സെക്കൻഡ് ഹാൻഡ് വാങ്ങാൻ നിൽക്കുന്നവരേ... 5.79 ലക്ഷം മതി ഇനി പുത്തൻ സ്വിഫ്റ്റ് വാങ്ങിക്കാൻ

മാരുതി മോഡലുകളിൽ ഏറ്റവും പ്രശസ്‌തനാണ് സ്വിഫ്റ്റ് എന്ന കോംപാക്‌ട് ഹാച്ച്ബാക്ക്. കാലങ്ങളായി ഇന്ത്യക്കാരുടെ പെർഫോമൻസ് കാറായി വിലസുന്ന വണ്ടി വർഷങ്ങൾക്കഴിഞ്ഞിട്ടും വൻജന പിന്തുണയോടെ മുമ്പോട്ട് പോവുകയാണ്. യൂസ്‌ഡ് കാർ വിപണിയിൽ പോലും വമ്പൻ ഡിമാന്റുള്ള വണ്ടിക്ക് സ്ത്രീ ആരാധകർ വരെയുണ്ട്. ഇരുപത് കൊല്ലത്തിന് മുകളിലായെങ്കിലും പകിട്ടിനും പത്രാസിനും ഇതുവരെ കുറവൊന്നും വരാതെ പിടിച്ചുനിൽക്കണമെങ്കിൽ ചെറിയ റേഞ്ച് ഒന്നും പോരെന്ന് മനസിലാക്കാമല്ലോ. നല്ല പ്രായോഗികത, മൈലേജ്, പെർഫോമൻസ്, റീസെയിൽ വാല്യു എന്നിവയെല്ലാം ഒന്നിച്ച് കിട്ടുന്ന അപൂർവ കാറുകളിൽ ഒന്നാണിത്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്തിടെ തങ്ങളുടെ മുഴുവൻ ശ്രേണിയിലുമുള്ള വിലകൾ കുറച്ചുകൊണ്ട് ജിഎസ്ടി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറി. ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നായ സ്വിഫ്റ്റിന് പുതിയ നികുതി സ്ലാബ് പ്രകാരം 85,000 രൂപ വരെ വിലക്കുറഞ്ഞിട്ടുമുണ്ട്. ഇതോടെ കച്ചോടം ഇനിയും പൊടിപൊടിക്കുമെന്നാണ് വിവരം.

Maruti Swift Variant Wise Price Details After GST Rate Cut

പുതിയൊരു കാർ വാങ്ങാൻ പ്ലാനിട്ടിരുന്നവർക്കെല്ലാം ജിഎസ്ടി ആനുകൂല്യങ്ങൾ അനുഗ്രഹമായി തീർന്നിട്ടുണ്ടെന്ന് വേണം പറയാൻ. സ്വിഫ്റ്റ് മനസിൽ കൊണ്ടുനടന്നവർക്ക് അവരുടെ മോഹം എളുപ്പത്തിൽ പൂർത്തിയാക്കാൻ ലഭിച്ചിരിക്കുന്ന സുവർണാവസരം കൂടിയാണെന്ന് പറയാതെ വയ്യ ഹാച്ച്ബാക്കിന്റെ വേരിയന്റ് തിരിച്ചുള്ള പുതിയ വില എങ്ങനെയാണെന്ന് നോക്കിയാലോ ഗയ്‌സ്.

LXI, VXI, VXI, ZXI, ZXI+ എന്നീ വേരിയുന്റുകളിൽ വിപണിയിലെത്തുന്ന ഹാച്ച്ബാക്ക് പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുമുണ്ട്. മാനുവൽ വേരിയന്റുകളുടെ വിലയാണ് ആദ്യം വിവരിക്കാൻ പോവുന്നത്. സ്വിഫ്റ്റിന്റെ LXI ബേസിന് ഇപ്പോൾ 5.79 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്. പഴയ 6.49 ലക്ഷത്തിൽ നിന്നും 70,000 രൂപയോളമാണ് കാറിന് കുറഞ്ഞിരിക്കുന്നത്. VXI ആണെങ്കിൽ 6.59 ലക്ഷത്തിന് വീട്ടിലെത്തിക്കാനാവുമെന്നും മാരുതി സുസുക്കി പറയുന്നു.

Maruti Swift Variant Wise Price Details After GST Rate Cut

VXI (O) മോഡലാണെങ്കിൽ 6.85 ലക്ഷമാണ് ജിഎസ്ടി കുറച്ചതിന് ശേഷം വേണ്ടിവരിക. മുമ്പുണ്ടായിരുന്ന 7.57 ലക്ഷത്തിൽ നിന്നും വേരിയന്റിന് 72,000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 18 ശതമാനം ജിഎസ്‌ടി പരിഷ്ക്കരണത്തിന്റെ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ZXI മോഡൽ 7.53 ലക്ഷത്തിനും വീട്ടിലെത്തിക്കാനാവും. പെട്രോൾ ടോപ്പ് എൻഡ് ZXI പ്ലസ് വേരിയന്റ് നോക്കുന്നവർക്ക് ഇനിയങ്ങോട്ട് 8.20 ലക്ഷമാണ് എക്സ്ഷോറൂം വില വരിക.

മാരുതി സ്വിഫ്റ്റി സിഎൻജി പതിപ്പിലേക്ക് വന്നാൽ VXi മോഡലിന് 7.45 ലക്ഷം, VXi (O) സിഎൻജി വേരിയന്റിന് 7.71 ലക്ഷം, ZXI സിഎൻജിക്ക് 8.39 എന്നിങ്ങനെയും എക്സ്ഷോറൂം വില വരും. അതേസമയം ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് മോഡൽ മതിയെന്നുള്ളവർക്ക് 85,000 രൂപ വരെയാണ് ലാഭിക്കാനാവുന്നത്. VXI എഎംടിക്ക് 7.04 ലക്ഷം രൂപയാണ് പുതിയ വില. മുമ്പത്തെ 7.80 ലക്ഷത്തിൽ നിന്നും 76,000 രൂപയോളമാണ് ഗിയർലെസ് വേരിയന്റുകൾക്ക് കുറഞ്ഞിരിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ് VXI (O) എഎംടിക്ക് 7.30 ലക്ഷവും ZXI എഎംടിക്ക് 7.98 ലക്ഷം രൂപയുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് ZXI പ്ലസ് ഓട്ടോമാറ്റിക്കിന് 8.65 ലക്ഷവുമാണ് വില വരുന്നത്. വിലയിലെ മാറ്റമൊഴികെ കാറിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

Maruti Swift Variant Wise Price Details After GST Rate Cut

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാരുതി സ്വിഫ്റ്റ് പെട്രോൾ മാനുവലിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമതയും എഎംടി വേരിയന്റിന് 25.75 കിലോമീറ്ററുമാണ് ലഭിക്കുക. അതേസമയം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് സ്വിഫ്റ്റിന് തരാനാവുക.

More from DriveSpark

Article Published On: Tuesday, September 30, 2025, 15:48 [IST]
English summary
Maruti swift variant wise price details after gst rate cut now price starts from rs 5 79 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X