ടൊയോട്ടയുടെ കച്ചോടം പൂട്ടുമോ? 500 കി.മീ. റേഞ്ചുമായി എംജിയുടെ ഇലക്‌ട്രിക് എംപിവി, അകത്ത് കയറിയാൽ പിന്നെ ഇറങ്ങൂല

ഇന്ത്യൻ വിപണിയിൽ വൈദ്യുത വാഹനങ്ങളിലൂടെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് എംജി മോട്ടോർസ്. ഹെക്‌ടറിലൂടെ രാജ്യത്തേക്ക് എത്തിയതിന് ശേഷം പിന്നെ ബ്രാൻഡിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് വേണം പറയാൻ. പക്ഷേ ഇലക്‌ട്രിക് കാറുകളിലൂടെയാണ് എംജി ഇന്ത്യക്കാരിലേക്ക് കൂടുതൽ അടുത്തതെന്ന് വേണം പറയാൻ. ZS ഇവി, കോമെറ്റ്, വിൻഡ്‌സർ തുടങ്ങിയ കിടിലൻ വൈദ്യുത കാറുകളെയെല്ലാം ഹിറ്റാക്കി മാറ്റുന്ന ജാലവിദ്യയാണ് എംജി എവിടെ നിന്നും പഠിച്ചതാണെന്നാണ് എതിരാളികൾ വരെ ചോദിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന 2025 ഓട്ടോ എക്സ്പോയിൽ രണ്ട് കിടിലൻ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് മനംനിറച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

സൈബർസ്റ്റർ, M9 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് കാറുകളാണ് എംജി എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ഇതിൽ ടൊയോട്ട വെൽഫെയർ പോലുള്ള എതിരാളികളോട് മല്ലിടാനാണ് M9 എംപിവിയെ എംജി മോട്ടോർസ് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യൻ വിപണിക്കായുള്ള മോറിസ് ഗരാജസിന്റെ അഞ്ചാമത്തെ ഇലക്ട്രിക് കാറാണിത്. ബ്രാൻഡിൻ്റെ പ്രീമിയം നെറ്റ്‌വർക്കായ എംജി സെലക്റ്റിന് കീഴിലായിരിക്കും വണ്ടിയുടെ വിൽപ്പന നടക്കുക.

MG M9 Electric MPV Unveiled At Bharat Mobility Global Expo 2025

പ്രീമിയം എംപിവി സെഗ്മെന്റിലേക്ക് എത്തുന്ന എംജി M9 ഇവിക്കായുള്ള പ്രീ ബുക്കിംഗ് മാർച്ച് മാസത്തോടെ തുടങ്ങും. അതേസമയം M9 ഇലക്ട്രിക് എംപിക്കായുള്ള ഡെലിവറി ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം. മൂന്ന് നിരകളുള്ള, 7 സീറ്റർ ഇലക്ട്രിക് എംപിവിയായ M9 ഇവിക്ക് 5,270 mm നീളവും 2,000 mm വീതിയും 1,840 mm ഉയരവും 3,200 mm വീൽബേസുമാണുള്ളത്.

വലിപ്പത്തിന്റെ കാര്യത്തിൽ കിയ കാർണിവലിനേക്കാളും ടൊയോട്ട വെൽഫെയറിനേക്കാളും സമ്പന്നമാണ് എംജി M9 ഇലക്ട്രിക് എന്ന് സാരം. ഒരു സാധാരണ മൾട്ടി പർപ്പസ് വാഹനമായാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെങ്കിലും പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ക്രോം അലങ്കാരങ്ങൾ, വെർട്ടിക്കൽ ഡ്രോപ്പ്-ഡൗൺ ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ശരിക്കും ആഡംബരത്തം തുളുമ്പുന്നതാണ്.

MG M9 Electric MPV Unveiled At Bharat Mobility Global Expo 2025

ബോക്‌സി എംപിവി രൂപഘടനയും ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളും തമ്മിൽ സന്തുലിതമാക്കുന്ന രൂപം ആരേയും മോഹിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. എംപിവിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിലേക്ക് പ്രവേശിക്കുന്നതിന് ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകളും എംജി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് എംപിവി 19 ഇഞ്ച് അലോയ് വീലുകളോടെയാണ് നിരത്തിലേക്ക് ഓടിയിറങ്ങുന്നത്.

എംജി M9 ഇലക്ട്രിക് എംപിവിയുടെ ഇൻ്റീരിയറും പ്രീമിയമായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടാം നിരയിൽ ഒട്ടോമൻ സീറ്റുകളോട് കൂടിയ അകത്തളം ആഡംബര കാറുകളോട് കിടപിടിക്കുന്നതാണ്. സീറ്റുകൾ ഹീറ്റഡ്, കൂൾഡ്, മസാജ് പ്രവർത്തനങ്ങൾ എന്നിവയോടെയാണ് ഇവി വരുന്നത്. ഹാൻഡ്‌റെയിലിലെ ടച്ച്‌സ്‌ക്രീൻ പാനൽ വഴി നിയന്ത്രിക്കുന്ന ത്രീ സോൺ ക്ലൈമറ്റ് കൺട്രോളും കിടലമാണ്. മസാജ് മോഡുകൾ നിയന്ത്രിക്കാനും ഇതേ സ്‌ക്രീൻ ഉപയോഗിക്കാം.

MG M9 Electric MPV Unveiled At Bharat Mobility Global Expo 2025

പിൻ സീറ്റുകളിൽ വ്യക്തിഗത എന്റർടെയ്ൻമെന്റ് സ്‌ക്രീനുകളും ലഭിക്കും. ഡ്യുവൽ-പാൻ പനോരമിക് സൺറൂഫാണ് അകത്തളത്തിലെ മറ്റൊരു ആകർഷണം. ലെവൽ 2 ADAS ടെക്കും എംജി M9 ഇവിയെ കളറാക്കാനായി എത്തിയിട്ടുണ്ട്. വലിപ്പമേറിയ 90 kWh ബാറ്ററി പായ്ക്കുമായാണ് ഇലക്ട്രിക് എംപിവി അവതരണത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനും വാഹനത്തിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്.

11 kW ചാർജർ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് പൂർണമായി റീചാർജ് ചെയ്യാൻ കഴിയുമെന്നാണ് എംജി പറയുന്നത്. ഇനി ഡിസി ഫാസ്റ്റ് ചാർജിംഗാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാം. 245 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനും എംജി M9 ഇവിക്കാവും.

More from DriveSpark

Article Published On: Friday, January 17, 2025, 18:15 [IST]
English summary
Mg m9 electric mpv unveiled at bharat mobility global expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X