ഇങ്ങനെയാണേൽ ഷോറൂം കാലിയാവും, ഓണത്തിന് മുന്നേ 4 ലക്ഷത്തിന്റെ ഓഫറുമായി എംജി; ഇവി വാങ്ങുന്നവർക്കും കിട്ടും

ഇലക്ട്രിക് കാറുകളിലൂടെ പണംവാരുകയാണ് നമ്മുടെ സ്വന്തം എംജി മോട്ടോർ. ZS ഇവിയിലൂടെ തുടക്കമിട്ട കമ്പനി പിന്നീട് കോമെറ്റും വിൻഡ്‌സറും പുറത്തിറക്കിയാണ് ബ്രാൻഡ് വൈദ്യുത വാഹന വിപണിയുടെ നിറുകയിലേക്ക് എത്തുന്നത്. സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ പിന്തള്ളി പലമാസങ്ങളിലും നമ്പർ വൺ ആയിട്ടുമുണ്ട്. ഹെക്‌ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ തുടങ്ങിയ ICE എഞ്ചിൻ വാഹനങ്ങളിലൂടെയാണ് ബ്രാൻഡ് രാജ്യത്ത് എത്തിയതെങ്കിലും രാശി തെളിഞ്ഞത് ഇവികളിലൂടെയായിരുന്നുവെന്ന് വേണം പറയാൻ. എങ്കിലും പെട്രോൾ, ഡീസൽ കാറുകളിൽ നിന്നും പ്രതീക്ഷ കൈവിടാനും കമ്പനി തയാറായിട്ടില്ല. ഈ മോഡലുകളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി കമ്പനി ഇപ്പോഴിതാ ഗംഭീര ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് എംജി.

2025 ഓഗസ്റ്റ് മാസത്തേക്കായി കിടിലൻ ഓഫറുകളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. അതിന്റെ വിശേഷങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചിട്ട് വന്നാലോ? 2024, 2025 മോഡലുകളിൽ ഏതാണ്ട് 4 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് എംജി ഒരുക്കിവെച്ചിരിക്കുന്നത്. അതും ICE എഞ്ചിൻ മോഡലുകൾക്ക് മാത്രമല്ല കേട്ടോ, ഇവികളിലും അടിപൊളി ആനുകൂല്യങ്ങളാണ് ബ്രാൻഡ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്.

MG Cars Attracts Discount Offers Up To Rs 4 Lakh In August 2025 Comet Hector Gloster

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായി സ്ഥാനം പിടിച്ചിരിക്കുന്ന എൻട്രി ലെവൽ കോമറ്റ് ഇവിയിൽ 56,000 രൂപ വരെ ലാഭിക്കാം. എക്‌സൈറ്റ് FC, എക്‌സ്‌ക്ലൂസീവ് FC എന്നിവയുൾപ്പെടെയുള്ള 2024 മോഡൽ വേരിയന്റുകൾക്ക് 28,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും അധിക ലോയൽറ്റിയും കോർപ്പറേറ്റ് ബോണസുകളും 56,000 രൂപയും ലഭിക്കും. പുതിയ 2025 മോഡൽ ഇയർ യൂണിറ്റുകൾക്ക് എക്‌സൈറ്റ് FC, എക്‌സ്‌ക്ലൂസീവ് FC, ബ്ലാക്ക്‌സ്റ്റോം വേരിയന്റുകൾക്ക് 56,000 രൂപയിൽ നേരിയ ഡിസ്‌കൗണ്ടുകൾ ലഭിക്കും.

അതേസമയം എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയന്റുകൾക്ക് 28,000 രൂപ വരെ ഓഫർ ലഭിക്കും. ഈ ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ ടാറ്റ ടിയാഗോ ഇവി പോലുള്ള എതിരാളികൾക്കെതിരെ കോമറ്റ് ഇവിയുടെ സ്ഥാനം കൂടുതൽ വ്യക്തമാകും. എംജിയുടെ മിഡ്-സൈസ് എസ്‌യുവിയായ ആസ്റ്ററിന്റെ മാനുവൽ പെട്രോൾ വേരിയന്റുകളിൽ 35,000 രൂപയോളം ഡിസ്‌കൌണ്ട് ലഭിക്കും.

MG Cars Attracts Discount Offers Up To Rs 4 Lakh In August 2025 Comet Hector Gloster

ഈ ആനുകൂല്യങ്ങളിൽ 20,000 രൂപ ലോയൽറ്റി ഇൻസെന്റീവും 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ലഭിക്കുക. സീറ്റിംഗ് ലേഔട്ട് പരിഗണിക്കാതെ തന്നെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഹെക്ടർ 40,000 രൂപയുടെ ഓഫറുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ലോയൽറ്റി ആനുകൂല്യങ്ങൾക്ക് കീഴിൽ നിലവിലുള്ള എംജി ഉടമകൾക്ക് 20,000 രൂപയും കോർപ്പറേറ്റ് വാങ്ങുന്നവർക്ക് 20,000 രൂപയും അധികമായി ലഭിക്കും.

ഈ മാസം ഹെക്‌ടർ എസ്‌യുവികളിൽ ക്യാഷ് ഓഫറുകളോ എക്സ്ചേഞ്ച് ഓഫറുകളോ ഇല്ലെന്നതും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ടേ. ZS ഇവി വാങ്ങുന്ന ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കും ഇതൊരു നല്ലമാസമാണ്. എസ്‌യുവിയുടെ എക്സിക്യൂട്ടീവ് വേരിയന്റിലാണ് 1.34 ലക്ഷത്തിന്റെ ഉയർന്ന ഡിസ്‌കൗണ്ടാണ് നൽകിയിരിക്കുന്നത്. ഇതിൽ 20,000 രൂപ ലോയൽറ്റി ബോണസ്, 20,000 രൂപ കോർപ്പറേറ്റ് ഓഫർ 94,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവയാണ് എംജി വാഗ്‌ദാനം ചെയ്യുന്നത്.

MG Cars Attracts Discount Offers Up To Rs 4 Lakh In August 2025 Comet Hector Gloster

ZS ഇവിയുടെ മറ്റ് വേരിയന്റുകളിൽ ലോയൽറ്റി, കോർപ്പറേറ്റ് ഓഫറുകളിലൂടെ 40,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എംജിയുടെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയായ ഗ്ലോസ്റ്ററിന് 4 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് 2025 ഓഗസ്റ്റ് മാസത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 3.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

എന്തായാലും ഈ ആനുകൂല്യങ്ങളിലൂടെ എംജിക്ക് കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനാവുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഒപ്പം ഈ മാസത്തെ വിൽപ്പനയിലും കാര്യമായ നേട്ടം കൈവരിക്കാനാവും. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ വിൻഡ്‌സർ ഇവിയിൽ ഓഫറുകളൊന്നും വാഗ്‌ദാനം ചെയ്യാത്തത് നിരാശ നൽകുന്ന കാര്യമാണെങ്കിലും ചൂടപ്പം പോലെ വിറ്റഴിയുന്ന വാഹനത്തിന് നിലവിൽ വിലക്കുറവ് കൊടുക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് കമ്പനിക്ക് നന്നായി അറിയാം.

More from DriveSpark

Article Published On: Friday, August 15, 2025, 17:00 [IST]
English summary
Mg cars attracts discount offers up to rs 4 lakh in august 2025 comet hector gloster
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X