കുടിയനല്ലാത്ത മാരുതിയുടെ പെട്രോൾ കാർ, ഇഷ്‌ടമല്ലാത്തവർ ആരുമില്ല! പക്ഷേ ഇനി വാങ്ങണേൽ കൈപൊള്ളും

സാധാരണക്കാരോട് എന്നും ചേർന്ന് നിൽക്കുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. എല്ലാത്തരം ആളുകൾക്കും പറ്റിയ മോഡലുകൾ ഇവരുടെ ഷോറൂമിലെത്തിയാൽ കിട്ടുമെന്നതാണ് ശ്രദ്ധേയം. ഇക്കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ള കാറാണ് വാഗൺആർ. ടോൾബോയ് ഡിസൈനിലെത്തിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇന്നും ജനപ്രിയനായി തുടരുന്ന ചുരുക്കം ചില മോഡലുകളിൽ ഒന്നായി വേണം ഇതിനെ വിശേഷിപ്പിക്കാൻ. എസ്‌യുവികൾ അരങ്ങുവാഴുന്ന സമയത്ത് പോലും ചൂടപ്പം പോലെയാണ് വാഗൺആർ വിറ്റഴിഞ്ഞത്. ചില മാസങ്ങളിൽ ഇരുപതിനായിരത്തിലധികം ആളുകളാണ് ഈ മോഡൽ സ്വന്തമാക്കാനായി എത്തിയിരുന്നത്. കഴിഞ്ഞ വർഷം 1.90 ലക്ഷത്തിലധികം ആളുകൾ വാങ്ങിയ കാറാണിതെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ മടിയുണ്ടാവും.

മികച്ച ഡിസൈൻ, ഇന്റീരിയർ സ്പേസ്, കിടിലൻ മൈലേജ്, ശക്തമായ എഞ്ചിൻ ലൈനപ്പ് എന്നിവയാണ് മാരുതി സുസുക്കി വാഗൺആറിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യം. അതോടൊപ്പം കുറഞ്ഞ മെയിന്റനെൻസ് ചെലവും കൂടിയാവുന്നതോടെ എതിരാളികളില്ലാതെ കുതിക്കാൻ വാഹനത്തെ സഹായിക്കുന്നുമുണ്ട്. 1999-ൽ വിപണിയിലെത്തിയ വാഗൺആർ ഇത്രയുമധികം ആളുകൾ വാങ്ങാൻ വേറെന്തെങ്കിലും കാരണങ്ങൾ വേണോ.

Maruti Suzuki WagonR Price Hiked In India Details Inside

ഈ വർഷം ഒരു വാഗൺആർ വാങ്ങണമെന്ന് പ്ലാനിട്ടിരുന്നവരെ നിരാശപ്പെടുത്തുന്ന വാർത്തകളിൽ ഒന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റൊന്നുമല്ല, വാഹനം ഇനി പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് മാരുതി സുസുക്കി. കമ്പനിയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടോൾബോയ് ഹാച്ച്ബാക്കിന്റെ വില 15,000 രൂപ വരെയാണ് ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.

വാഗൺആറിന്റെ VXi 1.0 AGS, ZXi 1.2 AGS, ZXi+ 1.2 AGS, ZXi+ AGS ഡ്യുവൽ-ടോൺ വേരിയന്റുകൾക്കാണ് 15,000 രൂപയോളം കൂടിയിരിക്കുന്നത്. അതേസമയം കാറിന്റെ മറ്റെല്ലാ വകഭേദങ്ങൾക്കും 10,000 രൂപയുടെ ഏകീകൃത വില വർധനവാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പിലാക്കിയിരിക്കുന്നത്. ഈ വില പരിഷ്ക്കാരത്തോടെ ഹാച്ച്ബാക്കിന്റെ പുതിയ എക്സ്ഷോറൂം വില 5.64 ലക്ഷം മുതൽ 7.47 ലക്ഷം രൂപ വരെയാണ്.

Maruti Suzuki WagonR Price Hiked In India Details Inside

വില ഉയർത്തിയെങ്കിലും ജനപ്രിയനിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. ഡിസൈനും എഞ്ചിൻ ഓപ്ഷനുകളും ഫീച്ചറുകളുമെല്ലാം അതേപടി നിലനിർത്തിയാണ് കമ്പനി വാഹനത്തെ വിപണനത്തിന് എത്തിക്കുന്നത്. 1.0 ലിറ്റർ, 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനുകളാണ് ഫാമിലികളുടെ പ്രിയങ്കരനായ മോഡലിന് തുടിപ്പേകുന്നത്. ഇതുകൂടാതെ 1.0 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും തെരഞ്ഞെടുക്കാനാവും.

വാഗൺആറിലെ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോളിന് 66 bhp പവറിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.അതേസമയം 1.2 ലിറ്റർ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ വികസിപ്പിക്കുമെന്നും കമ്പനി പറയുന്നു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറിൽ തെരഞ്ഞെടുക്കാനാവുന്നത്.

Maruti Suzuki WagonR Price Hiked In India Details Inside

മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് മോശക്കാരനൊന്നുമല്ല, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം കാറിലുണ്ട്.

ടോപ്പ് എൻഡ് വേരിയന്റിൽ 14 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ZXI+ ടോപ്പ് എൻഡ് വേരിയന്റിന് ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ കാണാം. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ പോലുള്ള കിടിലൻ സുരക്ഷാ സന്നാഹങ്ങൾ സ്റ്റാൻഡേർഡായി നൽകിക്കൊണ്ടാണ് വാഗൺആർ എന്ന ഫാമിലി കാറിനെ കമ്പനി വിപണിയിലെത്തിക്കുന്നത്.

More from DriveSpark

Article Published On: Monday, February 17, 2025, 9:28 [IST]
English summary
Maruti suzuki wagonr price hiked in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X