റെക്കോർഡ് വേഗത്തിൽ വിറ്റഴിഞ്ഞത് 20,000 എണ്ണം, 9.99 ലക്ഷത്തിന് വിമാനത്തിലെ യാത്രാസുഖം കിട്ടിയാൽ എങ്ങനെ നോ പറയും

എംജിയെന്ന് കേട്ടാൽ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കാറായി മാറിയിട്ടുണ്ട് വിൻഡ്‌സർ ഇവി (MG Windor EV). റോഡിലൂടെ പായുന്നത് കണ്ടാൽ തന്നെ ഒന്ന് കൌതുകത്തോടെ നോക്കി നിൽക്കാൻ ആളുകൾ തുടങ്ങിയിട്ടുമുണ്ട്. ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യക്കാർക്കിടയിൽ ഫാൻസുണ്ടാക്കിയെടുത്തവരാണ് എംജിയെങ്കിലും ഇപ്പോൾ ബ്രാൻഡ് അറിയപ്പെടുന്നത് തന്നെ ഇലക്‌ട്രിക് കാറുകളുടെ അഡ്രസിലാണെന്ന് വേണം പറയാൻ. ഏറെക്കാലം മുമ്പ് തന്നെ പുറത്തിറക്കിയ ZS ഇവിയുടെ സൽപ്പേര് മുതലെടുത്ത് കോമെറ്റ് എന്ന മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിച്ചതോടെയാണ് വൈദ്യുത വാഹന രംഗത്ത് കമ്പനിയുടെ യശസ് ഉയർന്നത്.

ഒന്നാന്തരം സിറ്റി കാറായി പേര് സമ്പാദിച്ച കോമെറ്റ് ഇവി ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായി വിലസുന്നതിനു പിന്നാലെ വിൻഡ്‌സർ ഇവിയെയും കൊണ്ടുവന്ന് സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ ഓവർടേക്ക് ചെയ്‌ത് വൈദ്യുത വാഹന ലോകത്തെ പ്രധാന ശക്തിയായി മാറിയിരിക്കുകയാണ് എംജി മോട്ടോർസ്. ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ യൂട്ടിലിറ്റി ഇലക്‌ട്രിക് വാഹനത്തിന്റെ വിൽപ്പനയിൽ പുത്തനൊരു റെക്കോർഡിട്ടിരിക്കുകയാണ് കമ്പനി.

MG Windsor EV Crossed 20 000 Unit Sales In Just 6 Months

വെറും 6 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ 20,000 യൂണിറ്റ് വിൽപ്പന നേടി റെക്കോർഡിട്ടിരിക്കുകയാണ് എംജിയുടെ വിൻഡ്‌സർ ഇവി. ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹനമായി മാറാനും എംജിയുടെ സിയുവിക്കായി. വാഹനം വാങ്ങുന്ന ആദ്യ ഉടമയ്ക്ക് ബാറ്ററിയുടെ ലൈഫ് ടൈം വാറണ്ടിയും രണ്ടാമത്തെ ഉടമയ്ക്ക് മുതൽ 8 വർഷവും 1,60,000 കിലോമീറ്ററും വാറണ്ടിയും എല്ലാം നൽകിയാൽ പിന്നെ വാങ്ങാൻ ആള് കൂടാതിരിക്കുമോ.

വിമാനത്തിലേതു പോലെ യാത്രാ സുഖം തരുന്നതും വിൻഡ്‌സർ ഇവിയുടെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം താങ്ങാനാവുന്ന വിലയിലാണ് കൊടുത്തിരിക്കുന്നത് എന്നുവേണം പറയാൻ. 13.50 ലക്ഷം രൂപ മുതൽ 15.50 ലക്ഷം രൂപ വരെയാണ് എംജിയുടെ ഇലക്ട്രിക് കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇനി ബാറ്ററി വാടകയ്‌ക്ക് എടുക്കുന്ന BaaS സംവിധാനം തെരഞ്ഞെടുക്കുകയാണെങ്കിൽ കാറിന്റെ വില 9.99 ലക്ഷമായി കുറയുകയും ചെയ്യും.

