പെട്രോളിൽ 28.65 KM മൈലേജ്, മാരുതിയുടെ പുത്തൻ എസ്‌യുവി വാങ്ങിയാൽ പമ്പിലേക്കുള്ള കയറ്റം കുറയ്ക്കാം

എസ്‌യുവി വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി (Maruti Suzuki). ഹ്യുണ്ടായിയിൽ നിന്നും മഹീന്ദ്രയിൽ നിന്നും ടാറ്റയിൽ നിന്നുമെല്ലാം ഉയരുന്ന മത്സരത്തിന് മറുപടി നൽകാൻ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്‌സ്, ബ്രെസ തുടങ്ങിയവർ മാത്രം മതിയാവില്ലെന്ന് മനസിലാക്കിയ കമ്പനി സർപ്രൈസായി പുതിയൊരു മോഡലിനെ രംഗത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. വിക്ടോറിസ് (Maruti Victoris) എന്നുപേരിട്ടിരിക്കുന്ന വണ്ടി വരും ദിവസങ്ങളിൽ ചർച്ചയാവുമെന്ന കാര്യം ഉറപ്പാണ്. വില കൂടിയറിഞ്ഞാൽ പുത്തൻ എസ്‌യുവി വാങ്ങാൻ മാരുതിയുടെ അരീന ഡീലർഷിപ്പുകളിൽ ഉത്സവത്തിരക്കായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

ഒന്നിലധികം ട്രിം ലെവലുകളിലായി നിരവധി ഫീച്ചറുകളും മികച്ച സുഖസൗകര്യങ്ങളും വിക്ടോറിസിന് നൽകിയിട്ടുണ്ട്. സേഫ്റ്റിയിലും അത്യുഗ്രനായാണ് എസ്‌യുവിയുടെ വരവും. ക്രാഷ് ടെസ്റ്റിൽ ഡിസയറിന് ശേഷം 5-സ്റ്റാർ റേറ്റിംഗ് നേടുന്ന മാരുതിയുടെ രണ്ടാമത്തെ മോഡലാണിത്. പക്ഷേ ഒരു മാരുതി കാർ വിപണിയിലെത്തുമ്പോൾ അതിന്റെ മൈലേജ് എത്രയുണ്ടാവുമെന്ന് അറിയാൻ ആളുകൾക്കെല്ലാം ആവേശമുണ്ടാവും. വിക്ടോറിസിന്റെ ഇന്ധനക്ഷമത എങ്ങനെയെന്ന് നോക്കിയാലോ?

Maruti Suzuki Victoris SUV Mileage Figures Revealed

1.5 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ് വിക്ടോറിസിന് കരുത്ത് പകരാൻ എത്തിയിരിക്കുന്നത്. ഇത് 6000 ആർപിഎമ്മിൽ 102 bhp പവറും 4300 ആർപിഎമ്മിൽ 139 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ എസ്‌യുവി വാങ്ങാം. മാനുവലിൽ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 21.06 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.

മാരുതിയുടെ ഓൾ-ഗ്രിപ്പ് AWD സജ്ജീകരണത്തിലും ഈ എഞ്ചിൻ ലഭ്യമാണ്. പക്ഷേ ഓട്ടോമാറ്റിക് മാത്രമാണ് ഗിയർബോക്സ് ഓപ്ഷനുള്ളതെന്ന് മാത്രം. ഈ സ്പെക്കിൽ ലിറ്ററിന് 19.07 കിലോമീറ്റർ മൈലേജാണ് ബ്രാൻഡ് പറയുന്നത്. സിഎൻജിയിലേക്ക് വന്നാൽ ഇതേ എഞ്ചിന് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ 87 bhp പവർ മാത്രമാണ് ഉത്പാദിപ്പിക്കാനാവുന്നത്. പക്ഷേ 27.02 കി.മീ/കിലോഗ്രാം ആണ് അവകാശപ്പെടുന്ന മൈലേജ്.

Maruti Suzuki Victoris SUV Mileage Figures Revealed

മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ വിക്‌ടോറിസ് ലഭ്യമാകൂവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ടൊയോട്ടയിൽ നിന്ന് കടമെടുത്തതും ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.5 ലിറ്റർ സ്ട്രോംഗ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനും എസ്‌യുവിയിലുണ്ട്. പെട്രോൾ എഞ്ചിൻ 5500 ആർപിഎമ്മിൽ 92 bhp പവറും 3800-4800 ആർപിഎമ്മിൽ 122 Nm ടോർക്ക് വരെ നൽകാനും ശേഷിയുള്ളതാണ്.

eCVT ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഹൈബ്രിഡ് എഞ്ചിന് ലിറ്ററിന് 28.65 കി.മീ മൈലേജാണ് മാരുതി സുസുക്കി പറയുന്നത്. FWD, 4WD കോൺഫിഗറേഷനുകളിലുടനീളം LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിങ്ങനെ 8 വേരിയൻ്റുകളിൽ മാരുതി വിക്ടോറിസ് തെരഞ്ഞെടുക്കാം. ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡൽ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്.

Maruti Suzuki Victoris SUV Mileage Figures Revealed

മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പ് ശൃംഖല വഴിയായിരിക്കും മോഡൽ വിപണനത്തിന് എത്തുക. ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയാണ് മിഡ്-സൈസ് എസ്‌യുവിയിലെ കളർ ഓപ്ഷനുകൾ.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന വിക്ടോറിസ് വിപണിയിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് ഹോണ്ട എലിവേറ്റ് എന്നിവയ്ക്ക് പുറമെ എംജി ഹെക്ടർ, ടാറ്റ ഹാരിയർ തുടങ്ങിയ വമ്പൻമാർക്കെതിരെ മുട്ടാനും മോഡലിനാവും.

More from DriveSpark

Article Published On: Saturday, September 6, 2025, 9:03 [IST]
English summary
Maruti suzuki victoris suv mileage figures revealed details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X