ഫോർച്യൂണർ തീരും, കൊലകൊമ്പൻ 7-സീറ്റർ എസ്‌യുവി പുറത്തിറക്കാൻ സമയം കുറിച്ച് എംജി! വരുന്നത് മജസ്റ്റർ

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് നമ്മുടെ സ്വന്തം എംജി മോട്ടോർസ്. ഹെക്‌ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ തുടങ്ങിയ പെട്രോൾ, ഡീസൽ കാറുകളേക്കാൾ വിൽപ്പനയുമായി കുതിക്കുമ്പോൾ കമ്പനി നല്ലതുപോലെ പണംവാരുന്നുമുണ്ട്. അടുത്തിടെ എംജി M9 ആഡംബര എംപിവി, സൈബർസ്റ്റർ സ്പോർട്‌സ് കാർ എന്നിങ്ങനെ രണ്ട് മോഡലുകളും ബ്രാൻഡ് പുറത്തിറക്കിയിരുന്നു. ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കുന്നുണ്ടെങ്കിലും ICE എഞ്ചിൻ കാറുകൾ അങ്ങനെയൊന്നും ഒഴിവാക്കാനും എംജി തയാറല്ല. അടുത്തതായി വലിയൊരു ഡീസൽ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എംജി മോട്ടോർ. അതും ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി നിരയിലേക്കാണ് പുതുമോഡലിന്റെ വരവ്.

2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എംജി മജസ്റ്റർ എസ്‌യുവിയുമായിട്ടാണ് ഫോർച്യൂണറിനോട് മല്ലടിക്കാൻ എംജി തയാറാവുന്നത്. എസ്‌യുവി പ്രേമികൾ കുറച്ചുനാളുകളായി കാത്തിരിക്കുകയാണെങ്കിലും മോഡലിനെ എന്ന് വിപണിയിൽ എത്തിക്കുമെന്ന കാര്യം എംജി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഗാഡിവാഡിയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വാഹനം ഈ ഉത്സവ സീസണിൽ ലേഞ്ച് ചെയ്യും.

MG Majestor 7-Seater SUV Launching On Festive Season Report

ഉത്സവ സീസണിലെ വിൽപ്പന സാധ്യതകൾ മുതലെടുക്കാനും അതുവഴി നല്ലൊരു തുടക്കം ലഭിക്കാനുമാണ് ഇങ്ങനൊരു പദ്ധതി എംജി ആവിഷ്ക്കരിച്ചിരിക്കുന്നത്. മജസ്റ്റർ അടിസ്ഥാനപരമായി രാജ്യത്ത് ഇതിനകം വിൽപ്പനയിലുള്ള ഗ്ലോസ്റ്റർ എസ്‌യുവിയുടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പാണെന്ന് പറയാം. പുതിയ എസ്‌യുവിയ്‌ക്കൊപ്പം നിലവിലുള്ള ഗ്ലോസ്റ്ററും വിൽക്കുന്നത് കമ്പനി തുടരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിനർഥം ബ്രാൻഡിന്റെ മൂന്ന്-വരി എസ്‌യുവി ശ്രേണിയിലെ കൂടുതൽ പ്രീമിയം മോഡലായി മജസ്റ്റർ വിൽക്കപ്പെടുമെന്നാണ്. അന്താരാഷ്ട്ര വിപണികളിൽ എംജിയുടെ മാതൃകമ്പനിയായ SAIC വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയോട് സാമ്യമുള്ള പുതിയ എക്സ്റ്റീരിയർ ഡിസൈനാണ് മജസ്റ്റർ സ്വീകരിച്ചിരിക്കുന്നത്. മുൻവശത്ത് ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ വലിയ ഗ്രില്ല് തന്നെയാണ് വണ്ടിയുടെ ഐഡന്റിറ്റി.

MG Majestor 7-Seater SUV Launching On Festive Season Report

അതോടൊപ്പം കൊടുത്തിരിക്കുന്ന സ്ലീക്ക് എൽഇഡി ഡിആർഎല്ലും കൂടിയാവുമ്പോൾ അന്യായ റോഡ് പ്രസൻസാണ് എസ്‌യുവിക്ക് ലഭിക്കുക. ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റുകൾ ചതുരാകൃതിയിലുള്ള ബ്ലാക്ക് ഹൌസിംഗിലാണ് കൊടുത്തിരിക്കുന്നത്. ഫ്രണ്ട് ബമ്പർ മജസ്റ്ററിന് വലുതും എന്നാൽ സ്പോർട്ടിയറുമായ നിലപാട് നൽകുന്നുണ്ട്. അതുപോലെ തന്നെ കൂറ്റൻ വീൽ ആർച്ച് ക്ലാഡിംഗും കൂടിയാവുമ്പോൾ സംഗതി കളറാവും.

വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ പുതിയ അലോയ് വീലുകളും പിൻവശത്ത് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളുള്ള പുതുക്കിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെയിൽ ഗേറ്റിലെ പ്രമുഖമായ 'മജസ്റ്റർ' അക്ഷരങ്ങൾ എസ്‌യുവിയുടെ ഐഡന്റിറ്റിയെ വിളിച്ചുപറയുകയും ചെയ്യും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും സൂപ്പറാണെന്ന് പറയാം.

MG Majestor 7-Seater SUV Launching On Festive Season Report

പുതിയ എംജി മജസ്റ്റർ എസ്‌യുവിയുടെ അകത്തളം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 12.3 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോർഡ് ലേഔട്ടിൽ ചെറിയ മാറ്റങ്ങൾക്കൊപ്പം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു പിശുക്കും കമ്പനി കാട്ടുകയുമില്ല. ടൊയോട്ട ഫോർച്യൂണറിൽ സ്വപ്നം പോലും കാണാനാവാത്ത കിടിലൻ ഫീച്ചറുകളാൽ വണ്ടി സമ്പന്നമായിരിക്കും.

216 bhp കരുത്തിൽ പരമാവധി 479 Nm torque വരെ ഉത്പാദിപ്പിക്കുന്ന പരിചിതമായ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് എംജി മജസ്റ്ററിന് കരുത്ത് പകരുന്നത്. റിയർ വീൽ ഡ്രൈവായ എസ്‌യുവിയിൽ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സായിരിക്കും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുക. അതായത് മാനുവൽ ട്രാൻസ്മിഷൻ പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാരം. ഗ്ലോസ്റ്ററിനെപ്പോലെ 4WD സജ്ജീകരണവും മജസ്റ്ററിലുണ്ടാവും കേട്ടോ. ഏകദേശം 40 മുതൽ 45 ലക്ഷം വരെ വാഹനത്തിന് എക്സ്ഷോറൂം വില വന്നേക്കും.

More from DriveSpark

Article Published On: Tuesday, July 29, 2025, 9:02 [IST]
English summary
Mg majestor 7 seater suv launching on festive season report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X