വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്ര സമ്മാനിക്കുന്ന എംജിയുടെ M9 പ്രസിഡൻഷ്യൽ ലിമോസിൻ; ഇതിനെ വെല്ലാൻ ആളില്ല

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എംജി മോട്ടോർസ്. കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി, ZS ഇവി എന്നിവയ്ക്ക് പുറമെ ബ്രാൻഡിൽ നിന്നും ഒരു മിടുക്കൻ ആഡംബര എംപിവിയും അടുത്തിടെ വിപണിയിലെത്തിയിരുന്നു. യാത്രാസുഖത്തിൻ്റെ കാര്യത്തിൽ വിമാനം പോലും തോറ്റുപോവുന്ന തരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാർ അവതരണത്തിന് മുമ്പേ തന്നെ ശ്രദ്ധിക്കപ്പെട്ട മോഡലാണ്. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ എംജി സെലക്ടിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമെന്ന പ്രത്യേകതയോടെ എത്തിയ M9 രാജ്യത്തെ ഇവി വിപണിയെ പുനർനിർവചിക്കാൻ വരെ ശേഷിയുള്ളതാണ്.

അതിഗംഭീരമായ യാത്രാസുഖം, സ്പേസ്, നിശബ്ദമായ യാത്ര, അനായാസമായ പെർഫോമൻസ് എന്നിവയെല്ലാം കോർത്തിണക്കിയാണ് എംജി M9 പ്രസിഡൻഷ്യൽ ഇവി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. 69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് ഇലക്ട്രിക് എംപിവി നമ്മുടെ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നതും. എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്ന സിംഗിൾ വേരിയൻ്റിലാണ് മോഡൽ വാങ്ങാനാവുന്നതും.

MG M9 Presidential Limousine The Ultra-Luxurious Electric Car Offers A Business Class Feel

ആരേയും മോഹിപ്പിക്കുന്ന എക്സ്റ്റീരിയർ

ടിപ്പിക്കൽ ബോക്‌സി മൾട്ടി പർപ്പസ് വാഹനങ്ങൾക്കുള്ള അതേ ഡിസൈനിലാണ് M9 ഇവിയും പണിതിറക്കിയിരിക്കുന്നത്. ലോവർ-സെറ്റ് ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, വലിയ കണക്റ്റഡ് ടെയിൽ ലാമ്പുകൾ, സെൽഫ്-ഹീലിംഗ് കോണ്ടിനെന്റൽ കോണ്ടിസീൽ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, റൂഫ് സ്‌പോയിലർ തുടങ്ങിയ ഘടകങ്ങളാണ് എക്സ്റ്റീരിയറിനെ ഗ്ലാമറാക്കുന്നത്.

5.2 മീറ്ററിലധികം നീളവും 3.2 മീറ്റർ വീൽബേസുമുള്ള എംജിയുടെ പ്രസിഡൻഷ്യൽ എംപിവി അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്. മൂന്ന് നിരകളും 7 സീറ്റർ ഓപ്ഷനുമായി എത്തുന്ന M9 ഇവിക്ക് മൊത്തത്തിൽ 5,270 mm നീളവും 2,000 mm വീതിയും 1,840 mm ഉയരവും 3,200 mm വീൽബേസുമാണുള്ളത്. ആഡംബരം വിളിച്ചോതുന്ന ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ കൂടിയാവുമ്പോൾ M9 ശരിക്കും ലക്ഷ്വറി ഫീലാണ് നൽകുന്നത്. അങ്ങനെ ഫാമിലി കാർ എന്നതിലുപരി ഒരു ലിമോസിൻ്റെ ഡിസൈനിലാണ് M9 ഒരുങ്ങിയിരിക്കുന്നത്.

MG M9 Presidential Limousine The Ultra-Luxurious Electric Car Offers A Business Class Feel

ഏറ്റവും മികച്ച ഇൻ്റീരിയർ

എംജി M9 ഇലക്ട്രിക് കാറിൻ്റെ സ്ലൈഡിംഗ് റിയർ ഡോറുകൾ തുറന്ന് അകത്തേക്ക് കയറിയാൽ പിന്നെ അത്രവേഗമൊന്നും ഇറങ്ങിപ്പോരാൻ തോന്നില്ല. യാത്ര ആരംഭിച്ച് കഴിഞ്ഞാൽ യാതൊരു വിധ ശബ്ദങ്ങളുമില്ലാത്ത യാത്രയാവും ഇവി സമ്മാനിക്കുക. രണ്ടാം നിരയിൽ കൊടുത്തിട്ടുള്ള പ്രസിഡൻഷ്യൽ സീറ്റുകളുടെ കംഫർട്ട് അങ്ങനെയൊന്നും പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇതിൽ 16 തരത്തിലുള്ള അഡ്‌ജസ്റ്റ്മെൻ്റുകൾ, 8 മസാജ് ഫംഗ്ഷനുകൾ, ഹീറ്റഡ്, വെൻ്റിലേഷൻ സംവിധാനങ്ങൾ എന്നിവയും ലഭ്യമാണ്.

