ടൊയോട്ടയുടെ ഉറക്കം കെടുത്താൻ എംജിയുടെ പുത്തൻ ഇലക്‌ട്രിക് എംപിവി, 548 KM റേഞ്ചും വിമാനത്തിലെ യാത്രാസുഖവും

ഇലക്ട്രിക് കാർ വിപണിയിൽ വിസ്‌മയം തീർത്ത് മുന്നേറുകയാണ് എംജി മോട്ടോർസ്. ZS ഇവിയിലൂടെയാണ് തുടക്കമിട്ടതെങ്കിലും കോമെറ്റും വിൻഡ്‌സറും എത്തിയതോടെയാണ് ബ്രാൻഡിന്റെ രാശി തെളിഞ്ഞത്. അതുവരെ ടാറ്റയുടെ വൈദ്യുത വാഹനങ്ങൾ മാത്രം കണ്ടുപരിചയിച്ച മിഡിൽ ക്ലാസുകാർക്ക് എംജിയുടെ ഇവികൾ ശരിക്കും ഒരു മാന്ത്രിക സ്പർശമാണ് സമ്മാനിച്ചത്. നല്ല സർവീസ്, പ്രീമിയം ഫീച്ചറുകൾ, കിടിലൻ ബിൽഡ് ക്വാളിറ്റി എന്നിവയെല്ലാം സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന വണ്ടികളെ ഇന്ത്യക്കാർ വല്ലാണ്ട് സ്നേഹിച്ച് തുടങ്ങിയിട്ടുണ്ട്. ക്ഷീണമൊന്നുമില്ലാതെ ഏത് ദീർഘദൂര യാത്രകൾക്കും പറ്റുന്നൊരു പുത്തൻ വാഹനവുമായാണ് എംജി അടുത്തതായി വരുന്നത്.

അതും ലക്ഷ്വറി ക്ലാസിന് വേണ്ടിയുള്ള അത്യാഡംബര ഇലക്‌ട്രിക് എംപിവിയായിരിക്കും വരാനിരിക്കുന്നത്. ഏതാണന്നല്ലേ, അടുത്തിടെയായി വണ്ടിപ്രേമികൾ കേൾക്കുന്ന M9 ഇവിയാണ് ഇലക്ട്രിക് വാഹന വിപണിയെ ചാർജാക്കാൻ കടന്നുവരുന്നത്. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിൽ എംജി അവതരിപ്പിക്കുന്ന അഞ്ചാമത്തെ വൈദ്യുത കാറായിരിക്കും. 2025 ജൂലൈ 21-ന് M9 ഔദ്യോഗികമായി ഇന്ത്യയ്ക്ക് സമ്മാനിക്കും.

MG M9 EV To Launch On July 21 In India

51,000 ടോക്കൺ ഡെപ്പോസിറ്റ് വാങ്ങി 2025 മെയ് മുതൽ എംജി M9 ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ് കാറിനൊപ്പം ബ്രാൻഡിന്റെ പ്രീമിയം റീട്ടെയിൽ ശൃംഖലയായ എംജി സെലക്ട് വഴിയാണ് ഇലക്ട്രിക് എംപിവി വിപണനം ചെയ്യുക. ആഡംബര എംപിവി വിഭാഗത്തിൽ ടൊയോട്ട വെൽഫയർ, കിയ കാർണിവൽ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനാണ് ആശാന്റെ വരവ്.

ആയതിനാൽ കിയയുടേയും ടൊയോട്ടയുടേയും ഉറക്കം 21-ാം തീയതി മുതൽ നഷ്‌ടപ്പെടുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ എംജിയുടെ ആദ്യത്തെ പീപ്പിൾ-കാരിയർ എന്ന നിലയിലാണ് M9 രംഗത്തിറങ്ങുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ 65 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഈ വലിയ തുക മുടക്കിയാലും വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്ര എംജിയുടെ പുത്തൻ കാറിൽ കിട്ടും.

MG M9 EV To Launch On July 21 In India

ഡിസൈനിലേക്ക് നോക്കിയാലും ആർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് എംജി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എംപിവിക്ക് രൂപംകൊടുത്തിരിക്കുന്നത്. ക്ലോസ്ഡ്-ഓഫ് ട്രപസോയിഡൽ ഫ്രണ്ട് ഗ്രിൽ, ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇതിന് മുകളിലായി കണക്റ്റഡ് എൽഇഡി ഡിആർഎൽ എന്നിവയെല്ലാമാണ് കാഴ്ച്ചയിൽ M9 ഇവിയെ കിടിലമാക്കുന്ന കാര്യങ്ങൾ. ഒപ്പം ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ കൂടിയാവുമ്പോൾ സംഗതി അടിപൊളിയാവുന്നുണ്ട്.

സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, പിൻവശത്ത് എൽഇഡി ടെയിൽലൈറ്റുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ എന്നിവയും വാഹനത്തിന്റെ എക്സ്റ്റീരിയറിന്റെ മനോഹാരിത വർധിപ്പിക്കാനായി ഒരുക്കിയിട്ടുണ്ട്. മൂന്ന് നിരകളും 7 സീറ്റർ ഓപ്ഷനുമായി എത്തുന്ന M9 ഇവിക്ക് മൊത്തത്തിൽ 5,270 mm നീളവും 2,000 mm വീതിയും 1,840 mm ഉയരവും 3,200 mm വീൽബേസുമാണുള്ളത്.

MG M9 EV To Launch On July 21 In India

അതായത് കാർണിവൽ, വെൽഫയർ പോലുള്ള എതിരാളികളേക്കാൾ വലുതാണ് എംജി M9 ഇവിയെന്ന് ചുരുക്കം. ഇന്ത്യയിൽ, പ്രസിഡൻഷ്യൽ ലിമോ എന്ന് വിളിക്കപ്പെടുന്ന ഫുൾ ലോഡഡ് ടോപ്പ് വേരിയന്റിൽ മാത്രമേ എംപിവി ലഭ്യമാകൂ. മെറ്റൽ ബ്ലാക്ക്, കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ് എന്നീ നിറങ്ങളിൽ വാഹനം തെരഞ്ഞെടുക്കാനാവും. കോഗ്നാക് ബ്രൗൺ ലെതർ, സ്യൂഡ് മിശ്രിതത്തിൽ പൂർത്തിയാക്കിയതാണ് ഇന്റീരിയർ.

അകത്തളത്തിലേക്ക് കയറിയാൽ നമ്മുടെ വീടുകളിലെ ബെഡ്റൂമിനേക്കാൾ കിടിലമാണെന്ന് തോന്നിക്കുന്ന തരത്തിലാണ് വാഹനം പണിതിറക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ തുടങ്ങിയ അനവധി ഫീച്ചറുകൾ M9 ഇവിയിലുണ്ടാവും.

MG M9 EV To Launch On July 21 In India

90 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എംപിവി ഉപയോഗിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകും. ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 241 bhp പവറിൽ 350 Nm ടോർക്ക് വരെ നിർമിക്കാനും യോഗ്യമാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് M9 ഇവിക്ക് പുറത്തെടുക്കാനാവുക.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും. ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, July 18, 2025, 8:35 [IST]
English summary
Mg m9 ev to launch on july 21 in india expected price features range in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X