ഓട്ടോകാശ് പോലുമാവില്ല ചാർജ് ചെയ്യാൻ, കുഞ്ഞൻ ഇലക്‌ട്രിക് കാറിന് വരെ അന്യായ ഓഫറുമായി എംജി; വിട്ടാലോ ഷോറൂമിലേക്ക്

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോർസിന്റെ മുഖ്യ എതിരാളിയായി മാറിയിരിക്കുകയാണ് എംജി മോട്ടോർസ്. ZS ഇവിയിലൂടെയായിരുന്നു വൈദ്യുത വാഹന രംഗത്ത് ഹരിശ്രീ കുറിച്ചതെങ്കിലും പിന്നീടെത്തിയ കോമെറ്റ് ഇവിയും വിൻഡ്‌സർ ഇവിയുമാണ് ചൈനീസ് ബ്രാൻഡിന്റെ തലവര തന്നെ മാറ്റിയതെന്ന് വേണം പറയാൻ. ഒരു വലിയ ഓഹരി JSW ഗ്രൂപ്പ് ഏറ്റെടുത്തതോടെ പാതി ഇന്ത്യനായി മാറിയതും കമ്പനിക്ക് ഊർജമായിട്ടുണ്ട്. ഹെക്‌ടർ, ഗ്ലോസ്റ്റർ തുടങ്ങിയ വലിയ എസ്‌യുവികളിലൂടെ തുടക്കം കുറിച്ച ബ്രാൻഡ് ICE എഞ്ചിൻ വാഹന നിരയിലും ശക്തമായ സാന്നിധ്യമാണ്.

ആരും കണ്ടാൽ മോഹിക്കുന്ന കാറുകളുടെ കമനീയ ശേഖരമുള്ള എംജി ഇപ്പോഴിതാ ഏപ്രിൽ മാസത്തേക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രിക്, ICE എഞ്ചിൻ മോഡൽ നിരയിൽ 3.92 ലക്ഷം രൂപ വരെയുള്ള വമ്പിച്ച ആനുകൂല്യങ്ങളാണ് ഈ മാസം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പുതിയൊരു കാർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ ഇതൊന്നും അറിയാതെ ഷോറൂമിലേക്ക് വണ്ടിതിരിക്കരുതേ.

MG Comet EV Astor Hector Models Now Available With Huge Discount Offers For April 2025

ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായ എംജി കോമെറ്റ് ഇവിയിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്താണെന്ന് അറിനാവുമല്ലോ ഏവർക്കും ആകാംക്ഷ. മൈക്രോ ഇലക്‌ട്രിക് കാറിന്റെ 2024 മോഡൽ ഇയറുകളിലാണ് എംജി വൻ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നത്. ഇവിയുടെ എക്സ്ക്ലൂസീവ് വേരിയന്റിന് മൊത്തം 45,000 രൂപ വരെ ലാഭിക്കാനാവും. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

അതേസമയം കോമെറ്റ് ഇവിയുടെ എക്സൈറ്റ്, 100-ഇയർ എഡിഷൻ എന്നിവയുൾപ്പെടെയുള്ള മിഡ് വേരിയന്റുകൾക്ക് 35,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങളും 2025 ഏപ്രിൽ മാസം ഉപയോഗപ്പെടുത്താനാവുമെന്നും എംജി മോട്ടോർ പറയുന്നു. അതേസമയം കാറിന്റെ 2025 മോഡലുകളാണ് നിങ്ങൾ നോക്കുന്നതെങ്കിലും നിരാശപ്പെടേണ്ടി വരില്ല. തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 35,000 മുതൽ 40,000 രൂപ വരെ ഓഫറുകൾ ഇതിലും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

MG Comet EV Astor Hector Models Now Available With Huge Discount Offers For April 2025

42 bhp പവറിൽ പരമാവധി 110 Nm torque ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് കോമെറ്റ് ഇവി വരുന്നത്. ബാറ്ററി പായ്ക്കിനെ സംബന്ധിച്ചിടത്തോളം 17.3 കിലോവാട്ട്സ് യൂണിറ്റാണ് ഇത്തിരി കുഞ്ഞനിൽ കമ്പനി ഒരുക്കിയിരി്കകുന്നത്. ഇത് സിംഗിൾ ചാർജിൽ പരമാവധി 230 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനും യോഗ്യമാണ്. പുതിയ മോഡൽ 4.99 ലക്ഷം രൂപ എന്ന മത്സരാധിഷ്ഠിത വില നിർണയത്തോടെയാണ് വരുന്നത്.

ബാറ്ററി-ആസ്-എ-സർവീസ് ഓപ്ഷന് കീഴിലാണ് ഈ വില വരുന്നത് എന്നതിനാൽ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപ അധികം നൽകുകയും വേണം. കമ്പനി 8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് കാറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജ്, എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാർജ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് കോമെറ്റ് ഇവി വിപണിയിൽ എത്തുന്നത്.

