ടാറ്റയെ വളരാൻ അനുവദിക്കില്ലെന്നാണോ തീരുമാനം? സിയെറ ഇവിയെ വെല്ലാൻ എംജിയുടെ സൈബർ X ഇലക്‌ട്രിക് എസ്‌യുവി

വൈദ്യുത വാഹന രംഗത്ത് ടാറ്റ മോട്ടോർസിന്റെ (Tata Motors) ഏറ്റവും വലിയ ശത്രുവായി മാറിയിരിക്കുകയാണ് എംജി മോട്ടോർ (MG Motor). രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഇലക്‌ട്രിക് കാറായ നെക്സോണിനെ കടത്തിവെട്ടി വിൻഡ്‌സർ ഇവി കുതിക്കാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. മറുവശത്ത് ടിയാഗോ ഇവിക്കിട്ട് പണികൊടുക്കാൻ കോമെറ്റുമുണ്ട്. ഇതിൽ നിന്നെല്ലാം രക്ഷപെടാനായി സാക്ഷാൽ സിയെറയുടെ വൈദ്യുതീകരിച്ച മോഡലുമായി വരാനാണ് ടാറ്റ ഉന്നംവെച്ചിരിക്കുന്നത്. എന്നാൽ അതിനുള്ള മറുപണിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പുത്തനൊരു ഇലക്‌ട്രിക് എസ്‌യുവിയെ കൂടി കൊണ്ടുവരാനാണ് എംജിയുടെ പദ്ധതി.

അതിന്റെ ഭാഗമായി 2025 ഓട്ടോ ഷാങ്ഹായ് വാഹന മേളയിൽ പുതിയ കൺസെപ്റ്റ് പതിപ്പിനെ SAIC മോട്ടോർ പ്രദർശിപ്പിക്കുകയുണ്ടായി. എംജി സൈബർ X എന്നുപേരിട്ടിരിക്കുന്ന ഇലക്ട്രിക് ബോക്‌സി എസ്‌യുവി ആദ്യ കാഴ്ച്ചയിൽ തന്നെ പലരുടേയും മനംകവർന്നിട്ടുണ്ട്. ഇപ്പോഴും കൺസെപ്റ്റ് പതിപ്പിലാണുള്ളതെങ്കിലും അധികം വൈകാതെ യാഥാർഥ്യമാക്കാനാണ് ചൈനീസ് വാഹന നിർമാതാക്കളുടെ നീക്കം.

MG Cyber X Electric Concept SUV Revealed At 2025 Shanghai Auto Show

എംജി സൈബർ X ഇവിക്ക് ഏകദേശം 4.30 മീറ്റർ നീളമുണ്ടെന്നാണ് കണക്കുകൾ. ആയതിനാൽ ടാറ്റ സിയെറ ഇവിക്ക് മാത്രമല്ല, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി ഇ വിറ്റാര തുടങ്ങിയ മോഡലുകൾക്കും ഭീഷണിയായേക്കാൻ സാധ്യതയുണ്ട്. യുവജനങ്ങളെ മുൻനിർത്തി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സൈബർ X അതിൻ്റെ ബോൾഡ്, ബോക്‌സി ഡിസൈൻ, പോപ്പ്-അപ്പ് ഹെഡ്‌ലൈറ്റുകൾ, യുണീക് മാറ്റ്-ബ്ലാക്ക് കളർ ഓപ്ഷൻ എന്നിവയാൽ വേറിട്ടുനിൽക്കുന്നുണ്ട്.

ലാൻഡ് റോവർ ഡിഫൻഡർ 90 എസ്‌യുവിക്ക് സമാനമായ വലിപ്പണുള്ളതെങ്കിലും രമ്പരാഗത ഓഫ്-റോഡർ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി സൈബർ X ഒരു "സിറ്റി അഡ്വഞ്ചർ ടോയ്" ആയിട്ടാണ് വിഭാവനം ചെയ്യപ്പെടുക. എംജിയുടെ മാതൃ കമ്പനിയായ SAIC മോട്ടോർ വികസിപ്പിച്ച് ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഇവി മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും ഇന്റീരിയർ സ്പേസിനും വേണ്ടി സെൽ-ടു-ബോഡി ബാറ്ററി ലേഔട്ടാണ് സ്വീകരിച്ചിരിക്കുന്നതും.

MG Cyber X Electric Concept SUV Revealed At 2025 Shanghai Auto Show

ഹൈ മൗണ്ടഡ് എൽഇഡി ലൈറ്റ് ബാർ, വിശാലമായ, എക്സ്പ്രസീവ് ഗ്രിൽ, സ്മോക്ക്ഡ് A, B പില്ലറുകൾ സൃഷ്ടിച്ച ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ് എന്നിവയെല്ലാമാണ് ഈ സൈബർ X കൺസെപ്റ്റ് ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്. ക്ലാസിക് ഫെറാറി കാറുകളേയും 90കളിലെ മറ്റ് ഐക്കണിക് കാറുകളേയും അനുസ്മരിപ്പിക്കുന്ന പോപ്പ്-അപ്പ് ഹെഡ്‌ലാമ്പുകൾ എന്തായാലും ട്രെൻഡാക്കാൻ എംജിക്ക് ഉദ്ദേശമുണ്ട്.

ഡ്യുവൽ-ടോൺ അലോയ് വീലുകളും പ്രൈവസി ഗ്ലാസും പോലുള്ള മറ്റ് ഘടകങ്ങൾ ഇലക്ട്രിക് എസ്‌യുവിയുടെ അർബൻ എക്സ്പ്ലോറർ ഐഡന്റിറ്റി വർധിപ്പിക്കുന്നുമുണ്ട്. എംജി ഇതുവരെ വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്കിനെ കുറിച്ചോ പവർട്രെയിൻ അല്ലെങ്കിൽ റേഞ്ച് സംബന്ധമായ വിഷയങ്ങളെ കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് ദൈനംദിന ഉപയോഗങ്ങൾക്ക് വളരെ പ്രായോഗികമായിരിക്കുമെന്ന് തന്നെയാണ് അനുമാനം.

MG Cyber X Electric Concept SUV Revealed At 2025 Shanghai Auto Show

അതായത് ഒരു കംപ്ലീറ്റ് ഫാമിലി എസ്‌യുവിയായിരിക്കും സൈബർ X ഇവിയെന്ന് സാരം. അകത്തള കാഴ്ച്ചകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇൻ്റീരിയറിലേക്ക് കയറിലായാലും എംജിയുടെ പുതിയ സൈബർ X കൺസെപ്റ്റ് ആരേയും നിരാശപ്പെടുത്തില്ലെന്ന കാര്യം ഉറപ്പാണ്. കോക്ക്പിറ്റിനും കണക്ടിവിറ്റി ടെക്നിക്കിനുമായി സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2026-ഓടെ സെഡാനുകളും എസ്‌യുവികളും ഉൾപ്പെടെ 8 പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഇക്കൂട്ടത്തിലെ പ്രധാനിയായി സൈബർ X കൺസെപ്റ്റും രൂപമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജിക്ക് ഇതിനകം തന്നെ ഇന്ത്യയുടെ ഇവി വിപണിയിൽ ശക്തമായ സാന്നിധ്യമുള്ളതിനാൽ പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കാനാരിക്കുന്ന സൈബർ ഇലക്ട്രിക് എസ്‌യുവിയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Thursday, April 24, 2025, 16:52 [IST]
English summary
Mg cyber x electric concept suv revealed at 2025 shanghai auto show
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X