 10 കളർ ഓപ്ഷനുകളും കമ്പനി അണിനിരത്തിയിട്ടുണ്ട്.

Maruti Suzuki Victoris SUV Delivery Will Start From September 22

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിലിമാണ്. ലെവൽ 2 ADAS സ്യൂട്ട്, പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം വിക്ടോറിസിൽ കുത്തിനിറച്ചിട്ടുണ്ട്.

1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. 28.65 KM വരെ മൈലേജും വണ്ടിയുടെ മാറ്റ് കൂട്ടുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, September 17, 2025, 9:17 [IST]
English summary
Maruti suzuki victoris suv delivery will start from september 22 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X