മമ്മൂട്ടിയുടെ ഗ്ലാമർ, ലാലേട്ടന്റെ പെർഫോമൻസ്! സിസർ ഡോറുകളുമായി എംജിയുടെ ഇലക്‌ട്രിക് സ്പോർട്‌സ് കാർ വിപണിയിൽ

ഏറെ നാളായി ഇന്ത്യക്കാരെ കൊതിപ്പിച്ചുകൊണ്ടിരുന്ന സൈബർസ്റ്റർ ഇലക്‌ട്രിക് സ്പോർട്‌സ് കാർ (MG Cyberster Electric Sports Car) ഒടുവിൽ വിപണിയിൽ അവതരിപ്പിച്ച് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുന്ന എംജിയുടെ പ്രീമിയം വാഹന നിരയിലേക്കെത്തുന്ന പുത്തൻ മോഡലാണിത്. ഏഷ്യയിലെ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുമായി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന സൈബർസ്റ്റർ ഇവിക്ക് 72.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇലക്ട്രിക് സ്‌പോർട്‌സ് കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ വില ബാധകമാകൂ.

റിസർവേഷൻ ചെയ്യാത്തവർക്ക് എംജി സൈബർസ്റ്റർ സ്വന്തമാക്കണമെങ്കിൽ 74.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. പ്രീമിയം 'എംജി സെലക്ട്' ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ഈ ഇവിയെന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. അന്താരാഷ്ട്ര തലത്തിൽ സൈബർസ്റ്റർ ഇതിനകം വലിയ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത് 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലായിരുന്നു.

MG Cyberster Electric Sports Car Launched

ഇന്ത്യയിലെ സവിശേഷമായ കാറുകളിൽ ഒന്നായി ഇത് അറിയപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട. മമ്മൂട്ടിയെ പോലെ അന്യായ ഗ്ലാമറും പെർഫോമൻസുമാണ് ആശാനുള്ളത്. സിസർ സ്റ്റൈലിലുള്ള ഡോറുകളും മടക്കാവുന്ന റൂഫുമെല്ലാം വല്ലാത്തൊരു ആവേശം തരുന്നുണ്ട്. ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഇലക്ട്രിക് റോഡ്സ്റ്ററായിരിക്കും ഈ ഇലക്ട്രിക് സ്പോർട്സ് കാർ. പൂർണമായും വിദേശത്ത് നിർമിച്ചിരിക്കുന്ന ഇവി കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

സൈബർസ്റ്ററിന് നേരിട്ടുള്ള മത്സരമൊന്നുമില്ലെങ്കിലും ടെസ്‌ല മോഡൽ Y, ബിഎംഡബ്ല്യു Z4, പോർഷ 718 ബോക്‌സ്‌സ്റ്റർ, കിയ EV6, മിനി കൂപ്പർ SE, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ ഹൈ പെർഫോമൻസ് കാറുകളുമായി മാറ്റുരയ്ക്കാനാവും. കണ്ടാൽ ആർക്കായാലും ഒറ്റനോട്ടത്തിൽ ഇഷ്‌ടമാവുന്ന വണ്ടി ആകർഷകമായ ലോ-സ്വംഗ്, കൺവേർട്ടിബിൾ ബോഡി സ്റ്റൈലുമായാണ് വരുന്നത്.

MG Cyberster Electric Sports Car Launched

2,690 mm വീൽബേസുള്ള ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 20 ഇഞ്ച് സ്റ്റാഗർഡ് അലോയ് വീലുകളും പവർ-ഓപ്പറേറ്റിംഗ് സിസർ ഡോറുകളും, ഫുൾ-വിഡ്ത്ത് ലൈറ്റ്ബാറും യൂണിയൻ-ജാക്ക് ഇൻസ്പൈറായ ഡീറ്റെയിലിംഗും ഉൾക്കൊള്ളുന്ന ടെയിൽ ലാമ്പ് സിഗ്നേച്ചറുകളും വശ്യമായ സൌന്ദര്യം നൽകുന്നുണ്ട് താനും. പുതിയ എംജി സൈബർസ്റ്റർ ഇലക്ട്രിക് റോഡ്സ്റ്റർ ഇന്ത്യയിൽ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും വാഗ്‌ദാനം ചെയ്യുക.