MG Comet EV Astor Hector Models Now Available With Huge Discount Offers For April 2025

എംജി ആസ്റ്ററിലേക്ക് വന്നാൽ മിഡ്-സൈസ് എസ്‌യുവിയുടെ 2024 യൂണിറ്റുകൾക്ക് 1.45 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഏപ്രിൽ മാസത്തേക്കായി ഒരുക്കിവെച്ചിരിക്കുന്നത്. സാവി പ്രോ ടർബോ ഓട്ടോമാറ്റിക് വേരിയന്റിന് 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ലഭിക്കുക. മറുവശത്ത് സ്പ്രിന്റ്, സെലക്ട് എന്നിവയുൾപ്പെടെ താഴ്ന്ന വേരിയന്റുകൾക്ക് 35,000 രൂപ വരെ ഡിസ്കൗണ്ടുമാണ് ഒരുക്കിയിട്ടുള്ളത്.

കൂടാതെ ആസ്റ്ററിന്റെ 2025 മോഡലുകൾക്ക് 70,000 രൂപ വരെ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 110 bhp പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 140 bhp കരുത്ത് നൽകുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിയിലുള്ളത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളോടാണ് ആസ്റ്ററിന്റെ മത്സരം.

MG Comet EV Astor Hector Models Now Available With Huge Discount Offers For April 2025

ഇനി ഹെക്‌ടർ, ഹെക്‌ടർ പ്ലസ് എസ്‌യുവികളിലേക്ക് നോക്കിയാൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട് ഓഫറുകളാണ് ഇരുമോഡലുകളിലും കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഹെക്ടർ പ്ലസ് 6 സീറ്ററിന്റെ ഷാർപ്പ് പ്രോ വകഭേദം തെരഞ്ഞെടുക്കുന്നവർക്ക് 3.92 ലക്ഷം രൂപയോളം ലാഭിക്കാനാവും. അതേസമയം ഹെക്ടർ 5 സീറ്ററിന് 3.73 ലക്ഷം രൂപയും ഹെക്ടർ പ്ലസ് 7 സീറ്ററിന് സ്മാർട്ട് വേരിയന്റിന് 1.95 ലക്ഷം രൂപയും ഓഫർ ഇട്ടിട്ടുണ്ട്.

ഇവ കൂടാതെ ഈ എസ്‌യുവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപയാണ് ലോയൽറ്റി ബോണസായി ഉപയോഗപ്പെടുത്താനാവുക. കൂടാതെ 10,000 മുതൽ 15,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കിട്ടും.മോഡലിനെയും ഡീലർഷിപ്പിനെയും ആശ്രയിച്ച് എംജി 10,000 രൂപ മുതൽ 90,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് എംജി ഹെക്ടർ സീരീസ് വാഗ്ദാനം ചെയ്യുന്നത്.

141 bhp കരുത്തിൽ 250 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഹെക്‌ടറിന്റെ പെട്രോൾ മോഡലുകളിലുള്ളത്. 170 bhp പവറിൽ പരമാവധി 350 Nm ടോർക്ക് നൽകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസലാണ് മറുവശത്തുള്ളത്. ഹെക്ടറിന്റെ പെട്രോൾ പതിപ്പ് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാണ്. അതേസമയം ഡീസലിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭിക്കൂ.

ഓഫറുകളുടെ കാര്യം മാറ്റി നിർത്തി മോഡൽ നിരയിലേക്ക് മടങ്ങിവന്നാൽ നിലവിൽ എംജിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഒരു ഇലക്ട്രിക് വാഹനമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കോമെറ്റ് അല്ല കേട്ടോ, അടുത്തിടെയെത്തി തംരംഗമായി മാറിയ വിൻഡ്സർ ഇവിയാണ് നിലവിൽ ബ്രാൻഡിന്റെ ടോപ്പ് സെല്ലിംഗ് കാർ. ആകർഷകമായ വില, വേരിയന്റുകളുടെ നീണ്ട പട്ടിക, കൂടുതൽ നൂതനമായ സവിശേഷതകളും സാങ്കേതികവിദ്യകളും എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന സംഗതികൾ.

വിൻഡ്‌സർ ഇവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബേസ് വേരിയന്റിന് 10 ലക്ഷം രൂപ നൽകിയാൽ മതിയാവും. പക്ഷേ ഇതിന് പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ വാടകയായി നൽകുകയും വേണം. മറുവശത്ത് ഫിക്സഡ് ബാറ്ററി പായ്ക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒറ്റത്തവണ ചെലവ് 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെ വരും. 38 kWh ബാറ്ററി പായ്ക്കുമായി വരുന്ന സി‌യുവിക്ക് 332 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 7, 2025, 19:24 [IST]
English summary
Mg comet ev astor hector models now available with huge discount offer in april 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X