72.49 ലക്ഷത്തിന്റെ 8 കാറുകൾ ഒറ്റദിവസം വിറ്റ് എംജി, സിംഗിൾ ചാർജിൽ 580 KM റേഞ്ചുള്ള ഇലക്ട്രിക് സ്പോർട്‌സ് കാർ

ജെഎസ്‌ഡബ്ല്യു എംജി മോട്ടോർസിന്റെ ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ് ഇലക്‌ട്രിക് കാറുകൾ. ഇവികളുടെ പിൻബലത്തോടെ നല്ലതുപോലെ പണംവാരുന്ന കമ്പനി പ്രീമിയം വിഭാഗത്തിലും രണ്ട് മോഡലുകൾ അവതരിപ്പിക്കുകയുണ്ടായി. സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറും M9 പ്രസിഡൻഷ്യൽ ലിമോസിനുമാണ് കമ്പനി ഇന്ത്യക്കായി അടുത്തിടെ കൊണ്ടുവന്നത്. ബ്രാൻഡിന്റെ ആഡംബര വിഭാഗമായ എംജി സെലക്ട് വഴിയാണ് ഇവയുടെ വിപണനം നടക്കുന്നതും. ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും വില കൂടിയ മോഡൽ ആളുകളുടെ കൈയിലെത്തി തുടങ്ങിയിരിക്കുകയാണ്. സൈബർസ്റ്റർ ഇവിയുടെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് എംജി.

ബ്രാൻഡിന്റെ ബെംഗളൂരുവിലെ ലാവെല്ലെ റോഡിൽ അടുത്തിടെ തുറന്ന ഐക്കോണിക് ഓട്ടോമൊബൈൽസ് എക്സ്പീരിയൻസ് സെന്ററിലൂടെയാണ് ഇന്ത്യയിലെ ആദ്യ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത്. ഓൾ-ഇലക്ട്രിക് റോഡ്സ്റ്ററിന്റെ 8 യൂണിറ്റുകളോളമാണ് ഒറ്റ ദിവസം തന്നെ ഡെലിവറി നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്.

MG Cyberster Electric Sports Car Deliveries Started In India

സൈബർസ്റ്റർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺ‌ലൈനായോ 13 ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള എം‌ജി സെലക്ട് സെന്ററുകളിലൂടെയോ ഇവിക്കായുള്ള ബുക്കിംഗ് നടത്താം. ഓരോ വാങ്ങലിലും പോർട്ടബിൾ 3.3 കിലോവാട്ട് ചാർജർ, ഇൻസ്റ്റാളേഷനോടുകൂടിയ 7.4 കിലോവാട്ട് വാൾ-ബോക്സ് ചാർജർ, ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറണ്ടി, മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി എന്നിവയെല്ലാമാണ് വാഹനം വാങ്ങുന്നവരെ കാത്തിരിക്കുന്നത്.

ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വേഗതയേറിയ എംജി മോഡലാണ് സൈബർസ്റ്റർ എന്നതും വാഹനപ്രേമികളെ മോഹിപ്പിക്കുന്ന കാര്യമാണ്. 77 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി വരുന്ന ഇലക്ട്രിക് സ്പോർട്‌സ് കാറിന് സിംഗിൾ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കും. 503 bhp പവറിൽ പരമാവധി 725 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ മോട്ടോർ സിസ്റ്റമാണ് എംജി ഉപയോഗിച്ചിരിക്കുന്നത്.

MG Cyberster Electric Sports Car Deliveries Started In India

പെർഫോമൻസിലേക്ക് നോക്കിയാൽ 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ മണിക്കൂറിൽ വേഗത കൈവരിക്കാനും എംജി സൈബർസ്റ്റർ ഇവിക്ക് സാധിക്കും. ടൂ സീറ്റർ കൺവെർട്ടിബിളിൽ സ്പോർട്‌സ് കാറായി ഡിസൈൻ ചെയ്‌തിരിക്കുന്ന വണ്ടിക്ക് സിസർ ഡോറുകൾ, എൽഇഡി ലൈറ്റിംഗ്, നീളമുള്ള ബോണറ്റ്, കൺ‌വേർട്ടിബിൾ റൂഫ്, എൽ‌ഇഡി ലൈറ്റുകൾ തുടങ്ങിയ ഡിസൈൻ ഘടകങ്ങളെല്ലാം ലഭിക്കും.

ഇതുകൂടാതെ 20 ഇഞ്ച് വീലുകളും ഇലക്ട്രിക് സ്പോർട്‌സ് കാറിൽ കൊടുത്തിട്ടുണ്ട് കമ്പനി. 2,690 mm വീൽബേസുള്ള ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് എംജി സൈബർസ്റ്റർ പണികഴിപ്പിച്ചിരിക്കുന്നത്. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ സൈബർസ്റ്ററിൽ രണ്ട് 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകളും 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നത് കാണാം.

MG Cyberster Electric Sports Car Deliveries Started In India

ഇന്റീരിയറുകളിൽ സ്യൂഡ്, വീഗൻ ലെതർ അപ്ഹോൾസ്റ്ററി എന്നിവയുടെ മിശ്രിതമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു PM 2.5 എയർ ഫിൽട്ടർ, ഒരു പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗിച്ച് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താനും കമ്പനിക്കായിട്ടുണ്ട്. സ്പോർട്ടി ലേഔട്ടിൽ ബക്കറ്റ്-സ്റ്റൈൽ പെർഫോമൻസ് സീറ്റുകൾ, ഇന്റഗ്രേറ്റഡ് കൺട്രോളുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി ഒരു റോട്ടറി സെലക്ടർ എന്നിവ ഉൾപ്പെടുന്നു.

റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകൾ മികച്ചതാക്കാൻ പാഡിൽ ഷിഫ്റ്ററുകളും എംജി സൈബർസ്റ്റർ ഇവിയിൽ നൽകിയിട്ടുണ്ട്. മുൻ ഫോർമുല 1 എഞ്ചിനീയർ മാർക്കോ ഫൈനെല്ലോയാണ് ഇവിയുടെ ഷാസി വികസനം മേൽനോട്ടം വഹിച്ചിരിക്കുന്നത്. ലെവൽ 2 ADAS, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ESC, റോൾഓവർ സംരക്ഷണത്തിനായി 1.83 സൈഡ് സ്റ്റെബിലിറ്റി ഫാക്ടർ (SSF) ഉള്ള ശക്തിപ്പെടുത്തിയ ബോഡി ഘടന എന്നിവയാണ് കാറിലെ മറ്റ് പ്രത്യേകതകൾ.

More from DriveSpark

Article Published On: Saturday, August 23, 2025, 17:17 [IST]
English summary
Mg cyberster electric sports car deliveries started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X