സ്നേഹിച്ചതിന് പ്രതിഫലമായി 2.30 ലക്ഷം രൂപ വെട്ടിക്കുറച്ചു, അന്യായ വിലക്കുറവിൽ എംജി ഹെക്‌ടർ എസ്‌യുവി വാങ്ങിക്കാം

കോമെറ്റ്, വിൻഡ്‌സർ എന്നീ ഇലക്ട്രിക് കാറുകളിലൂടെ ഇന്ത്യക്കാർക്ക് പ്രിയങ്കരരായവരാണ് എംജി മോട്ടോർസ് (MG Motors). നേരത്തെ ഹെക്‌ടറും ഗ്ലോസ്റ്ററും പോലുള്ള ICE മോഡലുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ കമ്പനിയുടെ ഫുൾ ഫോക്കസ് ഇവികളിലാണ്. ഒപ്പം പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന കാറുകൾക്കും പ്രത്യേക പരിഗണന കമ്പനി കൊടുക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെത്തി 6 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് എംജി. ഇതിന്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ്. പക്ഷേ ടോപ്പ് സെല്ലിംഗ് വൈദ്യുത വാഹനങ്ങൾക്ക് ഓഫർ ലഭ്യമല്ല കേട്ടോ.

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹെക്ടർ, ഹെക്ടർ പ്ലസ് എസ്‌യുവികളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഈ വിലക്കുറവ് പരിമിതമായ സമയത്തേക്ക് മാത്രമേ ബാധകമാകൂവെന്നത് ഏവരും പ്രത്യേകം ഓർമിക്കേണ്ട കാര്യമാണ്. വില വെട്ടിക്കുറച്ചത് വേരിയന്റിനെ അനുസരിച്ച് വ്യത്യാസപ്പെടാമെന്നും കമ്പനി പ്രത്യേരം ഓർമിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ഓഫർ സ്റ്റോക്കിനെയും ആശ്രയിച്ചാണിരിക്കുന്നത്.

MG Hector And Hector Plus Get Price Cut Up To 2 30 Lakh To Celebrate 6 Years in India

വില വെട്ടിക്കുറച്ചതിന് പുറമെ ഉപഭോക്താക്കൾക്ക് 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗും, ഇഎംഐ ഹോളിഡേ ഓപ്ഷനുകളും കമ്പനി പ്രഖ്യാപിച്ചിട്ടു്ട്. വാങ്ങുന്നവർക്ക് കൂടുതൽ സാമ്പത്തിക വഴക്കവും മനസമാധാനവും വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ആനുകൂല്യങ്ങളുടെ ലക്ഷ്യമെന്ന് എംജി പറയുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹെക്ടർ ഷാർപ്പ് പ്രോ മാനുവൽ ഇപ്പോൾ ഇന്ത്യയിലുടനീളം 19.59 ലക്ഷം രൂപയുടെ പ്രത്യേക എക്‌സ്ഷോറൂം വിലയിൽ ലഭ്യമാണ്.

അങ്ങനെ നിലവിൽ 14.49 ലക്ഷം മുതൽ 21.49 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയോടെ ഹെക്‌ടർ എസ്‌യുവി സ്വന്തമാക്കാനാവും. അതേസമയം ഹെക്ടർ 5-സീറ്ററിൽ നിന്ന് വ്യത്യസ്തമായി ഹെക്ടർ പ്ലസ് 6-സീറ്ററിന്റെ എല്ലാ വകഭേദങ്ങൾക്കും വിലക്കുറവ് ലഭിക്കും. പരമാവധി ആനുകൂല്യം ഷാർപ്പ് പ്രോ 1.5P മാനുവൽ വേരിയന്റിലാണ് ഉപയോഗപ്പെടുത്താനാവുക. എസ്‌യുവിയിൽ 2.30 ലക്ഷം രൂപ വിലക്കുറവ് ലഭിക്കുന്നുണ്ട്.

MG Hector And Hector Plus Get Price Cut Up To 2 30 Lakh To Celebrate 6 Years in India

ഹെക്ടർ പ്ലസിന്റെ 7 സീറ്റർ വകഭേദത്തിന്റെ കാര്യത്തിൽ ഷാർപ്പ് പ്രോ 1.5P മാനുവഷ വേരിയന്റിന് പരമാവധി 2.30 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. സെലക്ട് പ്രോ, ഷാർപ്പ് പ്രോ, ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം, സാവി പ്രോ തുടങ്ങിയ നിരവധി വകഭേദങ്ങൾക്കും 2 ലക്ഷത്തിലധികം ഡിസ്കൌണ്ട് കമ്പനി ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ചില പെട്രോൾ വകഭേദങ്ങളിൽ ഇത്രയും വിലക്കുറവ് മറ്റൊരു കമ്പനിയും നൽകാത്ത കാര്യമാണ്.

അതുപോലെ എംജി ആസ്റ്ററും ഇപ്പോൾ 9.99 ലക്ഷം രൂപയുടെ പ്രത്യേക എക്‌സ്ഷോറൂം വിലയോടെ സ്വന്തമാക്കാനാവും. ദി ബ്ലോക്ക്ബസ്റ്റർ എസ്‌യുവി എന്നും അറിയപ്പെടുന്ന ആസ്റ്റർ 14 ADAS ഫംഗ്‌ഷനുകൾ ഉൾപ്പെടെ 50-ലധികം സുരക്ഷാ സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ ഫീച്ചറുകളോടെ സുഖവും സൗകര്യവും വർധിപ്പിക്കുന്നുമുണ്ട്.

MG Hector And Hector Plus Get Price Cut Up To 2 30 Lakh To Celebrate 6 Years in India

80+ കണക്റ്റഡ് സവിശേഷതകളും ഒരു അഡ്വാൻസ്ഡ് യൂസർ ഇന്റർഫേസും ഉള്ള എംജിയുടെ അപ്‌ഡേറ്റ് ചെയ്ത ഐ-സ്മാർട്ട് 2.0 സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇനി ഹെക്‌ടറിലേക്ക് വന്നാൽ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് കണക്റ്റഡ് എസ്‌യുവിയായി 2019-ൽ പുറത്തിറങ്ങിയ മോഡൽ അതിന്റെ സവിശേഷതകളാൽ സമ്പന്നവും സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമായ പാക്കേജിലൂടെയുമാണ് ആളുകളെ കൈയിലെടുത്തത്.

ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, 14 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 70-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഒരു നൂതന ADAS സ്യൂട്ട് എന്നിവ ഈ എസ്‌യുവിയിൽ ഉൾപ്പെടുന്നുണ്ട്. ഹെക്‌ടറിന്റെ ധീരമായ ഡിസൈനും അന്യായ റോഡ് പ്രസൻസും കൂടിയാവുമ്പോൾ എസ്‌യുവി പ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുക്കാനും ഹെക്‌ടറിന് സാധിച്ചിട്ടുണ്ട്. വില കുറച്ചതോടെ ടാറ്റ ഹാരിയർ പോലെയുള്ള എതിരാളികളെ തകർത്തെറിയാനും എംജിക്ക് സാധിക്കും.

More from DriveSpark

Article Published On: Wednesday, August 6, 2025, 18:43 [IST]
English summary
Mg hector and hector plus get price cut up to 2 30 lakh to celebrate 6 years in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X