എംജിയുടെ പുതിയ ഇലക്‌ട്രിക് കാറിനായുള്ള ബുക്കിംഗ് തുടങ്ങി, സിംഗിൾ ചാർജിൽ 570 കിലോമീറ്റർ ഓടുന്ന 2-സീറ്റർ ഇവി

ഇലക്‌ട്രിക് കാറുകളിലൂടെ (Electric Car) ഇന്ത്യയിൽ പണമുണ്ടാക്കുന്നവരാണ് എംജി മോട്ടോർ. ഹെക്‌ടർ, ആസ്റ്റർ, ഗ്ലോസ്റ്റർ പോലുള്ള ICE എഞ്ചിൻ മോഡലുകളുടെ വിൽപ്പനയേക്കാൾ ഇരട്ടി ലാഭമാണ് ഇവിയിലൂടെ കൊയ്യാൻ ബ്രാൻഡിനാവുന്നത്. സാക്ഷാൽ ടാറ്റ നെക്സോൺ ഇവിയെ വരെ കടത്തിവെട്ടി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വൈദ്യുത വാഹനമായി മാറാൻ എംജി വിൻഡ്സർ ഇവിക്ക് (Windsor EV) സാധിച്ചതെല്ലാം കമ്പനിയുടെ പുതിയ പദ്ധതികളുടെ വിജയമായിരുന്നു. ഇന്ത്യയിലെ ഇവി നിര വിപുലീകരിക്കാനായി വരും മാസങ്ങളിൽ പുതുപുത്തൻ മോഡലുകളെ അവതരിപ്പിക്കാനും എംജി സുസജ്ജമായിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ബ്രാൻഡ് അടുത്തതായി അവതരിപ്പിക്കുക. ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പരിചയപ്പെടുത്തിയ സൈബർസ്റ്റർ ഫെബ്രുവരിയിൽ വിപണനത്തിന് എത്തും. ഇതിന്റെ ഭാഗമായി ഇലക്ട്രിക് സ്പോർട്‌സ് കാറിനായുള്ള ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് കമ്പനി. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും സൈബർസ്റ്ററിനെ വിപണനത്തിന് എത്തിക്കുക.

MG Cyberster Electric Sportcar Bookings Commenced In India

ടൂ സീറ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ മോഡൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകുകയും ചെയ്യുന്നു. പെർഫോമൻസിലേക്ക് വന്നാൽ എംജി സൈബർസ്റ്ററിന് 528 bhp പവറിൽ പരമാവധി 725 Nm ടോർക്ക് വരെ കൈവരിക്കാനാവുമെന്നാണ് വിവരം. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവും.

അന്താരാഷ്‌ട്ര വിപണികളിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് 64kWh യൂണിറ്റാണ്. ഈ മോഡൽ സിംഗിൾ ചാർജിൽ പരമാവധി 520 കിലോമീറ്ററോളം റേഞ്ച് നൽകാൻ കഴിവുള്ളതാണ്. അതേസമയം ടോപ്പ് എൻഡ് സൈബർസ്റ്ററിന് 77kWh ബാറ്ററി പായ്ക്കാവും ലഭിക്കുക. ഈ മോഡൽ പൂർണ ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും.

MG Cyberster Electric Sportcar Bookings Commenced In India

ഇന്ത്യൻ വിപണിയിൽ ഒറ്റ ചാർജിൽ 570 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 77 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കോട് കൂടിയ സൈബർസ്റ്ററാവും ഇന്ത്യയിൽ അവതരിപ്പിക്കുക. സൈബർസ്റ്റർ ഒരു ബോൺ-ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 1960-കളിലെ എംജി ബി റോഡ്‌സ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൈബർസ്റ്റർ ഡിസൈൻ ചെയ്‌തിരിക്കുന്നത്.

സോഫ്റ്റ് ടോപ്പ്, ടു-സീറ്റർ കോൺഫിഗറേഷൻ പോലുള്ള ഫീച്ചറുകളിലൂടെ ഇവിക്ക് വേറിട്ടുനിൽക്കാനാവും. ഡ്യുവൽ റഡാർ സെൻസറുകളും അധിക സുരക്ഷയ്‌ക്കായി ആൻ്റി-പിഞ്ച് മെക്കാനിസവും സൈബർസ്റ്ററിൽ സിസർ ഡോറുകളയിരിക്കും അവതരിപ്പിക്കുക. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്.

MG Cyberster Electric Sportcar Bookings Commenced In India

എം‌ജി സൈബർ‌സ്റ്ററിനെ വ്യത്യസ്തമാക്കുന്നത് ഡിജിറ്റൽ ട്രിപ്പിൾ-സ്‌ക്രീൻ കോൺഫിഗറേഷനാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെന്റർ കൺസോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ, എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾ എന്നിവ ഈ കോൺഫിഗറേഷനിൽ ഉൾപ്പെടുന്നു. സ്‌പോർട്‌സ് സീറ്റുകളും മൾട്ടി-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഇന്റീരിയറിനെ കളറാക്കുകയും ചെയ്യും.

ഇതിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഓഡിയോ സിസ്റ്റത്തിനുമുള്ള നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് കൺട്രോളിനുള്ള ഒരു റൗണ്ട് ഡയലും സ്റ്റിയറിംഗ് വീലിൽ സ്ഥാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കൂടാതെ ഇലക്ട്രിക് വാഹനത്തിൽ റീജനറേഷൻ മോഡുകൾ ക്രമീകരിക്കുന്നതിനുള്ള പാഡിൽ ഷിഫ്റ്ററുകളും ഉണ്ട്. എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 ADAS എന്നിവയായിരിക്കും മറ്റ് പ്രധാന സവിശേഷതകൾ.

More from DriveSpark

Article Published On: Friday, January 31, 2025, 13:54 [IST]
English summary
Mg cyberster electric sportcar bookings commenced in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X