MG Windsor EV Crossed 20 000 Unit Sales In Just 6 Months

പകരം ഓടുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ കമ്പനിക്ക് വാടകയായി നൽകിയാൽ മതിയാവും. ഇനി കൃത്യമായി വേരിയന്റ് തിരിച്ചുള്ള വില അറിയണമെന്നുള്ളവർക്കായി പറയാം, എക്‌സൈറ്റ് വേരിയന്റിന് ഇപ്പോൾ 13,99,800 രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 14,99,800 രൂപയും ഉയർന്ന എസെൻസ് വേരിയന്റിന് 15,99,800 രൂപയുമാണ് വില വരുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വിൻഡ്‌സർ ഇവിക്ക് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ചാണ് വിമാനത്തിലെ യാത്രാ സുഖം നൽകുന്ന ഇവിയിൽ വാഗ്‌ദാനം ചെയ്യുന്നത്. പ്രായോഗിക സാഹചര്യങ്ങളിൽ, പ്രതീക്ഷിക്കുന്ന റേഞ്ച് ഏകദേശം 260 മുതൽ 280 കിലോമീറ്റർ വരെയാണ്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതിനാൽ 45kW DC ചാർജർ വഴി 55 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ബാറ്ററി പായ്ക്ക് വേഗത്തിൽ ചാർജ് ചെയ്യാനുമാവും എന്നതിനാൽ അക്കാര്യത്തിലും ആശങ്കയൊന്നും വേണ്ടവേണ്ട.

MG Windsor EV Crossed 20 000 Unit Sales In Just 6 Months

വിൻഡ്‌സർ ഇലക്ട്രിക് കാറിൽ സ്റ്റാൻഡേർഡായി ഒരു പോർട്ടബിൾ ചാർജറാണ് പക്ഷേ ഉപഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ഇതോടൊപ്പം കമ്പനി ഒരു വാൾ ബോക്സ് ചാർജറിനുള്ള ഓപ്ഷനും നൽകുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവർ വാഹനമായ വിൻഡ്‌സർ ഇവി വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് സമ്മാനിക്കുന്നത് കേട്ടോ.

15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 9 സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, പനോരമിക് ഗ്ലാസ് റൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയാണ് എംജി വിൻഡ്‌സർ ഇവിയിലെ പ്രധാന ഫീച്ചറുകൾ.

MG Windsor EV Crossed 20 000 Unit Sales In Just 6 Months

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ എംജിയുടെ ഏറ്റവും പുതിയ ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം ആളിച്ചിരി മുറ്റാണ് കേട്ടോ. 6 എയർബാഗുകൾ, ESC, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർപ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സജ്ജീകരണങ്ങളെല്ലാം ഇവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിൻഡ്‌സർ ഇവിയുടെ വിജയത്തിന് പിന്നാലെ രാജ്യത്തേക്ക് പുതിയ വൈദ്യുത വാഹനങ്ങളും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. എംജി അവരുടെ 'എംജി സെലക്ട്' പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റിന് കീഴിൽ രണ്ട് പുതിയ മോഡലുകൾ ഉടൻ തന്നെ പുറത്തിറക്കും. എംജി സൈബർസ്റ്റർ ടു-ഡോർ ഡ്രോപ്പ് ടോപ്പ് സ്‌പോർട്‌സ് കാറും എംജി M9 പ്രീമിയം എംപിവിയുമാണ് കളംനിറയാനായി വിൽപ്പനയ്‌ക്കെത്തുക.

ബ്രാൻഡിന്റെ പുതിയ എംജി സെലക്ട് വെബ്‌സൈറ്റ് വഴിയോ എംജി അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിക്കുകയോ ഉപഭോക്താക്കൾക്ക് ഈ മോഡലുകൾ ബുക്ക് ചെയ്യാനുമാവും. സൈബർസ്റ്റർ ടൂ സീറ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ സ്പോർട് കാറിലേക്കാണ് ഏവരുടേയും കണ്ണുകൾ ഇപ്പോൾ ഉടക്കിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വേഗമേറിയ കാറായി എംജിയുടെ പുതിയ ഇവി അടുത്തിടെ മാറിയിരുന്നു.

പുതിയ എംജി സൈബർസ്റ്ററിന് 528 bhp കരുത്തിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവുന്നതിനാൽ കാല് കൊടുത്താൽ പറക്കുമെന്ന് തന്നെ പറയം. 77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിന്ഖറെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 570 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്.

ട്രിപ്പിൾ സ്ക്രീൻ സജ്ജീകരണം, ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്നതും മടക്കാവുന്നതുമായ റൂഫ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ആറ് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകൾ, 8 സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം എന്നിവ എംജി സൈബർസ്റ്ററിന്റെ മറ്റ് സവിശേഷതകളാണ്. സുരക്ഷ മെച്ചപ്പെടുത്തുന്ന ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇവിയുടെ കൂട്ടിനായി എത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 11, 2025, 16:15 [IST]
English summary
Mg windsor ev crossed 20000 unit sales in just 6 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X