എത്ര വാങ്ങിയിട്ടും ഇന്ത്യക്കാർക്ക് മതിവരാത്തൊരു കാർ, 5 ലക്ഷം പോലും വിലയില്ലല്ലോ; നവംബറിലും കച്ചോടം കൂടി

എത്ര വാങ്ങിയിട്ടും ഇന്ത്യക്കാർക്ക് മതിവരാത്തൊരു കാറായി മാറിയിരിക്കുകയാണ് വാഗൺആർ. പലരും പഴയത് കൊടുത്തിട്ട് വീണ്ടും വീണ്ടും ഒരേ കാർ വാങ്ങുന്നുണ്ടെങ്കിൽ അത് ഈയൊരു ടോൾബോയ് ഹാച്ച്ബാക്കായിരിക്കുമെന്ന് വേണം പറയാൻ. ഓരോ മാസവും കച്ചോടത്തിൽ പിശുക്കൊന്നും കാണിക്കാതെ മാരുതി സുസുക്കിയുടെ ഫാമിലി ഹാച്ച് കുതിക്കുകയാണ്. വാങ്ങിയും കണ്ടും ഇതുവരെ ബോറടിച്ചിട്ടില്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഓടിക്കാനായാലും മെയിൻ്റനെൻസായാലും പോക്കറ്റിൽ ഒതുങ്ങിക്കോളും. ഒന്ന് മോഡിഫൈ ചെയ്‌ത് ജാഡ കാണിക്കാനായാലും വാഗൺആർ അടിപൊളിയാണല്ലോ. 2025 നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ ആദ്യ പത്തിൽ ഇത്തവണയും ഇടംപിടിരക്കാൻ ഈ മാരുതി കാറിന് സാധിച്ചിട്ടുണ്ട്.

പോയമാസം 14,619 പോരാണ് പുതിയ മാരുതി സുസുക്കി വാഗൺആർ വാങ്ങിക്കൊണ്ട് പോയിരിക്കുന്നത്. 2024 നവംബർ മാസത്തെ 13,982 യൂണിറ്റുകളെ അപേക്ഷിച്ച് കാറിൻ്റെ വിൽപ്പനയിൽ 5 ശതമാനത്തിൻ്റെ വർധനവാണ് കമ്പനിക്ക് നേടിയെടുക്കാനായിരിക്കുന്നത്. പോയമാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മോഡലുകളുടെ ടോപ്പ് 10 പട്ടികയിൽ ഒമ്പതാം സ്ഥാനമാണ് വാഗൺആറിന് നേടാനായിരിക്കുന്നത്.

Maruti Suzuki WagonR Sales Up By 5 Per Cent In November 2025

ഇതുവരെ വാഗൺആർ 34 ലക്ഷത്തിലധികം ഇന്ത്യക്കാർ വാങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ. 1999-ൽ പുറത്തിറങ്ങിയ ഹാച്ച്ബാക്ക് ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിൽ നിസാര റേഞ്ച് ഒന്നും പോരെന്ന കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ... മറ്റ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് നല്ല ഇൻ്റീരിയർ സ്പേസും പവർ വിൻഡോകൾ പോലുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ഫാമിലി കാർ പ്രശസ്‌തിയാർജിച്ചത്.

ഇന്നും കുറഞ്ഞ വിലയിൽ വാങ്ങാനാവുന്ന കിടിലൻ കാറാണിത്. അതുമാത്രമല്ല, ഒടുക്കത്തെ മൈലേജ്, നല്ല സ്പേസ്, റീസെയിൽ വാല്യു എന്നിവയും വാഗൺആറിലേക്ക് ഇന്ത്യക്കാരെ അടുപ്പിക്കുന്ന കാര്യങ്ങളാണ്. നിലവിൽ LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും ആള് മിടുക്കനാണിപ്പോൾ.

Maruti Suzuki WagonR Sales Up By 5 Per Cent In November 2025

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ബസറുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് മാരുതി സുസുക്കി വാഗൺആറിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഇതുകൂടാതെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളും കൂടി വാഗൺആറിനെ കളറാക്കാനായി കൊടുത്തിട്ടുണ്ട്. ZXI+ ടോപ്പ് എൻഡ് വേരിയന്റിന് 14 ഇഞ്ച് അലോയ് വീലുകളും ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ കമ്പനി വാഗ്‌ദാനം ചെയ്യുമ്പോൾ ആർക്കും മുഖംതിരിക്കാനാവില്ല.

Maruti Suzuki WagonR Sales Up By 5 Per Cent In November 2025

1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മാരുതിയുടെ ഫാമിലി ഹാച്ച്ബാക്കിനുള്ളത്. ചെറിയ 3-സിലിണ്ടർ യൂണിറ്റ് 66.62 bhp പവറിൽ 89 Nm torque നൽകുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിൽ സിഎൻജി ബൈ-ഫ്യുവൽ പതിപ്പും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറിൽ തെരഞ്ഞെടുക്കാനാവുന്നത്.

1.2 ലിറ്റർ എഞ്ചിൻ 83 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്. LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഗൺആർ വിപണനത്തിന് എത്തുന്നത്. അങ്ങനെ ഒരു കാര്യത്തിലും കുറവുകളില്ലാത്ത വാഗൺആറിനെ ഇന്ത്യക്കാർ ഇനിയും സ്നേഹിച്ചുകൊണ്ടിരിക്കുമെന്നതിൽ സംശയൊന്നും വേണ്ട.

More from DriveSpark

Article Published On: Saturday, December 13, 2025, 10:01 [IST]
English summary
Maruti suzuki wagonr sales up by 5 per cent in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X