7 പേർക്ക് അത്യാഡംബര യാത്ര, ടൊയോട്ടയുടെ കച്ചോടം പൂട്ടിക്കാൻ പുത്തൻ എംപിവിയുമായി എംജി, വില കേട്ട് ഞെട്ടരുതേ

രാജ്യത്തെ വളർന്നുവരുന്ന ഇവി വിപണിക്ക് ഊർജം പകർന്നുകൊണ്ടിതാ പുത്തനൊരു വാഹനം കൂടി കടന്നുവന്നിരിക്കുകയാണ്. ഏറെ നാളായി ഇന്ത്യക്കാർ കാത്തിരുന്ന എംജിയുടെ അത്യാഡംബര ഇലക്ട്രിക് എംപിവിയായ M9 ഇവിയാണ് നിശബ്ദ വിപ്ലവത്തിനായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. 69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാറിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇവിയുടെ ഡെലിവറി ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിട്ടുമുണ്ട്. കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കുന്ന ആഡംബര ഇലക്ട്രിക് എംപിവി ആയിട്ടാണ് M9 എൻട്രി കൊടുത്തിരിക്കുന്നതെന്ന് പറയാം.

എംജിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്ടിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമെന്ന പ്രത്യേകതയും M9 ഇവിക്കുണ്ട് കേട്ടോ. കോൺക്രീറ്റ് ഗ്രേ, പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയാണ് ആഡംബര ഇലക്ട്രിക് എംപിവി വിപണനത്തിന് എത്തിയിരിക്കുന്നത്. ടിപ്പിക്കൽ ബോക്‌സി മൾട്ടി പർപ്പസ് വാഹനങ്ങൾക്കുള്ള അതേ ഡിസൈനിലാണ് M9 ഇവിയും പണിതിറക്കിയിരിക്കുന്നത്.

MG M9 Luxury Electric MPV Launched In India

ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ. ഇന്റീരിയറിലേക്ക് കയറിനാ മൂന്നുവരി 7-സീറ്ററായാണ് വാഹനത്തിന് രൂപം കൊടുത്തിരിക്കുന്നത്.

രണ്ടാംനിരയിൽ ഇരിക്കുന്നവർക്ക് പവർഡ് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുന്നുവെന്നതാണ് എടുത്ത് പറയേണ്ട കാര്യം. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ എന്നിവയാണ് അകത്തളത്തെ സമ്പന്നമാക്കുന്നത്.

MG M9 Luxury Electric MPV Launched In India

കൂടാതെ ഡിജിറ്റൽ IRVM, PM 2.5 എയർ ഫിൽട്ടർ, രണ്ടാംനിരയിലെ പ്രസിഡൻഷ്യൽ സീറ്റുകൾ, മസാജിംഗ്, വെന്റിലേഷൻ, ഹീറ്റഡ് പ്രവർത്തനങ്ങൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റുകൾ, മാനുവൽ വിൻഡോ ഷേഡുകൾ, അധിക സുഖത്തിനായി ഒട്ടോമൻ ഫീച്ചർ എന്നിവയെല്ലാം ഇവിയുടെ പ്രത്യേകതയായി പറയാനാവും. ഈ സവിശേഷതകളും ഓരോ സീറ്റിന്റെയും ഹെഡ്‌റെസ്റ്റുകളിലെ ടച്ച്‌സ്‌ക്രീനുകൾ വഴി എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.

ബോസ് മോഡ് ഉപയോഗിച്ച് പിന്നിൽ കൂടുതൽ സ്ഥലം ഒരുക്കുന്നതിനായി കെർബ്-സൈഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ് മുന്നോട്ട് നീക്കാൻ കഴിയും. മൂന്നാം നിരയിൽ 3 പേർക്ക് സുഖമായി ഇരിക്കാവുന്ന വിധത്തിലാണ് സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ എസി വെന്റുകളും യുഎസ്ബി-എ കണക്റ്റിവിറ്റിയും കമ്പനി കൊടുത്തിട്ടുണ്ട്. വെഹിക്കിൾ ടു ലോഡ് (V2L), വെഹിക്കിൾ ടു വെഹിക്കിൾ (V2V) ചാർജിംഗും M9 ഇവി നൽകും.

MG M9 Luxury Electric MPV Launched In India

ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 7 എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയവ സേഫ്റ്റി ഫീച്ചറുകൾ കൂടി ഒരുക്കിയിരിക്കുന്നതിനാൽ സുരക്ഷിതമായി യാത്ര ചെയ്യാം. ഒറ്റ ചാർജിൽ 548 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 90 kWh ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയുടെ ഹൃദയം.

ഫ്രണ്ട്-വീൽ-ഡ്രൈവ് ലേഔട്ടുമായി വന്നിരിക്കുന്ന ഇലക്ട്രിക് എംപിവിക്ക് 245 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്.ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും. ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാം.

More from DriveSpark

Article Published On: Monday, July 21, 2025, 14:37 [IST]
English summary
Mg m9 luxury electric mpv launched in india priced at rs 69 90 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X