എന്തോ ആളുകൾക്ക് ഇഷ്‌ടമാണ് മാരുതി കുടുംബത്തിലെ 'ടോൾബോയ്' കുട്ടനെ; കഴിഞ്ഞ വർഷം വാങ്ങിയത് 1.90 ലക്ഷം പേർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിക്കൊണ്ടിരുന്ന വാഹനമായിരുന്നു ഹാച്ച്ബാക്കുകൾ. എന്നാൽ എസ്‌യുവികളുടെ കടന്നുകയറ്റത്തോടെ ആളുകൾക്കെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മതിയെന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. കുടുംബങ്ങളുടെ എല്ലാ ആവശ്യത്തിനും കൂടെ നിന്നിരുന്ന സെഡാനുകളേയും ഹാച്ച്ബാക്കുകളേയും ഇന്ത്യക്കാരും ഉപേക്ഷിക്കാൻ തുടങ്ങിയതോടെ മാരുതിയും ഹ്യുണ്ടായിയുമെല്ലാം പോയകാലങ്ങളിൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഹാച്ചുകളെ പൂർണമായും ഉപേക്ഷിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഒരിക്കലും തയാറായിരുന്നില്ല കേട്ടോ. എൻട്രി ലെവൽ മോഡലായ ആൾട്ടോയുടെ വിൽപ്പന കാര്യമായ രീതിയിൽ ഇടിഞ്ഞെങ്കിലും വാഗൺആർ, സ്വിഫ്റ്റ്, ബലേനോ പോലുള്ള ജനപ്രിയരുടെ വിൽപ്പന കുത്തനെ ഉയരുകയാണുണ്ടായത്.

വാഗൺആർ, സ്വിഫ്റ്റ് പോലുള്ള സാധാരണക്കാരന്റെ കാറുകൾക്ക് വില്ലനായി അതേ ബജറ്റിൽ ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും എല്ലാം എത്തിയപ്പോഴും പലരും പ്രവചിച്ചത് ഹാച്ച്ബാക്കുകളുടെ പതനമായിരുന്നു. പക്ഷേ എല്ലാത്തിനെയും കാറ്റിൽ പറത്തിക്കൊണ്ട് മാരുതി കുടുംബത്തിലെ ടോൾബോയിയുടെ വിൽപ്പന കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനായത്. എസ്‌യുവികൾ അരങ്ങുവാണ 2024-ൽ വാഗൺആറിന്റെ മൊത്തം 1,90,855 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

Maruti Suzuki WagonR Sold Over 1 90 Lakh Units In 2024

അതായത് എർട്ടിഗയേക്കാൾ മുന്നിലെത്താൻ മാരുതിയുടെ ഫാമിലി കാറിനായെന്ന് സാരം. 2024 ജനുവരി മുതൽ നവംബർ വരെയുള്ള വിൽപ്പന കണക്കുകളിൽ എർട്ടിഗയായിരുന്നു ഒന്നാമനെങ്കിൽ ഡിസംബറിലെ വിൽപ്പന കണക്കുകളിൽ 7-സീറ്റർ എംപിവിയെ മലർത്തിയടിച്ചാണ് വാഗൺആർ കുതിച്ചുപാഞ്ഞത്. 2024 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ ഹാച്ച്ബാക്കിന്റെ 1,90,855 യൂണിറ്റുകൾ വിറ്റഴിക്കാൻ മാരുതിക്ക് സാധിച്ചു.

അങ്ങനെ ഹാച്ച്ബാക്കുകളുടെ മാനംകാക്കാൻ വാഗൺആറിനായി. എന്തായാലും ഏറ്റവും വിൽപ്പനയുള്ള 5 മാരുതി കാറുകളിൽ മൂന്നും ഹാച്ച്ബാക്കുകൾക്കുള്ളതാണ്. 2024 ഡിസംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടപ്പോൾ മാരുതി സുസുക്കി സ്വിഫ്റ്റ് 29,765 യൂണിറ്റുകൾ അവസാന മാസം നിരത്തിലെത്തിച്ചു. തുടർന്ന് വാഗൺആറും ബലേനോയും യഥാക്രമം 29,566 യൂണിറ്റ്, 26,789 യൂണിറ്റ് വിൽപ്പനയും നേടിയിരുന്നു.

Maruti Suzuki WagonR Sold Over 1 90 Lakh Units In 2024

വാഗൺആറിന്റെ ടോൾബോയ് ഡിസൈനും വിശാലമായ ഇന്റീരിയറും ഉയർന്ന ഡ്രൈവിംഗ് പൊസിഷനുമെല്ലാം ഏത് പ്രായക്കാരേയും ആകർഷിക്കുന്ന സംഗതിയാണ്. ഇതുതന്നെയാണ് പതിനായിരക്കണക്കിന് ആളുകൾ ഓരോ മാസവും ഈ കുഞ്ഞൻ കാറിനെ സ്വന്തമാക്കാൻ കാരണമാവുന്നത്. 5.54 ലക്ഷം മുതൽ 8.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന കാർ LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ വാങ്ങാനാവും.

അടുത്തിടെ വാൾട്ട്സ് എഡിഷൻ എന്നൊരു പ്രത്യേക വേരിയന്റും കമ്പനി വാഗൺആറിലേക്ക് അവതരിപ്പിച്ചിരുന്നു. കുറഞ്ഞ വിലയുള്ള വേരിയന്റിലേക്ക് കൂടുതൽ ആക്‌സസറികൾ ചേർത്ത് കളറാക്കുന്ന സംഗതിയാണിത്. 1.0 ലിറ്റർ, 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഗൺആറിന് തുടിപ്പേകാൻ എത്തുന്നത്. ആദ്യത്തെ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോളിന് 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

Maruti Suzuki WagonR Sold Over 1 90 Lakh Units In 2024

അതേസമയം ജനപ്രിയ ഹാച്ച്ബാക്കിലെ രണ്ടാമത്തെ 1.2 ലിറ്റർ എഞ്ചിന് 88 bhp പവറിൽ 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനും ഹാച്ച്ബാക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

സേഫ്റ്റി കുറവാണോയെന്ന് ആശങ്കപ്പെടുന്നവർക്കുള്ള ഉത്തരവും മാരുതി സുസുക്കി നൽകുന്നുണ്ട്. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ പോലുള്ള കിടിലൻ സുരക്ഷാ സന്നാഹങ്ങൾ സ്റ്റാൻഡേർഡായി നൽകിക്കൊണ്ടാണ് വാഗൺആർ എന്ന ഫാമിലി കാറിനെ കമ്പനി വിപണിയിലെത്തിക്കുന്നത്.

More from DriveSpark

Article Published On: Saturday, January 4, 2025, 16:00 [IST]
English summary
Maruti suzuki wagonr sold over 1 90 lakh units in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X