X-ട്രെയിലല്ല! ഫോർച്യൂണറിനെ ഒതുക്കാൻ വന്ന ഇടിവെട്ട് എസ്‌യുവി, പക്ഷേ പോയമാസം ആകെ വാങ്ങിയത് 34 പേർ മാത്രം

ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യക്കാരിലേക്ക് എത്തിയ വാഹന നിർമാതാക്കളാണ് എംജി മോട്ടോർസ്. തുടക്കത്തിൽ നല്ലരീതിയിൽ വിറ്റഴിഞ്ഞതോടെ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ആശാന് സാധിച്ചു. ശരിക്കും രാജ്യത്തെ ആദ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവിയെന്ന പേരിലാണ് ഹെക്‌ടർ വിരാജിച്ചത്. പിന്നാലെ ഡി-സെഗ്മെന്റ് എസ്‌യുവി ശ്രേണി കൈക്കലാക്കാനായി എംജി ഗ്ലോസ്റ്റർ (MG Gloster) എന്നൊരു വമ്പനെക്കൂടി ഇന്ത്യക്കാർക്കായി എത്തിച്ചു. സാക്ഷാൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ പോലുള്ള വമ്പൻമാരോട് മുട്ടാനായിട്ടാണ് ഗ്ലോസ്റ്ററിനെ നിയോഗിച്ചത്. എന്നാൽ എംജി പ്രതീക്ഷിച്ചതുപോലൊരു വിജയം കൈവരിക്കാൻ ഗ്ലോസ്റ്ററിനായില്ലെന്നതാണ് ശരി.

ഫോർഡ് എൻഡവർ (Ford Endeavour SUV) കളമൊഴിഞ്ഞപ്പോൾ ആ സ്ഥാനംപിടിക്കാൻ എസ്‌യുവിക്കാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനും സാധിക്കാതെ പോയി. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കാം.

MG Gloster SUV Posted Only 34 Unit Sales In June 2025

തുടക്കത്തിൽ കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങളും ഗ്ലോസ്റ്ററിന്റെ ഇമേജിനെ ബാധിച്ചിരുന്നു. എങ്കിലും തോറ്റുപിൻമാറാൻ തയാറാവാതിരുന്ന എംജി ഇന്നും ഗ്ലോസ്റ്ററിനെ വിപണനത്തിന് എത്തിക്കുന്നുണ്ട്. പക്ഷേ 2025 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കമ്പനിയെ നിരാശപ്പെടുത്തുന്ന നമ്പരാണ് ഈ ഡി-സെഗ്മെന്റ് എസ്‌യുവിക്ക് നേടായിരിക്കുന്നത്.

2025 ജൂണിൽ എംജി ഗ്ലോസ്റ്റർ വാങ്ങാനായി ആകെ എത്തിയത് വെറും 34 പേരാണ്. 2024 ജൂണിലെ 132 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 74.24 ശതമാനത്തിന്റെ നഷ്‌ടമാണ് എസ്‌യുവി നേരിട്ടിരിക്കുന്നത്. അടുത്തിടെ 6 ലക്ഷം രൂപ വരെ ഓഫറിട്ട് വിറ്റഴിക്കാൻ നോക്കിയിരുന്നെങ്കിലും കാര്യമായി ആളുകൾ മുഖവുരയ്ക്കെടുത്തില്ലെന്നതാണ് സത്യം. അധികം വൈകാതെ ഗ്ലോസ്റ്ററിന്റെ മുഖംമിനുക്കി അവതരിപ്പിക്കാനുള്ള പദ്ധതികളും ബ്രാൻഡ് ആവഷ്ക്കരിക്കുന്നുണ്ട്.

MG Gloster SUV Posted Only 34 Unit Sales In June 2025

നിലവിൽ 39.56 ലക്ഷം രൂപ മുതൽ 44.74 ലക്ഷം രൂപ വരെയാണ് എംജി ഗ്ലോസ്റ്ററിന് ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഗ്ലോസ്റ്റർ ടർബോ ഡീസൽ 161 bhp പവറിൽ പരമാവധി 375 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ എഞ്ചിൻ 215 bhp കരുത്തിൽ 480 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫുൾ-സൈസ് എസ്‌യുവിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ കമ്പനി നൽകുന്നില്ല. ഓട്ടോമാറ്റിക് വാഹനങ്ങളോട് ഇന്ത്യക്കാർക്കുള്ള പ്രണയം കൃത്യമായി മനസിലാക്കിയാണ് ഗ്ലോസ്റ്ററിന് രൂപം കൊടുത്തത്.

MG Gloster SUV Posted Only 34 Unit Sales In June 2025

ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കുന്ന 2WD അല്ലെങ്കിൽ 4WD കോൺഫിഗറേഷനും എംജി ഗ്ലോസ്റ്ററിലുണ്ട്. വിവിധ തരം പ്രതലങ്ങളിൽ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈൻ മോഡുകളും വാഹനത്തിലുണ്ട്. ട്വിൻ-ടർബോ പതിപ്പിൽ മാത്രമാണ് 4X4 ഡ്രൈവ്‌ട്രെയിൻ സംവിധാനം എംജി വാഗ്ദാനം ചെയ്യുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും വണ്ടി അടിപൊളിയാണ്.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ആംബിയൻ്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം ഡാഷ്‌ബോർഡ്, ഡ്യുവൽ പാൻ സൺറൂഫ്, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഡ്രൈവ് മോഡുകൾ, 12-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, ലംബർ അഡ്ജസ്റ്റ്‌മെൻ്റ്, സീറ്റ് മെമ്മറി ഫംഗ്‌ഷൻ, വെന്റിലേറ്റഡ് സിറ്റുകൾ, PM 2.5 എയർ പ്യൂരിഫയർ, ഓട്ടോ-ഡിമ്മിംഗ് IRVM, 360-ഡിഗ്രി ക്യാമറ, 12-സ്പീക്കർ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ അത്യാധുനിക ഫീച്ചറുകളാൽ ഗ്ലോസ്റ്റർ സമ്പന്നമാണ്.

MG Gloster SUV Posted Only 34 Unit Sales In June 2025

ഇതോടൊപ്പം 30+ ഫീച്ചറുകളുള്ള ADAS ടെക്, കണക്റ്റഡ് കാർ ടെക്‌നോളജി, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് എന്നീ സവിശേഷതകളും എംജിയുടെ ഫുൾ-സൈസ് എസ്‌യുവിയായ ഗ്ലോസ്റ്ററിലുണ്ട്. അതായത് ടൊയോട്ട ഫോർച്യൂണറിലില്ലാത്ത പല കാര്യങ്ങളും എസ്‌യുവിലുണ്ടെന്ന് സാരം.

More from DriveSpark

Article Published On: Saturday, July 19, 2025, 8:42 [IST]
English summary
Mg gloster suv posted only 34 unit sales in june 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X