കുഞ്ഞൻ ഇലക്‌ട്രിക് കാറിന് വരെ ഡിസ്‌കൗണ്ട്, ആദായ വിൽപ്പനയുമായി എംജിയുടെ അഡാറ് ഓഫർ; അതും 5.50 ലക്ഷം വരെ

ഹെക്‌ടർ എന്ന ഇന്റർനെറ്റ് എസ്‌യുവി പുറത്തിറക്കി ഇന്ത്യക്കാരുടെ മനസിൽ കുടിയേറിയവരാണ് എംജി മോട്ടോർസ് (MG Motor). നല്ല ഒന്നാന്തരം ഡിസൈനും അടിപൊളി ഫീച്ചറുകളുമെല്ലാം കോർത്തണിക്കിയ സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നെങ്കിലും ഇപ്പോൾ എംജി അറിയപ്പെടുന്നത് ഇലക്ട്രിക് കാറുകളിലൂടെയാണ്. അതും ടാറ്റ സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ പിന്തള്ളി വൈദ്യുത വിപണി വെട്ടിപ്പിടിച്ചത് വലിയൊരു നേട്ടം തന്നെയായിരുന്നു. കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി എന്നിവയാണ് ഇതിന് അടിത്തറപാകിയത്. ഇപ്പോഴിതാ മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ട് മുമ്പോട്ട് വന്നിരിക്കുകയാണ് എംജി.

മുഴുവൻ വാഹന നിരയിലും അവതരിപ്പിച്ചിരിക്കുന്ന ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകൾ ഷോറൂമിൽ ആളെക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 മോഡൽ ഇയർ, 2025 മോഡൽ ഇയർ കാറുകളിലെല്ലാം വൻവിലക്കിഴിവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. കോമെറ്റ്, ആസ്റ്റർ, ZS ഇവി, വിൻഡ്‌സർ ഇവി, ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയിലെ മാർച്ച് മാസത്തേക്കായുള്ള ഓഫറുകൾ എങ്ങനെയാണെന്ന് നോക്കിയാലോ?

MG Hector Comet EV Astor And Gloster Models Get Huge Discount In March 2025

കോമെറ്റ് ഇവി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവർക്ക് പരമാവധി 45,000 രൂപ വരെ ഈ മാസം ലാഭിക്കാം. ഇത് 2024 മോഡലുകൾക്ക് മാത്രമേ ബാധകമാകൂവെന്നത് പ്രത്യേകം ശ്രദ്ധിക്കണേ. ഇതിൽ 20,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതും ഇവിയുടെ എക്സ്ക്ലൂസീവ് വേരിയന്റിൽ മാത്രമാണ് ലഭിക്കുക.

Take a Poll

ഇനി കോമെറ്റ് ഇവിയുടെ 2025 മോഡലാണ് നോക്കുന്നതെങ്കിൽ ഫാസ്റ്റ് ചാർജറുമായി വരുന്ന മൈക്രോ ഇവിയുടെ എക്സൈറ്റ്, എക്സ്ക്ലൂസീവ് ട്രിമ്മുകളിൽ 40,000 രൂപ വരെ ഓഫറുകളാണ് 2025 മാർച്ച് മാസത്തേക്കായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിലവിൽ 6.99 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇനി ബാറ്ററി വാടകയ്ക്ക് എടുക്കുന്ന BssS തെരഞ്ഞെടുക്കുകയാണെങ്കിൽ 4.99 ലക്ഷം മുതലാണ് മുടക്കേണ്ടി വരിക.

MG Astor

ഇനി മിഡ്-സൈസ് എസ്‌യുവിയായ ആസ്റ്ററിലെ ഓഫറുകളിലേക്ക് വന്നാൽ കാറിന്റെ 2024 മോഡലുകളിൽ 1.45 ലക്ഷം രൂപ വരെയാണ് എംജി ഒരുക്കിവെച്ചിരിക്കുന്നത്. ആസ്റ്റർ ടർബോ-പെട്രോൾ സാവി പ്രോ വേരിയന്റിനാണ് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിൽ 75,000 ക്യാഷ് ഡിസ്കൗണ്ട്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിങ്ങനെയാണ് ഉപയോഗപ്പെടുത്താനാവുക. എസ്‌യുവിയുടെ 2025 മോഡലുകൾക്ക് പരമാവധി 70,000 രൂപ വരെയാണ് ഓഫറിട്ടിരിക്കുന്നത്.

ഹെക്‌ടർ, ഹെക്‌ടർ പ്ലസ് എന്നിവ വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് 2.20 ലക്ഷം രൂപയുള്ള ആനുകൂല്യങ്ങളാണ് കേട്ടോ. ഇതും എസ്‌യുവികളുടെ 204 മോഡൽ ഇയറുകളിലാണ് ഉപയോഗപ്പെടുത്താനാവുകയെന്ന് മാത്രം. ഡീസൽ വേരിയന്റുകൾക്ക് 1.50 ലക്ഷം രൂപയാണ് ക്യാഷ് ഡിസ്കൗണ്ടായി ഒരുക്കിയിരിക്കുന്നത്. അതുകൂടാതെ എക്സ്ചേഞ്ച്, കോർപ്പറേറ്റ് ഓഫറുകളും ലഭിക്കും. 2025 മോഡലുകൾക്ക് പരമാവധി 70,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

MG Gloster

ഫോർച്യൂണറിനെ തൂക്കാനെത്തി വസന്തമായി മാറിയ മോഡലാണ് ഗ്ലോസ്റ്റർ. അടിപൊളി വണ്ടിയായിരുന്നിട്ടും ഇന്ത്യക്കാർ കാര്യമായി പരിഗണിക്കാതിരിക്കുന്നത് തീർത്തും നിരാശാജനകമാണെന്ന് വേണം പറയാൻ. ഗ്ലോസ്റ്റർ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ മാർച്ച് മാസം നിങ്ങളെ കാത്തിരിക്കുന്നത് 5.50 ലക്ഷം രൂപയുടെ ഓഫറുകളാണ്. ഇതിൽ 4.50 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടും 1 ലക്ഷം എക്സ്ചേഞ്ച് ബോണസുമാണ്. 2025 മോഡലാണെങ്കിൽ 4 ലക്ഷം മുതൽ 3.5 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ടുകളും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

എംജിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ZS ഇവിയുടെ എക്സിക്യൂട്ടീവ് വേരിയന്റ് 2.05 ലക്ഷം രൂപ വരെ മൊത്തം ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം. ബാക്കിയുള്ള ശ്രേണിയിൽ 1.35 ലക്ഷം രൂപ വരെ ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡീലർഷിപ്പ്, സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് എംജിയുടെ മാർച്ച് മാസത്തേക്കുള്ള ഓഫറുകൾ വ്യത്യാസപ്പെടുകയും ചെയ്യുമെന്നത് പ്രത്യേകം ഓർമിക്കണേ. അതുപോലെ തന്നെ ഏറ്റവും വിൽപ്പനയുള്ള വിൻഡ്‌സർ ഇവിയെ ഈ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

More from DriveSpark

Article Published On: Thursday, March 13, 2025, 16:01 [IST]
English summary
Mg hector comet ev astor and gloster models get huge discount in march 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X