വിമാനത്തിലേത് പോലെ യാത്രാ സുഖമുള്ള ഇലക്‌ട്രിക് കാർ, ഇന്നോവയുടെ വിലയുമില്ല! പോയമാസം വാങ്ങിയത് 4,741 പേർ

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണി ഒറ്റയടിക്ക് തൂക്കിയ മോഡലാണ് എംജി വിൻഡ്‌സർ ഇവി. വിമാനത്തിലേത് പോലെ യാത്രാ സുഖവും കുറഞ്ഞ വിലയുമെല്ലാമായി എത്തിയ ഇലക്ട്രിക് ക്രോസ്ഓവറിനെ ഇന്ത്യക്കാർ നെഞ്ചിലേറ്റിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയെന്ന പദവി അലങ്കരിക്കാനും വാഹനത്തിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ഓരോ മാസവുമുള്ള വിൽപ്പന കണക്കുകൾ കാണുമ്പോൾ അത് മനസിലാക്കാനും സാധിക്കും. 2025 സെപ്റ്റംബറിലും എംജി മോട്ടോർ ഇന്ത്യയുടെ ടോപ്പ് സെല്ലിംഗ് കാറായിരുന്നു വിൻഡ്‌സർ.

പോയമാസം ഇലക്ട്രിക് ക്രോസ്ഓവർ വാഹനം വാങ്ങാനെത്തിയത് 4,741 യൂണിറ്റുകളായിരുന്നു. എംജിയുടെ മൊത്തം വിൽപ്പനയുടെ ഏകദേശം 70 ശതമാനം സംഭാവന ചെയ്യുന്നത് ഇപ്പോൾ വിൻഡ്‌സർ ഇവിയാണ്. ഓഗസ്റ്റ് മാസം വിറ്റഴിച്ച 4,511 യൂണിറ്റുകളെ അപേക്ഷിച്ച് മോഡലിന്റെ പ്രതിമാസ വിൽപ്പനയിൽ 5.10 ശതമാനത്തിന്റെ വർധനവാണ് സിയുവി നേടിയെടുത്തിരിക്കുന്നത്. അതായത് 230 യൂണിറ്റുകൾ ഒറ്റമാസം കൊണ്ട് അധികം വിറ്റഴിച്ചുവെന്ന് ചുരുക്കം.

mg windsor ev

ഏറെ നാൾ വിപണി അടക്കിവാണിരുന്ന ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത കാറായി വിൻഡ്‌സർ മാറിയത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. ശരിക്കും ഒരു എംപിവിയുടേയും എസ്‌യുവിയുടേയും സംയോജനമാണ് വിൻഡ്‌സർ. അകത്ത് വിശാലമായ സ്പേസും നല്ല കുഷ്യനുള്ള സീറ്റുമെല്ലാം യാത്രകൾ ആനന്ദകരമാക്കുന്ന കാര്യമാണ്.

ഏകദേശം ഒരു വർഷം മുമ്പാണ് വിൻഡ്‌സറിന്റെ വിൽപ്പന ആരംഭിച്ചത്. ഇതുവരെ ഏകദേശം 40,000 യൂണിറ്റുകൾ വിറ്റഴിക്കാനും കമ്പനിക്കായിട്ടുണ്ട്. വിപണനത്തിന് എത്തിയതിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്തിടെ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് ഇന്‍സ്പയര്‍ എഡിഷന്‍ എന്നൊരു സ്പെഷ്യൽ എഡിഷൻ മോഡലും കമ്പനി സമ്മാനിച്ചിരുന്നു. വിൻഡ്‌സർ ഇവിയുടെ 38 kWh പതിപ്പിന്റെ ടോപ്പ്-എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഇൻസ്‌പയർ എഡിഷൻ പണിതിറക്കിയിരിക്കുന്നത്.

mg windsor ev

വിൻഡ്‌സർ ഇവിയുടെ ഇൻസ്‌പയർ പതിപ്പിന്റെ 300 യൂണിറ്റുകൾ മാത്രമേ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കുകയുള്ളൂവെന്നും ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ അറിയിച്ചിട്ടുണ്ട്. 38 kWh ബാറ്ററി പായ്ക്ക് ഓപ്ഷനാണ് മോഡലിനുള്ളത് എന്നതിനാൽ സിംഗിൾ ചാർജിൽ 332 കിലോമീറ്റർ വരെ റേഞ്ചാണ് ഇവിക്ക് നൽകാനാവുക. സ്‌പെഷ്യൽ എഡിഷൻ സ്റ്റാൻഡേർഡ് വിൻഡ്‌സറിൽ നിന്ന് അൽപം വ്യത്യസ്തമാണ്.

ഡിസൈൻ സമാനമാണെങ്കിലും കാഴ്ച്ചയിൽ പുതുമ കൊണ്ടുവരാനായി പേൾ വൈറ്റ്, സ്റ്റാറി ബ്ലാക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് എംജി വിൻഡ്‌സർ ഇവിയുടെ ഇന്‍സ്പയര്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേക പതിപ്പായതിനാൽ തന്നെ ബോണറ്റ് ഉൾപ്പെടെ മുകൾഭാഗം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ബോഡിയുടെ ബാക്കി ഭാഗങ്ങൾ വൈറ്റിലാണ് തീർത്തിരിക്കുന്നത്.

mg windsor ev

ഇൻസ്‌പയർ എഡിഷനിലെ മറ്റൊരു വ്യത്യാസം ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പണിതിരിക്കുന്ന 18 ഇഞ്ച് അലോയ് വീലുകളാണ്. എക്സ്റ്റീരിയർ പോലെ ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ കാണാനാവും. ഇൻസ്‌പയർ എഡിഷന് സാംഗ്രിയ റെഡ്, ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയാണ് എംജി മോട്ടോർ കൊടുത്തിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകളിൽ ഇൻസ്‌പയർ എഡിഷൻ എംബ്രോയിഡറി ഉണ്ട്. ബാക്കിയെല്ലാം സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്.

വിൻഡ്‌സർ ഇവിയുടെ ടോപ്പ്-എൻഡ് വേരിയന്റിൽ ലഭ്യമായ എല്ലാ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്. 135-ഡിഗ്രി എയർലൈൻ ലോഞ്ച് പോലുള്ള ചാരിയിരിക്കാവുന്ന റിയർ സീറ്റുകളാണ് എംജി വിൻഡ്‌സറിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ സ്കൈലൈറ്റ് ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫും ഇലുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകളും കൂടിയാവുമ്പോൾ വണ്ടിക്ക് ലക്ഷ്വറി ലുക്കാണ് കിട്ടുന്നത്.

More from DriveSpark

Article Published On: Wednesday, October 22, 2025, 16:45 [IST]
English summary
Mg windsor ev posted 4 741 unit sales in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X