ADAS ടെക്കുമായി മരുതി സ്വിഫ്റ്റ് ഹൈബ്രിഡ്; ആവേശമുയർത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
മാരുതിയുടെ അണിയറയിൽ 2025 -നായി വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. വരും നാളുകളിൽ ഇന്തോ ജാപ്പനീസ് ബ്രാൻഡിൽ നിന്ന് വമ്പൻ ലോഞ്ചുകളും പുത്തൻ ടെക്നോളജികളും എല്ലാം ചേർന്ന് ഇന്ത്യൻ വിപണിയിൽ വലിയ കോളിളക്കൾ നമുക്ക് പ്രതീക്ഷിക്കാം. മൈലേജ് പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഹൈബ്രിഡ് ടെക്കാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. അതിന്റെ വികനസത്തിന്റെ പുത്തൻ വിവരങ്ങളും ഘട്ടങ്ങളും വെളിപ്പെടുത്തുകയാണ് അടുത്തിടെ പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ പതിഞ്ഞ പുത്തൻ സ്വിഫ്റ്റ് ഹൈബ്രിഡ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ NCR പരിസരത്താണ് മാരുതി സ്വിഫ്റ്റ് ഹൈബ്രിഡിനെ ടെസ്റ്റിംഗിനിടയിൽ കണ്ടെത്തിയത്.
മാരുതി നിലവിൽ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. വാഹനത്തിന്റെ ഡിസൈൻ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യ -സ്‌പെക്ക് സ്വിഫ്റ്റിനോട് ഏറെ കുറെ സമാനമാണ് എന്ന് നമുക്ക് കാണാൻ കഴിയും. അതിനാൽ, ഈ വാഹനത്തിന്റെ ടെസ്റ്റ് മോഡലുകൾക്ക് ഒളിമറകൾ കൂടാതെ ടെസ്റ്റിംഗ് നടത്താൻ കഴിയും. ക്യാമൊഫ്ലാജ് ഉണ്ടായിരുന്നെങ്കിൽ, ഈ വാഹനം കൂടുതൽ ശ്രദ്ധ ആകർഷിക്കും എന്നതാണ് വാസ്തവം.

സ്വിഫ്റ്റ് ഹൈബ്രിഡിന്റെ മുൻ പരീക്ഷണ മോഡലുകൾക്ക് ഒരു ഹൈബ്രിഡ് ബാഡ്ജ് ഉണ്ടായിരുന്നു, എന്നാൽ ഈ യൂണിറ്റിൽ അത് കാണുന്നില്ല പകരം സ്‌പൈ ഷോട്ടുകളിൽ കാണുന്നത് പോലെ ഒരു റെഡാർ മൊഡ്യൂളാണ് ഇതിൽ എടുത്തറിയാവുന്ന ഘടകം. കൂടാതെ സ്വിഫ്റ്റ് ഹൈബ്രിഡിന്റെ പ്രധാന വ്യത്യാസങ്ങളിൽ ബൾക്കായിട്ടുള്ള വിഷ്വൽ അപ്പീൽ കുറയ്ക്കുന്നതിന് കൂടുതൽ ബ്ലാക്ക് എലമെന്റുകളുള്ള അല്പം സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പർ ഉൾപ്പെടുന്നു. മുൻവശത്ത് താഴത്തെ ബമ്പറിലും ഒരു സിൽവർ ഫിനിഷ് കാണാം.
വശങ്ങളിലേക്ക് നീങ്ങുമ്പോൾ, കാര്യങ്ങൾ കൂടുതൽ രസകരമാകുന്നു, കാരണം ഗ്ലോബൽ സ്വിഫ്റ്റിന്റെ അതേ അലോയി വീൽ ഡിസൈനാണ് ഇതിനും ലഭിക്കുന്നത്. കൂടാതെ, പിന്നിൽ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്, ജാപ്പനീസ് -സ്‌പെക്ക് (JDM) മോഡലിന് മാത്രം ലഭിക്കുന്ന ഒന്നാണ് ഈ സവിശേഷത എന്നത് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയയിൽ വിൽക്കുന്ന സ്വിഫ്റ്റ് ഹൈബ്രിഡിന് പോലും റിയർ ഡിസ്‌ക് ബ്രേക്കുകൾ ഇല്ല എന്നതാണ് വാസ്തവം.

ഇന്ത്യ -സ്‌പെക്ക് മോഡലിനേക്കാൾ JDM -സ്‌പെക്ക് സ്വിഫ്റ്റിലെ പ്രധാന കൂട്ടിച്ചേർക്കൽ എന്നത് സേഫ്റ്റി ഫീച്ചർ വർധിപ്പിക്കുന്നതിനായി ADAS സ്യൂട്ട് ഉൾപ്പെടുത്തുന്നതാണ്. ഇന്ത്യൻ സ്വിഫ്റ്റിനേക്കാൾ JDM സ്വിഫ്റ്റിൽ വരുന്ന മറ്റ് ശ്രദ്ധേയമായ ആഡ്-ഓണുകൾ എന്നത് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഹീറ്റഡ് സീറ്റ് ഓപ്ഷനുമാണ്. ഈ സവിശേഷതകൾ കൂടാതെ, ജപ്പാൻ സ്പെക്ക് മോഡലിനു വേണ്ടി സ്വിഫ്റ്റ് ഹൈബ്രിഡിലെ പ്രധാന മാറ്റങ്ങൾ പവർട്രെയിനിലാണ് വരുന്നത്.
മൈൽഡ് -ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള CVT ഗിയർബോക്‌സുമായി എത്തുന്ന 1.2 ലിറ്റർ Z12E പവർട്രെയിനാണ് JDM സ്വിഫ്റ്റ് ഹൈബ്രിഡിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു പ്രത്യേക ബാറ്ററിയിൽ നിന്ന് പവർ എടുക്കുന്ന ISG (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) മോട്ടോറിന്റെ സഹായത്തോടെ ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ ഇന്ധന ഉപഭോഗം കുറയ്ക്കുന്നു.
ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുന്നു, കൂടാതെ സ്വിഫ്റ്റ് ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ച് ലിറ്ററിന് 24.5 കിലോമീറ്റർ മൈലേജ് സുസുക്കി അവകാശപ്പെടുന്നു. കണക്കുകൾ വിഭജിച്ച് നോക്കുമ്പോൾ, JDM സുസുക്കി സ്വിഫ്റ്റ് സ്‌പോർട്, അർബനിൽ ലിറ്ററിന് 20.8 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
അതോടൊപ്പം സബർബനിൽ ലിറ്ററിന് 24.8 കിലോമീറ്ററും, എക്‌സ്‌പ്രസ്‌വേയിൽ ലിറ്ററിന് 26.3 കിലോമീറ്ററുമാണ് നൽകുന്നത്. ഇന്ത്യയിൽ, ഹൈബ്രിഡ് സാങ്കേതികവിദ്യ ഇല്ലെങ്കിലും, AMT -യുമായി സംയോജിപ്പിച്ചാൽ ലിറ്ററിന് 25.75 കിലോമീറ്റർ വരെ മൈലേജ് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഇവിടെ നമ്മൾ കാണുന്നത്, ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന JDM -സ്പെക്ക് സുസുക്കി സ്വിഫ്റ്റ്, സുസുക്കി സ്വിഫ്റ്റ് ഹൈബ്രിഡ് എന്നിവയാണ്, ഇവ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ സാധ്യതയുണ്ട്. ഇന്ത്യൻ മോഡലിന് വ്യത്യാസം കാണാം.


Click it and Unblock the Notifications