നിലവിൽ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച സീറ്റുകളാണിവ. പ്രസിഡൻഷ്യൽ സീറ്റുകൾ പൂർണമായും പിന്നിലേക്ക് റിക്ലൈൻ ചെയ്യാനും സാധിക്കുന്നതാണ്. അതേസമയം 4 തരത്തിൽ ക്രമീകരിക്കാവുന്ന ഫുട്‌റെസ്റ്റ് കൂടി നിവർത്തിയാൽ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയാണ് എംജി M9 നൽകുക. യാച്ച്-സ്റ്റൈൽ ഡ്യുവൽ സൺറൂഫുകളും എംജിയുടെ ആഡംബര ഇലക്ട്രിക് എംപിവിയിലുണ്ട്.

MG M9 Presidential Limousine The Ultra-Luxurious Electric Car Offers A Business Class Feel

ആംബിയൻ്റ് ലൈറ്റുകൾ, മാനുവൽ വിൻഡോ ഷേഡുകൾ, 13-സ്പീക്കർ JBL പ്രീമിയം ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ്, അധിക സുഖത്തിനായി ഒട്ടോമൻ ഫീച്ചർ എന്നീ ഫീച്ചറുകൾ കൂടി കുത്തിനിറച്ചിരിക്കുന്നതിനാൽ എംജി M9 പ്രഡിഡൻഷ്യൽ എംപിവിയിലെ യാത്രകൾ സമാനതകളില്ലാത്തതാവുന്നു. മൂന്ന് നിരകളിലും വിശാലമായ ലെഗ്‌റൂം, മികച്ച സ്റ്റോറേജ് ഓപ്ഷനുകളും 1,720 ലിറ്റർ വരെ ലഗേജ് സ്‌പേസും ഉറപ്പാക്കുന്ന തരത്തിലാണ് മോഡൽ പണിതിറക്കിയിരിക്കുന്നത്. 55 ലിറ്റർ ഫ്രണ്ട് ട്രങ്ക് കാറിൻ്റെ ദൈനംദിന ഉപയോഗക്ഷമതയും വർധിപ്പിക്കും.

സേഫ്റ്റിയുടെ കാര്യത്തിലും എംജിയുടെ ഇലക്‌ട്രിക് എംപിവി വേറെ ലെവലാണ് കേട്ടോ. 7 എയർബാഗുകൾ, അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ചുള്ള ബോഡി നിർമാണം എന്നിവയാണ് M9 ഇവിയുടെ പ്രധാന സവിശേഷതകൾ. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുള്ളതിനാൽ ആശങ്കകളൊന്നും വേണ്ടേ വേണ്ട. ലെവൽ 2 ADAS, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും മോഡലിലുണ്ട്.

MG M9 Presidential Limousine The Ultra-Luxurious Electric Car Offers A Business Class Feel

റേഞ്ചിലും പെർഫോമൻസിലും പകരക്കാരില്ല

242 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 90 kWh ബാറ്ററി പായ്ക്കാണ് M9 ഇവിയുടെ ഹൃദയം. സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് നൽകുന്ന ഇവിക്ക് മികച്ച ആക്‌സിലറേഷനും ഡ്രൈവിംഗ് ഡൈനാമിക്‌സും ഉള്ളതിനാൽ ഓടിക്കാനും സുഖകരമാക്കുന്നുണ്ട്. എംപിവിയിൽ അഡാപ്റ്റീവ് സസ്പെൻഷനുള്ളതിനാൽ ബോഡി റോളുമില്ല. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ശരിക്കും പ്രായോഗികമായ തരത്തിലാണ് എംജി തങ്ങളുടെ M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് എംപിവിയെ ഒരുക്കിയെടുത്തിരിക്കുന്നത്.

11 kWh ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി 5 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് വാഹനം പൂർണമായി ചാർജ് ചെയ്യാൻ കഴിയും. ഡിസി ഫാസ്റ്റ് ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ചാർജ് ചെയ്യാം. അങ്ങനെ വെറുമൊരു പ്രീമിയം ഇവി മാത്രമല്ല, മറിച്ച് ഇന്ത്യയുടെ വാഹന വിപണിയെ തന്നെ പുനർനിർവചിക്കാൻ കഴിയുന്ന കിടിലനൊരു വൈദ്യുത എംപിവിയാണിതെന്ന് കമ്പനിക്ക് ഉറപ്പുവരുത്താനായിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, November 20, 2025, 11:58 [IST]
English summary
Mg m9 presidential limousine the ultra luxurious electric car offers a business class feel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X