കാർ നിർമിക്കാൻ ചെലവ് കൂടി, ജനുവരി മുതൽ എംജി കാറുകൾക്ക് വില കൂടും; ഇവി വാങ്ങിനിരുന്നവർക്കും പണി

പുതുവർഷം പിറക്കുന്നതോടെ വാഹനം വാങ്ങാനിരിക്കുന്നവർക്ക് ഏറ്റവും ആശങ്കയുള്ള കാര്യമാണ് വില വർധനവ്. നിർമാണ ചെലവിലുണ്ടാവുന്ന വർധനവ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാഹന നിർമാതാക്കൾ ഇത്തരത്തിൽ വില വർധനവ് പൊതുവേ നടപ്പിലാക്കാറുള്ളത്. ഇത്തവണ ജിഎസ്‌ടി ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയതോടെ കമ്പനികൾ വില ഉയർത്താൻ സാധ്യതയില്ലെന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. എന്നാൽ എംജി മോട്ടോർ എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് വില വർധനവ് പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ മുഴുവൻ വാഹന ശ്രേണിയിലും വില കൂട്ടും.

മോഡൽ നിരയിൽ 2 ശതമാനം വരെ വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് വർധനവ് വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളും കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന മറ്റ് മാക്രോ ഇക്കണോമിക് ഘടകങ്ങളും നികത്താനുള്ള എംജിയുടെ ശ്രമത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

MG Hector Gloster Windsor Comet EV To Become More Expensive From January 2026

മെർസിഡീസ് ബെൻസ് ഇന്ത്യ, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാർ നിർമാതാക്കളും 2026 ജനുവരി മുതൽ വില വർധിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബിവൈഡി ഇന്ത്യയും അതേ മാസം മുതൽ വില വർധനവ് പ്രാബല്യത്തിൽ വരുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ പോലുള്ള പ്രമുഖ ബ്രാൻഡുകളൊന്നും ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

നിർമാണ ചെലവിൽ, പ്രത്യേകിച്ച് അസംസ്കൃത വസ്തുക്കളിൽ വ്യക്തവും ഗണ്യമായതുമായ വർധനവ് ഉണ്ടായില്ലെങ്കിൽ 2026 ജനുവരി മുതൽ വാഹന വില വർധിപ്പിക്കില്ലെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ സമീപകാല നികുതി പരിഷ്ക്കരണങ്ങളുമായി പൊരുത്തപ്പെടാൻ കമ്പനി ഉദ്ദേശിക്കുന്നതായി മഹീന്ദ്രയുടെ ഓട്ടോ, കാർഷിക മേഖലകളുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരിക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

MG Hector Gloster Windsor Comet EV To Become More Expensive From January 2026

ഇതേ നിലപാട് മാരുതി പോലുള്ള കമ്പനികളും കൈക്കൊണ്ടാൽ എംജിക്ക് അതൊരു തിരിച്ചടിയായേക്കും. അടുത്തിടെ ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി പുറത്തിറക്കി ബ്രാൻഡ് വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വില വർധനവ് കൂടി പ്രഖ്യാപിക്കുന്നത്. 11.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് എസ്‌യുവി മുഖംമിനുക്കി വിപണിയിൽ എത്തിയിരിക്കുന്നത്. അതായത് നിലവിലുള്ള മോഡലിനേക്കാൾ 2 ലക്ഷം രൂപ വിലക്കുറച്ചാണ് പുതുമോഡൽ വിപണിയിലെത്തിയിരിക്കുന്നതെന്ന് സാരം.

എം‌ജി ഹെക്‌ടറിനൊപ്പം അതിൻ്റെ 7-സീറ്റർ മോഡലായ ഹെക്‌ടർ പ്ലസും മുഖംമിനുക്കി വിപണിയിലെത്തിയിട്ടുണ്ട്. 17.29 ലക്ഷം രൂപ മുതലാണ് മൂന്നുവരി മോഡലിനായി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. ഇതുവരെ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ വേരിയൻ്റുകളുടെ വില മാത്രമാണ് എം‌ജി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഡീസൽ മോഡലുകൾ അടുത്ത വർഷമാവും വിപണനത്തിന് എത്തുക. സ്റ്റൈൽ, സെലക്‌ട് പ്രോ, സ്മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയൻ്റുകളിലാണ് 5-സീറ്റർ ഹെക്‌ടർ വാങ്ങാനാവുക.

MG Hector Gloster Windsor Comet EV To Become More Expensive From January 2026

അതേസമയം ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയൻ്റുകളിൽ ഹെക്‌ടർ പ്ലസ് വാങ്ങാനും സാധിക്കും. 5-സീറ്റർ മോഡലിന് 11.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക. അതേസമയം 7-സീറ്റർ വകഭേദങ്ങൾക്ക് 17.29 ലക്ഷം മുതൽ 19.49 ലക്ഷം വരെയും വില കൊടുക്കേണ്ടി വരും. ഹെക്ടർ പെട്രോൾ നിരയിൽ 143 bhp പവറും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വരുന്നത്.

കൂടാതെ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ പെട്രോൾ വേരിയൻ്റുകൾ തെരഞ്ഞെടുക്കാനാവും. ഹെക്ടർ ഡീസൽ മോഡലുകളിൽ 170 bhp കരുത്തിൽ 350 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ യൂണിറ്റാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഡീസൽ ഓട്ടോമാറ്റിക് എസ്‌യുവിയിൽ ഇപ്പോഴും ലഭ്യമല്ലെന്നതാണ് രസകരമായ വിഷയം. ഇത് പലരേയും നിരാശപ്പെടുത്തിയേക്കാവുന്ന വിഷയമാണ്.

More from DriveSpark

Article Published On: Thursday, December 18, 2025, 17:13 [IST]
English summary
Mg hector gloster windsor comet ev to become more expensive from january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X