33 KM മൈലേജ് തരുന്ന ഇന്ത്യക്കാരുടെ ഫേവറീറ്റ് കാർ വാങ്ങാൻ ഇനി നല്ല എളുപ്പം, 57,500 രൂപയുടെ ഓഫറുമായി മാരുതി

മാരുതിയുടെ എക്കാലത്തേയും വലിയ ഹിറ്റ് കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ്. വിപണിയിലെത്തിയിട്ട് 20 കൊല്ലത്തിന് മുകളിലായെങ്കിലും പകിട്ടിനും പത്രാസിനും ഇതുവരെ കുറവൊന്നും വരാതെ കോംപാക്‌ട് ഹാച്ച്ബാക്ക് കുതിച്ചുപായുകയാണ്. ഇന്ന് നാലാംതമലുറ ആവർത്തനത്തിൽ പുറത്തിറങ്ങുന്ന സ്വിഫ്റ്റിന് അത്ര ഫാൻബേസ് ഒന്നുമില്ലെന്നാണ് പൊതുവേയുള്ള ധാരണയെങ്കിലും ഈ പേര് പണ്ടുമുതലേ മനസിലിട്ട് നടക്കുന്നവർക്ക് ഇവനല്ലാതെ മറ്റൊരു കാറിനെ മനസിൽ ആലോചിക്കാനെ സാധിക്കില്ല. യൂസ്‌ഡ് കാർ വിപണിയിൽ പോലും വമ്പൻ ഡിമാന്റാണ് സ്വിഫ്റ്റിനുള്ളത്. ഇന്ന് ഒന്ന് വാങ്ങിയാൽ പിന്നീട് കൊടുക്കുമ്പോൾ വലിയ നഷ്‌ടമില്ലാതെ വണ്ടി കൈമാറിപ്പൊക്കോളും.

അന്യായ പ്രാക്‌ടിക്കാലിറ്റി, മൈലേജ്, പെർഫോമൻസ്, റീസെയിൽ വാല്യു എന്നിവയെല്ലാം ഒന്നിച്ച് കിട്ടുന്ന അപൂർവ കാറുകളിൽ ഒന്നാണിത്. ജിഎസ്‌ടിയിൽ കേന്ദ്രസർക്കാർ ഇളവുകൾ കൊണ്ടുവന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്തിടെ തങ്ങളുടെ മുഴുവൻ ശ്രേണിയിലുമുള്ള വിലകൾ കുറച്ചുകൊണ്ട് ജിഎസ്ടി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നു.

Maruti Swift Hatchback Offers Up To Rs 57 500 Discount Offer In October 2025

ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നായ സ്വിഫ്റ്റിന് പുതിയ നികുതി സ്ലാബ് പ്രകാരം 85,000 രൂപ വരെ വിലക്കുറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കാറിന് 57,500 രൂപ വരെ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസുക്കി. ഉത്സവ സീസണിനോട് അനുബന്ധിച്ച് വിൽപ്പന കൂട്ടാനും നിലവിലെ സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാനുമാണ് ആനുകൂല്യങ്ങളുമായി കമ്പനി വന്നിരിക്കുന്നത്.

ഈ ഒക്ടോബറിൽ സ്വിഫ്റ്റ് വാങ്ങാനെത്തുന്നവർ എന്തായാലും സന്തോഷത്തോടെയാവും കാർ ബുക്ക് ചെയ്‌ത് പോവുര. ഹാച്ച്ബാക്കിന്റെ ZXi പെട്രോൾ മാനുവൽ, എഎംടി, സിഎൻജി മോഡലുകൾക്ക് പരമാവധി 57,500 രൂപ വരെയുള്ള കിഴിവുകളാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. LXI വേരിയന്റിന്, 42,500 രൂപ വരെയും ഓഫർ കമ്പനിയിട്ടിട്ടുണ്ട്. അതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ബോണസ്, കൂടാതെ 7,500 രൂപ വരെ അധിക ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Maruti Swift Hatchback Offers Up To Rs 57 500 Discount Offer In October 2025

അതേസമയം സ്വിഫ്റ്റിന്റെ മറ്റ് വേരിയന്റുകളിൽ 52,500 മുതൽ 57,500 രൂപ വരെയും ആനുകൂല്യങ്ങൾ ലഭിക്കും. മാരുതി സ്വിഫ്റ്റിന് നിലവിൽ 5.78 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരുന്ന ഹാച്ച്ബാക്കിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ ഓപ്ഷൻ. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാരുതി സ്വിഫ്റ്റ് പെട്രോൾ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററുമാണ് ലഭിക്കുക. അതേസമയം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് സ്വിഫ്റ്റിന് തരാനാവുക.

Maruti Swift Hatchback Offers Up To Rs 57 500 Discount Offer In October 2025

3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും ഹാച്ച്ബാക്കിന് മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ആർക്കും കണ്ണുംപൂട്ടി വാങ്ങിക്കാനാവും. പണ്ടത്തെ പോലെ പപ്പടമല്ലാത്തതിനാൽ സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കയൊന്നും വേണ്ട. ഇപ്പോൾ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് മാരുതി സുസുക്കിയുടെ ഇതിഹാസ കാർ വിപണിയിൽ എത്തുന്നത്.

സേഫ്റ്റി അഡാറാക്കുവാൻ വേണ്ടി റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളും സ്വിഫ്റ്റിന്റെ പുതുതലമുറ മോഡലിൽ ഒരുക്കിയിട്ടുണ്ട്. അതിനാൽ നല്ലൊരു കൊച്ച് ഫാമിലി കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും നിസംശയം സ്വിഫ്റ്റ് വാങ്ങിക്കാം.

More from DriveSpark

Article Published On: Sunday, October 12, 2025, 11:00 [IST]
English summary
Maruti swift hatchback offers up to rs 57500 discount offer in october 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X