ദുൽഖർ നോക്കിയിരുന്ന എസ്‌യുവി ഇങ്ങെത്തി, ജി-വാഗൺ ഇലക്‌ട്രിക്കുമായി ബെൻസ്; വാങ്ങണേൽ സിനിമയിൽ അഭിനയിക്കേണ്ടി വരും

ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ ആഡംബര വാഹന നിർമാതാക്കളാണ് മെർസിഡീസ് ബെൻസ്. ഇക്കൂട്ടത്തിൽ ജി-വാഗൺ എസ്‌യുവികൾക്കുള്ള ഫാൻബേസും ഒന്ന് വേറെ തന്നെയാണ്. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങി പാൻഇന്ത്യൻ ഹിറ്റായ ഉണ്ണി മുകുന്ദന്റെ മാർക്കോയിൽ വരെ സുപ്രധാന ഭാഗമായി വേഷമിട്ട വണ്ടിയാണ് ജി-വാഗൺ. മമ്മൂട്ടി ദുൽഖർ ഗരാജിൽ വരെ ഇടംപിടിച്ചിട്ടുള്ള അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം ഇപ്പോഴിതാ ഇലക്ട്രിക്കായി പിറവിയെടുത്തിരിക്കുകയാണ്. ഏറെനാൾ മുമ്പേ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക് എത്തിയ ഇവി ഇപ്പോഴിതാ ഇന്ത്യയിലും വിപ്ലവം രചിക്കാനായി എത്തിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ എസ്‌യുവി മോഡലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മെർസിഡീസ് G 580 EQ എന്ന ഇലക്ട്രിക് ജി-വാഗണായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില 3 കോടി രൂപയാണ് കേട്ടോ. എല്ലാ തരത്തിലും കരുത്തുറ്റത്, എല്ലാ തരത്തിലും ആഡംബരപൂർണം തുടങ്ങിയ വിശേഷണങ്ങളോടെയാണ് എസ്‌യുവി പിറവിയെടുത്തിരിക്കുന്നതും. ഇവിയാണല്ലോ ഓഫ്-റോഡിംഗിന് പറ്റുമോയെന്ന ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട താനും.

Mercedes G-Wagen Electric SUV Launched In India Priced At Rs 3 Crore

G 580 ഇലക്ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗ് 2024 ജൂലൈ മുതൽ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ത്യക്കായി അലോട്ട് ചെയ്‌ത യൂണിറ്റുകളെല്ലാം പൂർണമായും വിറ്റഴിയുകയും ചെയ്‌തിരുന്നതായാണ് മെർസിഡീസ് ബെൻസ് പറയുന്നത്. എന്തായാലും അടുത്ത ആഴ്ച്ച ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ G 580 പ്രദർശിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ICE എഞ്ചിൻ മോഡലിന് സമാനമായ രൂപം തന്നെയാണ് ഇവിക്കുമുള്ളത്.

G 580 ബോക്സി രൂപഘടന കണ്ടാൽ ഇലക്ട്രിക്കാണെന്നേ പറയില്ല. EQ ബാഡ്ജുകൾക്ക് പുറമേ എയർ കർട്ടനുകളുള്ള ഭാഗികമായി ഉയർത്തിയ ഹുഡ്, പുതിയ A-പില്ലർ ഡിസൈൻ, റൂഫ് ഫ്രണ്ടിൽ ഒരു സ്‌പോയിലർ ലിപ്, റിയർ വീൽ-ആർച്ച് ഫ്ലെയറുകളിൽ എയർ കർട്ടനുകൾ എന്നിവയുടെ രൂപത്തിലാണ് ഇലക്ട്രിക് എസ്‌യുവിക്ക് വ്യത്യാസം വരുന്നുണ്ടേ. ഇതെല്ലാം എയറോഡൈനാമിക്‌സിനും ക്യാബിൻ നോയ്‌സ് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ബെൻസ് പറയുന്നു.

Mercedes G-Wagen Electric SUV Launched In India Priced At Rs 3 Crore

ഇനി ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ് കേട്ടോ. ഇലക്ട്രിക് വാഹനങ്ങൾക്കനുസരിച്ചുള്ള സ്വിച്ചുകൾ ഒഴികെ ബാക്കിയെല്ലാം പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുമായി വരുന്ന ജി-വാഗണിന് സമാനമാണ് ഇലക്ട്രിക് പതിപ്പും. ഡ്രൈവർ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം അകത്തളത്തെ ഗംഭീരമാക്കാനായി കൊടുത്തിട്ടുണ്ട്.

ഇതോടൊപ്പം ഹീറ്റിംഗ്, വെന്റിലേഷൻ, എസി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ ബട്ടണുകൾ ടച്ച്‌സ്‌ക്രീനിന് താഴെയായി സ്ഥാപിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ബട്ടണിൽ മെർസിഡീസ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ബെൻസ് ചേർത്തിട്ടുണ്ട്. ഇലക്ട്രിക് ജി-വാണിന്റെ ബൂട്ട് കപ്പാസിറ്റി 555 ലിറ്ററാണ്. അതായത് ഇത് പെട്രോൾ, ഡീസൽ ജി-ക്ലാസ് എസ്‌യുവികളേക്കാൾ കുറവാണെന്ന് വേണം പറയാൻ.

CBU അഥവാ കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റായാണ് മെർസിഡീസ് ജി-വാഗൺ ഇലക്ട്രിക് ഇന്ത്യയിലേക്ക് എത്തുന്നത്. 117 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന് സിംഗിൾ ചാർജിൽ ഏകദേശം 420 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. 200kW വരെ ചാർജിംഗ് വേഗതയാണ് ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ G 580 റീചാർജ് ചെയ്യാൻ 32 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക.

ഓരോ വീലും തിരിയാൻ അനുവദിക്കുന്ന നാല് മോട്ടോറുകളും ടൂ സ്പീഡ് ഗിയർബോക്സുമാണ് മെർസിഡീസ് ജി-ക്ലാസിൽ സജ്ജീകരിച്ചിരിക്കുന്നത്. ക്വാഡ് മോട്ടോർ സജ്ജീകരണത്താൽ വരുന്ന ഇവിക്ക് 587 bhp കരുത്തിൽ പരമാവധി 1,164 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 4.7 സെക്കൻഡുകൾ മതിയാവും. എന്നാൽ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകളിലേക്ക് നോക്കിയാൽ 850 മില്ലീമീറ്റർ വാട്ടർ-വേഡിംഗ് ശേഷിയാണ് ഏറ്റവും പ്രധാനം. കൂടാതെ 35 ഡിഗ്രി വരെ കുത്തനെയുള്ള ചരിവുകളിൽ പോലും ഇവിക്ക് ഗംഭീര സ്ഥിരതയുള്ളതായും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 20.3 ഡിഗ്രി റാമ്പ് ആംഗിൾ, 30.7 ഡിഗ്രി റിയർ ആംഗിൾ, 32 ഡിഗ്രി അപ്രോച്ച് ആംഗിൾ എന്നിവയുമുണ്ട്. 250 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസോടെ വരുന്ന G 580 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എസ്‌യുവികളിൽ ഒന്ന് കൂടിയാണ്.

More from DriveSpark

Article Published On: Thursday, January 9, 2025, 14:13 [IST]
English summary
Mercedes g wagen electric suv launched in india priced at rs 3 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X