എല്ലാവർക്കും ഇലക്‌ട്രിക് കാർ മതി! ആകാശംമുട്ടെ പാറിപ്പറന്ന് എംജിയുടെ വിൽപ്പന; സന്തോഷത്തോടെ കമ്പനി

ആഭ്യന്തര വാഹന വിപണിയിൽ ഇലക്‌ട്രിക് കാറുകൾ വിറ്റ് പണംവാരുകയാണ് എംജി മോട്ടോർ. ZS ഇവിയിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് വൈദ്യുത വാഹന രംഗത്ത് കമ്പനിയുടെ തലവര മാറ്റിയത് കോമെറ്റും (Comet) വിൻഡ്‌സറുമാണ് (Windsor). താഴേക്ക് ഇടിഞ്ഞുവീണ വിൽപ്പനയെല്ലാം നല്ലരീതിയിൽ തന്നെ ഉയർത്തെഴുന്നേൽപ്പിച്ച് നിർത്തിയിരിക്കുന്നത് ഈ രണ്ട് മോഡലുകളാണെന്ന് നിസംശയം പറയാം. JSW ഗ്രൂപ്പിന്റെയും SAIC മോട്ടോറിന്റെയും ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ ജെഎസ്ജബ്ല്യു എംജി മോട്ടോർസ് (JSW MG Motors) കഴിഞ്ഞ മാസം ഇന്ത്യയിൽ ഏകദേശം 6,000 കാറുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ശക്തമായ ഡിമാൻഡ് കാരണം കമ്പനി വിൽപ്പനയിൽ വളർച്ച കൈവരിക്കുന്നതിന്റെ തെളിവാണ് 2025 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ. 2024 ഏപ്രിലിൽ വിതരണം ചെയ്ത 4,725 വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിക്ക് കഴിഞ്ഞ മാസം 5,829 കാറുകൾ വിറ്റഴിക്കാറായി. വാർഷിക വിൽപ്പന കണക്കുകളിൽ 23 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയെന്ന് സാരം.

MG Motor Posted 5 829 Unit Sales In April 2025 Windsor EV Comet EV On Demand

നിലവിൽ എംജി മോട്ടോർസിന് ഇന്ത്യയിൽ 6 മോഡലുകളാണുള്ളത്. അവയിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങളാണെന്നത് കൌതുകമുണർത്തുന്ന സംഗതിയാണ്. കോമെറ്റ് ഇവി, ആസ്റ്റർ, വിൻഡ്‌സർ ഇവി, ഹെക്ടർ, ZS ഇവി, ഗ്ലോസ്റ്റർ എന്നിവയാണ് ബ്രാൻഡ് നിരയിലെ അംഗങ്ങൾ. വരും മാസങ്ങളിൽ കമ്പനി ഈ നിര 9 മോഡലുകളായി വികസിപ്പിക്കും. അതിന്റെ ഭാഗമായി മജസ്റ്റർ, സൈബർസ്റ്റർ, M9 എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്.

ഇതുകൂടാതെ ഉടൻ തന്നെ എം‌ജി വിൻഡ്‌സർ ഇവിയുടെ നൂതന പതിപ്പായ വിൻഡ്‌സർ പ്രോ മെയ് ആറിന് പുറത്തിറക്കും. വളർന്നുവരുന്ന സാങ്കേതിക വിദഗ്ദ്ധരായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിനായി ഈ വേരിയന്റിൽ കൂടുതൽ സവിശേഷതകളും ഉപകരണങ്ങളും ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ അപ്‌ഡേറ്റിന്റെ ഭാഗമായി വിൻഡ്‌സർ പ്രോയിൽ ADAS സ്യൂട്ടും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

MG Motor Posted 5 829 Unit Sales In April 2025 Windsor EV Comet EV On Demand

മികച്ച ശ്രേണി വാഗ്ദാനം ചെയ്യുന്ന ഒരു വലിയ ബാറ്ററി പായ്ക്കാണ് ഈ അപ്‌ഡേറ്റിന്റെ പ്രധാന ഹൈലൈറ്റ്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള നിലവിലെ വിൻഡ്‌സർ ഇവിയിൽ 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നതെങ്കിൽ ഇത്തവണയത് 50.6 kWh ബാറ്ററി പായ്ക്കായി മാറും. അങ്ങനെ സിംഗിൾ ചാർജിൽ ഇലക്ട്രിക് കാറിന് 425 കിലോമീറ്ററോളം സഞ്ചരിക്കാനാവുമെന്നാണ് അനുമാനം. പുതിയ ബാറ്ററി പായ്ക്ക് വരുമെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ട.

134 bhp കരുത്തിൽ പരമാവധി 200 Nm ടോർക്കും നൽകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോർ സജ്ജീകരണം എംജി വിൻഡ്‌സർ ഇവിയിൽ അതേപടി നിലനിർത്തും. BaaS ഓപ്ഷനിൽ വാങ്ങുമ്പോൾ നിലവിലെ വിൻഡ്‌സറിന് 10 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് മുടക്കേണ്ടി വരിക. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും പൈസ കൊടുത്താൽ മതിയാവും. അതേസമയം ബാറ്ററിയും ഒപ്പം വാങ്ങുകയാണെങ്കിൽ കാറിന് 14 മുതൽ 16 ലക്ഷം വരെ വില വരും.

MG Motor Posted 5 829 Unit Sales In April 2025 Windsor EV Comet EV On Demand

ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാവും എന്നതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും വേണ്ടവേണ്ട. വിൻഡ്‌സർ ഇലക്ട്രിക് കാറിൽ സ്റ്റാൻഡേർഡായി ഒരു പോർട്ടബിൾ ചാർജറാണ് പക്ഷേ ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഇതോടൊപ്പം കമ്പനി ഒരു വാൾ ബോക്സ് ചാർജറിനുള്ള ഓപ്ഷനും നൽകുന്നുണ്ട്.

ഇലക്ട്രിക് ക്രോസ്ഓവർ വാഹനമായ വിൻഡ്‌സർ വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് സമ്മാനിക്കുന്നത്. ഒപ്പം ബിസിനസ് ക്ലാസിലേത് പോലെയുള്ള യാത്രാ സുഖം കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. 6 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, TPMS, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സജ്ജീകരണങ്ങളെല്ലാം ഇവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Sunday, May 4, 2025, 14:00 [IST]
English summary
Mg motor posted 5829 unit sales in april 2025 windsor ev comet ev on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X