ഇന്ത്യക്കാരുടെ ദേശീയ വാഹനം, 35 ലക്ഷം വിൽപ്പനയുമായി വാഗൺആർ; മുന്നിൽ ഈ 2 കാറുകൾ മാത്രം

ഇന്ത്യക്കാരുടെ ദേശീയ വാഹനമായി പ്രഖ്യാപിക്കാവുന്ന കാറാണ് മാരുതി സുസുക്കി വാഗൺആർ. 1999-ൽ പിറവിയെടുത്ത ടോൾബോയ് ഹാച്ച്ബാക്ക് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പോലും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. എല്ലാമാസവും പതിനായിരക്കണക്കിന് യൂണിറ്റുകൾക്ക് മുകളിലാണ് വിറ്റഴിയുന്നത്. മറ്റ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് നല്ല ഇൻ്റീരിയർ സ്പേസും പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ഫാമിലി കാർ പ്രശസ്‌തിയാർജിച്ചത്. ഇപ്പോഴിതാ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് വാഗൺആർ. ഇതുവരെ 35 ലക്ഷം ആളുകൾ വാങ്ങിയ കാർ എന്ന റെക്കോർഡാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

മൂന്ന് തലമുറകളിലൂടെ ഈ നേട്ടം കൈവരിക്കാനായ വാഗൺആർ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്ലി കാറാണ്. ഇതിന് മുമ്പ് സ്വിഫ്റ്റും ആൾട്ടോയും മാത്രമാണ് 35 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഈ റെക്കോർഡ് മറികടക്കുന്ന മൂന്നാമത്തെ കാറായി വാഗൺആർ മാറുന്നുവെന്നതാണ് പ്രത്യേകത. 1999 ഡിസംബറിൽ അവതരിപ്പിച്ച മാരുതി സുസുക്കി വാഗൺആർ നല്ല ഇൻ്റീരിയർ സ്പേസ്, പ്രായോഗികത, ഉപയോഗിക്കാനുള്ള എളുപ്പം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഹിറ്റടിക്കുകയായിരുന്നു.

Maruti Suzuki WagonR Hatchback Reached 35 Lakh Production Milestone In India

മറ്റ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്തിരുന്നു. 1999-ൽ പുറത്തിറങ്ങിയ ടോൾബോയ് ഹാച്ച്ബാക്കിന് 2010-ലാണ് രണ്ടാം തലമുറ മോഡൽ ലഭിക്കുന്നത്. തുടർന്ന് 2019-ൽ മൂന്നാം തലമുറയും എത്തി. 2022-ൽ ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റും കാറിൽ അവതരിപ്പിച്ചു. 2006-ൽ കമ്പനി വാഗൺആറിൽ ഒരു എൽപിജി ഓപ്ഷൻ അവതരിപ്പിച്ചതും എടുത്ത് പറയേണ്ട കാര്യമാണ്. ഇത് ഉപഭോക്താക്കൾക്ക് പെട്രോളിലും താങ്ങാനാവുന്ന വിലയിൽ ഒരു ബദൽ വാഗ്ദാനം ചെയ്തു.

വിപണിയിൽ വലിയ വിജയം തീർക്കാനും എൽപിജി വാഗൺആറിന് സാധിച്ചു. പൂർണമായും റീഡിസൈൻ ചെയ്‌ത രണ്ടാം തലമുറ മോഡലിലാണ് പുതിയ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ കടന്നുവന്നത്. ഒപ്പം ഓട്ടോമാറ്റിക് പ്രേമികളെ കൈയിലെടുക്കാനായി എഎംടി ഓപ്ഷനും ഉപയോഗിച്ചാണ് ഇത് അവതരിപ്പിച്ചത്. 2013-ൽ കമ്പനി രണ്ടാം തലമുറ വാഗൺആറിനെ പുതിയ ഫെയ്‌സ്‌ലിഫ്റ്റുമായി നവീകരിച്ചു.

Maruti Suzuki WagonR Hatchback Reached 35 Lakh Production Milestone In India

2015-ൽ ഡ്യുവൽ എയർബാഗുകളും എബിഎസും നിലവിൽ വന്നു. അങ്ങനെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ലഭിക്കുന്നതാണ് ആളുകൾ വാഗൺആറിനെ ഇത്രയധികം സ്നേഹിക്കുന്നത്. നിലവിൽ LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ആള് മിടുക്കനാണിപ്പോൾ.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ബസറുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ മാരുതി സുസുക്കി വാഗൺആറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Maruti Suzuki WagonR Hatchback Reached 35 Lakh Production Milestone In India

എഞ്ചിൻ്റെ കാര്യത്തിലേക്ക് വന്നാൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എന്നിവയാണ് ടോൾബോയ് ഹാച്ചിന് തുടിപ്പേകാൻ എത്തുന്നത്. ചെറിയ 3-സിലിണ്ടർ യൂണിറ്റ് 66.62 bhp പവറിൽ 89 Nm torque നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിൽ സിഎൻജി ബൈ-ഫ്യുവൽ പതിപ്പും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറിൽ തെരഞ്ഞെടുക്കാനാവുന്നത്.

1.2 ലിറ്റർ എഞ്ചിൻ 83 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്. അങ്ങനെ മൊത്തത്തിൽ വാഗൺആർ ഇന്ത്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മടികാണിക്കാറില്ല. ഇക്കഴിഞ്ഞ ദിവസം വാഗൺആറിൽ ഒരു സ്വിവൽ സീറ്റ് ഓപ്ഷനും അവതരിപ്പിച്ചിരുന്നു.

മുതിർന്ന പൗരന്മാർക്കും വൈകല്യമുള്ളവർക്കും ദൈനംദിന യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീറ്റിംഗ് ഓപ്ഷൻ വാഗൺആറിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. സീറ്റ് സ്ലൈഡ് ചെയ്യാനും പുറത്തേക്ക് തിരിക്കാനും സാധിക്കുന്നതിലൂടെ കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന യാത്രക്കാർക്ക് വേഗത്തിൽ പുറത്തേക്ക് ഇറങ്ങാനും അല്ലെങ്കിൽ കയറുമ്പോൾ സീറ്റിൽ അനായാസം പുറത്തുനിന്ന് തന്നെ ഇരിക്കാനും കഴിയും.

More from DriveSpark

Article Published On: Friday, December 19, 2025, 16:59 [IST]
English summary
Maruti suzuki wagonr hatchback reached 35 lakh production milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X