ഇന്ത്യയിൽ മൊത്തം വിറ്റത് 50 കാറുകൾ, നേട്ടം ആഘോഷിക്കാൻ റാലി നടത്തി കമ്പനി; സംഗതി സീരിയസാ

ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് ഇന്ത്യ മഹാരാജ്യത്ത് വിറ്റഴിക്കുന്നത്. ഇതിൽ മാരുതി സുസുക്കിയും ഹ്യുണ്ടായിയും ടാറ്റയും മഹീന്ദ്രയും എല്ലാം പരസ്‌പരം മത്സരിക്കുമ്പോൾ സാധാരണക്കാരെല്ലാം ഇത്തരം കാറുകളുടെ പിന്നാലെയാണ് പായുന്നത്. എന്നാൽ കോടികൾ വില വരുന്ന ആഡംബര കാറുകളും രാജ്യത്ത് ചൂടപ്പംപോലെ വിറ്റഴിച്ച് മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാം മറുവശത്ത് പണംവാരുന്നുണ്ട്. അതുകൂടാതെ മറ്റൊരു വശത്ത് സൂപ്പർകാറുകളും വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് രസകരമായ കാര്യം. മക്ലാരൻ, ഫെറാറി, ലംബോർഗിനി പോലുള്ള കമ്പനികൾ ഇന്ത്യയിൽ നിന്നും വലിയ ലാഭം നേടിയാണ് മുന്നേറുന്നത്.

ഇക്കൂട്ടത്തിൽ പുതുതായി എത്തിയ മക്ലാരൻ ഇന്ത്യയിൽ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, 2022-ൽ രാജ്യത്ത് പ്രവർത്തനം ആരംഭിച്ച ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കൾ ഇന്ത്യയിൽ 50 കാറുകളുടെ വിൽപ്പന പൂർത്തിയാക്കിതയാണ് സംഭവം. ഈ കണക്കുകൾ പലർക്കും വലിയ നേട്ടമായി തോന്നിയേക്കില്ലെങ്കിലും സൂപ്പർകാറുകൾ മാത്രം വിൽക്കുന്ന കമ്പനിയെ സംബന്ധിച്ച് ഇതൊരു സുപ്രധാന നേട്ടം തന്നെയാണ് കേട്ടോ.

McLaren Reached 50 Unit Sales Milestone In India

ഇനിയും സംശയമുള്ളവർക്കായുള്ള മറ്റൊരു കാര്യം പറയാം. മക്ലാരന്റെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സൂപ്പർകാറിന്റെ എക്സ്ഷോറൂം വില വരുന്നത് 4.50 കോടി മുതലാണ്. ഇന്ത്യൻ വിപണിയിലെ പുതിയ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി ബ്രിട്ടീഷ് ബ്രാൻഡ് രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് മൗണ്ട് അബുവിലേക്കും തിരിച്ചും ഉപഭോക്താക്കൾക്കായി ഒരു സെലിബ്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.

ചരിത്രപ്രസിദ്ധമായ മനക് ചൗക്കിൽ പ്രിൻസ് ലക്ഷ്യരാജ് സിംഗ് മേവാർ ആണ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തത്. 720S, അതിന്റെ പിൻഗാമിയായ 750S എന്നീ രണ്ട് മോഡലുകളാണ് മക്ലാരൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ട് സൂപ്പർകാറുകൾ. കൂടാതെ ലിമിറ്റഡ് എഡിഷൻ കാറായി എത്തുന്ന 765LT, 750S 60-ാം ആനിവേഴ്‌സറി എഡിഷൻ മോഡലുകളും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്.

McLaren Reached 50 Unit Sales Milestone In India

മക്ലാരൻ 750S അറുപതാം ആനിവേഴ്‌സറി പതിപ്പിന്റെ 60 യൂണിറ്റുകൾ മാത്രമേ ആഗോളതലത്തിൽ നിർമിക്കൂ. ഫെറാറി, ആസ്റ്റൺ മാർട്ടിൻ, പോർഷ, ലംബോർഗിനി തുടങ്ങിയ സൂപ്പർകാർ ബ്രാൻഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിട്ടീഷ് സൂപ്പർകാർ, ഹൈപ്പർകാർ നിർമാതാക്കളായ ഈ ബ്രാൻഡിന് ഇന്ത്യയിൽ താരതമ്യേന പുതുമയാർന്ന മോഡൽ നിരയാണുള്ളത്. മിക്ക എതിരാളികൾക്കും ഉള്ളതുപോലെ സൂപ്പർ എസ്‌യുവികളോ സെഡാനുകളോ പോലുള്ള മുഖ്യധാരാ വാഹനങ്ങൾ മക്ലാരനില്ലെന്നതും രസകരമായ കാര്യമാണ്.

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം മക്ലാരന് തങ്ങളുടെ പുതിയ സൂപ്പർകാറുകൾ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കാൻ കഴിഞ്ഞതാണ് ഈ വിജയത്തിന് കാരണമായത്. കഴിഞ്ഞ വർഷം അർതുറ, 750S ഹൈബ്രിഡ് സൂപ്പർകാറുകൾ എന്നിവയിലൂടെ വാഹന നിർമാതാക്കൾ തങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ആഗോള വിപണികളിൽ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇവ നമ്മുടെ നിരത്തുകളിലേക്കും എത്തിയത്.

അടുത്തിടെ ഏഞ്ചൽ ബ്രോക്കിംഗിന്റെ ചെയർമാനും എംഡിയുമായ ദിനേശ് തക്കർ മക്ലാരൻ 750S സ്പൈഡർ ഇന്ത്യയിൽ സ്വന്തമാക്കിയിരുന്നു. 4.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് ഈ സൂപ്പർകാറിന് തുടിപ്പേകുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ഇത് 740 bhp കരുത്തിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 15:42 [IST]
English summary
Mclaren reached 50 unit sales milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X