അതിൽ ബ്ലാക്ക് റൂഫുള്ള ന്യൂക്ലിയർ യെല്ലോ, ബ്ലാക്ക് റൂഫുള്ള ഫ്ലെയർ റെഡ്, റെഡ് റൂഫുള്ള ആൻഡീസ് ഗ്രേ, റെഡ് റൂഫുള്ള മോഡേൺ ബീജ് എന്നിവയായിരിക്കും സൈബർസ്റ്ററിലെ നിറങ്ങൾ. ടൂ ഡോർ കാറാണെങ്കിലും പ്രായോഗികതയിൽ വിട്ടുവീഴ്ച്ചയൊന്നുമില്ല. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്.

MG Cyberster Electric Sports Car Launched

എംജി സൈബർസ്റ്ററിന്റെ ഇന്റീരിയറിൽ രണ്ട് 7 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീനുകളും 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. അപ്ഹോൾസ്റ്ററിയിൽ സ്യൂഡ്, വീഗൻ ലെതർ എന്നിവയാണ് കലർത്തിയിരിക്കുന്നത്. കൂടാതെ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, PM 2.5 ഫിൽട്ടർ, ബോസ് ഓഡിയോ സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകളും കാറിൽ ഒരുക്കിയിട്ടുണ്ട്.

സ്‌പോർട്ടി അപ്പീൽ നൽകുന്ന പെർഫോമൻസ്-സ്റ്റൈൽ സീറ്റിംഗ്, ഇന്റഗ്രേറ്റഡ് ഓഡിയോ, ഡിസ്‌പ്ലേ കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി സമർപ്പിച്ചിരിക്കുന്ന റോട്ടറി സെലക്ടർ, എന്നിവയാണ് എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിന്റെ അകത്തളത്തിലെ മറ്റ് പ്രധാന ഫീച്ചറുകൾ. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലമായിരിക്കും എംജിയുടെ റോഡ്സ്റ്റർ.

MG Cyberster Electric Sports Car Launched

സുരക്ഷാ സവിശേഷതകളിൽ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ റെസിസ്റ്റൻസിനായി രൂപകൽപ്പന ചെയ്ത ബോഡി സ്ട്രക്ചർ എന്നിവ ഉൾപ്പെടുന്നു. കാറിന്റെ സൈഡ് സ്റ്റെബിലിറ്റി ഫാക്ടർ (SSF) 1.83 ആണെന്ന് കമ്പനി അവകാശപ്പെടുന്നു.

77 kWh ബാറ്ററി പായ്ക്കാണ് ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ ഉപയോഗിക്കുന്നത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഇവിക്ക് 510 bhp കരുത്തിൽ പരമാവധി 725 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 3.2 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സിംഗിൾ ചാർജിൽ 510 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഓൺലൈനായോ ഇന്ത്യയിലെ 13 നഗരങ്ങളിലെ 'എംജി സെലക്ട്' സെന്ററുകളിലോ പുതിയ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട് കാർ ബുക്ക് ചെയ്യാം. കാറിന്റെ വിലയോടൊപ്പം പോർട്ടബിൾ 3.3 കിലോവാട്ട് ചാർജർ, 7.4 കിലോവാട്ട് വാൾ ബോക്സ് ചാർജർ, സ്റ്റാൻഡേർഡ് ഇൻസ്റ്റാളേഷൻ എന്നിവയും ഉൾപ്പെടുന്നുണ്ട്. ആദ്യ ഉടമയ്ക്ക് ആജീവനാന്ത ബാറ്ററി വാറണ്ടിയും വാഹനത്തിന് മൂന്ന് വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും എംജി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

More from DriveSpark

Article Published On: Friday, July 25, 2025, 14:01 [IST]
English summary
Mg cyberster electric sports car launched in india with 510 km range priced at rs 72 49 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X