എസ്‌യുവിക്ക് 2.40 ലക്ഷം രൂപയുടെ ഓഫറുമായി എംജി, ലോൺ എടുത്താൽ 4.99 പലിശക്ക് വണ്ടി തരാമെന്നും കമ്പനി

ഹെക്‌ടർ എസ്‌യുവിയിലൂടെ (MG Hector SUV) ഇന്ത്യൻ വാഹന വിപണിയിലേക്ക് എത്തിയവരാണ് എംജിയെങ്കിലും കമ്പനി ഇപ്പോൾ അറിയപ്പെടുന്നത് ഇലക്‌ട്രിക് വാഹനങ്ങളിലൂടെയാണെന്ന് വേണം പറയാൻ. കോമെറ്റ് (Comet), വിൻഡ്‌സർ (Windsor), ZS എന്നീ ത്രിമൂർത്തികൾ കച്ചോടം പൊടിപൊടിക്കുകയാണിപ്പോൾ. എങ്കിലും ICE എഞ്ചിൻ മോഡലുകളെ പൂർണമായും കൈയൊഴിയാൻ ബ്രാൻഡ് തയാറായിട്ടില്ലെന്ന് വേണം പറയാൻ. അന്നും ഇന്നും ഈ സെഗ്മെന്റിൽ ഹെക്‌ടർ പോലൊരു കിടിലൻ എസ്‌യുവിയില്ലെന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല. ഒന്നാന്തരം ഫീച്ചറുകളും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമെല്ലാമായി ഹെക്‌ടർ മാന്യമായ വിൽപ്പനയാണ് ഇപ്പോഴും കൊണ്ടുവരുന്നത്.

എന്നാൽ ഇനിയും ആളുകളെ വാഹനത്തിലേക്ക് അടുപ്പിക്കുന്നതിനായി ഹെക്‌ടർ എസ്‌യുവിയിലേക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളുമായി എത്തുകയാണ് എംജി മോട്ടോർ. 'പവർ പായ്ക്ക്' എന്ന് പേരിട്ടിരിക്കുവ്വ പുതിയ പദ്ധതി പ്രകാരം 2.40 ലക്ഷം വരെ ആനുകൂല്യങ്ങളോടെ വാഹനം വിറ്റഴിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ഈ ഓഫറിന് കീഴിൽ അഞ്ചോളം ആനുകൂല്യങ്ങളാണ് എംജി ഒരുക്കിയിരിക്കുന്നതും.

MG Hector SUV Now Available With Up To Rs 2 40 Lakh Offer

അതിൽ ആദ്യത്തേത് 4.99 ശതമാനത്തിന്റെ കുറഞ്ഞ പലിശ നിരക്കാണ്. തുടർന്ന് എക്സ്റ്റെൻഡഡ് വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റൻസും വാഹനം വ്യക്തിഗതമാക്കുന്നതിന് അനുബന്ധ ആക്‌സസറികളും പവർ പായ്ക്കിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യും. ഇതിനുപുറമെ, സംസ്ഥാന ആർ‌ടി‌ഒ ഫീസിന് വിധേയമായി റോഡ് നികുതിയിൽ 50 ശതമാനം കിഴിവും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് കൂടി അറിഞ്ഞാൽ ആരായാലും വണ്ടിയൊന്ന് വാങ്ങിയാലോയെന്ന് ആലോചിക്കും.

മാർച്ച് 31 വരെ സാധുതയുള്ള ഒരു പരിമിതകാല ഓഫറാണിതെന്നും എംജി മോട്ടോർസ് പറയുന്നു. പവർ പായ്ക്ക് ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഹെക്‌ടർ എസ്‌യുവി 13.99 ലക്ഷം രൂപ മുതൽ 22.89 രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. ഇതൊഴികെ വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. 1.5 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ഹെക്‌ടർ വിപണനത്തിന് എത്തുന്നത്.

MG Hector SUV Now Available With Up To Rs 2 40 Lakh Offer

എംജി ഹെക്‌ടറിലെ ടർബോ പെട്രോൾ എഞ്ചിൻ 142 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, ടാറ്റ സഫാരി, ജീപ്പ് മെറിഡിയൻ തുടങ്ങിയ മറ്റ് എസ്‌യുവികളുമായി പങ്കിടുന്ന ഹെക്‌ടറിലെ ഡീസൽ എഞ്ചിന് 168 bhp പവറിൽ പരമാവധി 350 Nm torque വരെയാണ് നൽകുന്നത്. സ്റ്റാൻഡേർഡായി രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പെട്രോൾ എഞ്ചിനൊപ്പം മാത്രമാണ് ഹെക്‌ടർ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഡീസലിൽ ക്ലച്ച്ലെസ് സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചിട്ടുമില്ലെന്നത് പലരേയും നിരാശപ്പെടുത്തുന്ന സംഗതിയാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്ലോട്ടിംഗ് ലൈറ്റ് ടേൺ ഇൻഡിക്കേറ്ററുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, ക്രോം ഔട്ട്‌ഡോർ ഡോർ ഹാൻഡിലുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ തുടങ്ങിയവയാണ് എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

MG Hector SUV Now Available With Up To Rs 2 40 Lakh Offer

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ എംജി ഹെക്‌ടർ വേറെ ലെവലാണെന്ന് മനസിലാവും. രാജ്യത്തെ ഏറ്റവും വലിയ പോര്‍ട്രെയിറ്റ് സംവിധാനമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 75-ലധികം ഇന്‍-കാര്‍ കണക്റ്റിവിറ്റിയുള്ള ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യ, പ്രീമിയം അപ്‌ഹോൾസ്റ്ററി, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS ഫീച്ചര്‍ തുടങ്ങിയ ചില മോഡേൺ ഫീച്ചറുകളാൽ ഈ എസ്‌യുവി ആള് കേമനാണ്.

ഇതുകൂടാതെ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ്, ഓൾ-ബ്ലാക്ക് ഇൻ്റീരിയർ ക്യാബിൻ, സ്മാർട്ട് കീയുള്ള പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, കൂടാതെ സെഗ്‌മെൻ്റിലെ ആദ്യ ഡിജിറ്റൽ ബ്ലൂടൂത്ത് കീ പോലുള്ള ആധുനിക ഫീച്ചറുകളാലും സമ്പന്നമാണ്. സ്റ്റീല്‍ ബോഡി, 360 ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് ജാം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും എംജി ഹെക്‌ടറിലുണ്ട്.

More from DriveSpark

Article Published On: Tuesday, February 25, 2025, 17:37 [IST]
English summary
Mg hector suv now available with up to rs 2 40 lakh offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X