നേരത്തെ വാങ്ങിയവർക്ക് ലോട്ടറി, ജൂലൈ മുതൽ എംജിയുടെ കാറുകളൊന്നും പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ല

ഇലക്‌ട്രിക് കാറുകളിലൂടെ (Electric Cars) ഇന്ത്യക്കാർക്കിടയിൽ ജനപ്രീതിയാർജിച്ചവരാണ് എംജി മോട്ടോർസ്. ഹെക്‌ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ തുടങ്ങിയ ICE എഞ്ചിൻ വാഹനങ്ങളിലൂടെയാണ് ചൈനീസ് ബ്രാൻഡ് രാജ്യത്ത് എത്തിയതെങ്കിലും രാശി തെളിഞ്ഞത് ഇവികളിലൂടെയായിരുന്നു. ZS ഇവിയിലൂടെയാണ് തുടക്കമിട്ടതെങ്കിലും കോമെറ്റും വിൻഡ്‌സറും എത്തിയതോടെയാണ് ഷോറൂമിൽ ആളുകൾ കൂടുതലായി കയറാൻ തുടങ്ങിയത്. നിലവിൽ കച്ചോടം ഓരോ മാസവും വർധിപ്പിച്ച് മുന്നേറുന്ന കമ്പനി ഇപ്പോഴിതാ അപ്രതീക്ഷിതമായി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. എംജിയുടെ കാർ വാങ്ങാനിരുന്നവർക്കെല്ലാം ഒരുപോലെ നിരാശ തരുന്ന വാർത്തയാണ് ബ്രാൻഡിൽ നിന്നും പുറത്തുവരുന്നത്.

അതായത് ഇനി വണ്ടിവാങ്ങാനെത്തുന്നവർക്ക് ആർക്കും പഴയ വിലയിൽ കാറുകൾ വാങ്ങാനാവില്ല. 2025 ജൂലൈ ഒന്ന് മുതൽ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. കോമറ്റ് ഇവി, വിൻഡ്‌സർ ഇവി, ZS ഇവി, ആസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്ന നിരയിലുടനീളം വാഹന നിർമാതാക്കൾ 1.5 ശതമാനം വരെ വില വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

MG Windsor EV Comet EV Hector To Become More Expensive From July 2025

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെയും മറ്റ് മാക്രോ ഇക്കണോമിക് ഘടകങ്ങളുടെയും ആഘാതം ലഘൂകരിക്കുന്നതിനാണ് വില പരിഷ്ക്കരണം നടത്തുന്നതെന്ന് എംജി മോട്ടോർ ഇന്ത്യ വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ZS ഇലക്ട്രിക് എസ്‌യുവിയുടെ വില 4.44 ലക്ഷം രൂപ വരെ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു വില വർധനവ് നടപ്പിലാക്കുന്ന വിവരവും ചൈനീസ് ബ്രാൻഡ് പുറത്തുവിട്ടിരിക്കുന്നത്.

എം‌ജി വാഹന ശ്രേണിയിൽ കോമറ്റ് ഇവിയാണ് അവരുടെ എൻട്രി ലെവൽ കാർ. ഇതിന് 4.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പിന്നാലെ 10 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ വില വരുന്ന വിൻഡ്‌സർ ഇവിയുമാണ് അണിനിരക്കുന്നത്. ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) ഓഫറുകളിലേക്ക് നോക്കിയാൽ, ബ്രാൻഡിന്റെ നിര 11.30 ലക്ഷം മുതൽ ആരംഭിക്കുന്ന എം‌ജി ആസ്റ്ററിൽ നിന്നാണ് തുടങ്ങുന്നത്.

MG Windsor EV Comet EV Hector To Become More Expensive From July 2025

തുടർന്ന് 17.50 ലക്ഷം മുതൽ വിലയുള്ള ഹെക്ടർ, 41.07 ലക്ഷം മുതൽ വില വരുന്ന ഗ്ലോസ്റ്റർ എന്നീ എസ്‌യുവികളും ഉൾപ്പെടുന്നുണ്ട്. മുകളിൽ പറഞ്ഞതുപോലെ വിൻഡ്‌സർ ഇവിയുടെ വരവാണ് ബ്രാൻഡിനെ നഷ്‌ടമില്ലാതെ പിടിച്ചുനിർത്തുന്നത്. പലമാസങ്ങളിലും ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ എന്ന പദവിയും വിഡ്‌സർ അലങ്കരിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമാതാക്കളും എംജിയായിരുന്നു. ഇത് അതത് കാറുകളുടെ എക്സ്ഷോറൂം വില ഗണ്യമായി കുറയ്ക്കുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വാങ്ങൽ ചെലവ് ഉറപ്പാക്കുകയും ചെയ്യുന്നു. ബാറ്ററി സ്വന്തമായി വാങ്ങുന്നതിന് പകരം വാഹനത്തിലെ ബാറ്ററി പായ്ക്ക് വാടകയ്ക്ക് എടുക്കുന്ന സംവിധാനമാണിത്.

MG Windsor EV Comet EV Hector To Become More Expensive From July 2025

പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ നൽകിയാൽ മതിയാവും. ഇത് വിൻഡ്‌സർ ഇവിയുടെ കണക്കാണ് കേട്ടോ, കോമെറ്റിലേക്ക് വരുമ്പോൾ കിലോമീറ്ററിന് 2.50 രൂപയായി മാറും. ബാറ്ററി-ആസ്-എ-സർവീസ് വഴി എംജി വിൻഡ്‌സർ ഇവി വാങ്ങുമ്പോൾ 10 ലക്ഷം മുതൽ 13.10 ലക്ഷം വരെയാണ് വില വരുന്നത്. അതേസമയം കാറിന്റെ ബാറ്ററി ഉൾപ്പടെ സ്വന്തമായി വാങ്ങുകയാണെങ്കിൽ 14 ലക്ഷം മുതൽ 18.10 ലക്ഷം വരെ എക്സ്ഷോറൂം വില കൊടുക്കണം.

വിൻഡ്‌സർ ഇവിയുടെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് 38 kWh ബാറ്ററി പായ്ക്കാണ് കരുത്ത് പകരുന്നത്. ഇത് സിംഗിൾ ചാർജിൽ 331 കിലോമീറ്റർ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നതും. അതേസമയം എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റുകൾക്ക് 52.9 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ പ്രാപ്‌തമാണെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Thursday, June 26, 2025, 10:43 [IST]
English summary
Mg windsor ev comet ev hector to become more expensive from july 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X