രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് കാറിനായുള്ള ബുക്കിംഗ് തുടങ്ങി, ആദ്യത്തെ 8,000 പേർക്ക് കുറഞ്ഞ വിലയിൽ വാങ്ങാം

രാജ്യത്തെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഇറങ്ങി വന്ന എംജിയുടെ തുറുപ്പ്ഗുലാനായിരുന്നു വിൻഡ്‌സർ ഇവി (MG Windsor EV). ടാറ്റ മോട്ടോർസിന്റെ മുഴുവൻ വൈദ്യുത വാഹന നിരയേയും ഒറ്റയടിക്ക് ഇല്ലാതാക്കി കച്ചോടം തൂത്തുവാരിക്കൊണ്ട് പോവാൻ ഈ കിടിലം കാറിനായി. മത്സരാധിഷ്ഠിത വില നിർണയം, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സംവിധാനം, മികച്ച ഫീച്ചറുകൾ എന്നിങ്ങനെ ഒന്നിലധികം കാര്യങ്ങൾ കോർത്തിണക്കിയെത്തിയ മോഡലിനോട് ഇന്ത്യക്കാർ എങ്ങനെ മുഖംതിരിച്ചുവെക്കും. കൂടെ വിമാനത്തിലേതിന് സമാനമായ യാത്രാസുഖം കൂടിയുണ്ടെന്ന് അറിഞ്ഞപ്പോൾ ആളുകളെല്ലാം വിൻഡ്‌സർ ഇവിക്ക് മുന്നിൽ ഫ്ലാറ്റായി.

ടാറ്റ നെക്സോൺ ഇവി പോലുള്ള എതിരാളികളോട് പടവെട്ടി വെന്നിക്കൊടി പാറിച്ചുവെങ്കിലും വിൻഡ്‌സറിന് റേഞ്ച് ഇത്ര പോരെന്ന് പലരും പരാതി പറയുന്നത് എംജി മോട്ടോർസ് ശ്രദ്ധിച്ചിരുന്നു. അങ്ങനെ അത് പരിഹരിക്കാനായി കമ്പനി വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചും കൂടുതൽ ഫീച്ചറുകളുമായി വിൻഡ്‌സർ ഇവിയുടെ പ്രോ പതിപ്പിനെ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കുകയും ചെയ്‌തു.

MG Windsor EV Pro Bookings Started First 8 000 Customers Can Buy At Rs 17 49 Lakh

രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് കാറായി മാറാൻ അങ്ങനെ എംജിയുടെ സിയുവി മോഡലിനായി. അവതരണവും വില പ്രഖ്യാപനവും നടന്നുവെങ്കിലും ബുക്കിംഗ് ആരംഭിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി വേണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ വിൻഡ്‌സർ ഇവി പ്രോയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഇന്നു മുതൽ ആരംഭിച്ചിരിക്കുകയാണ് എംജി. ഇത് അടിസ്ഥാനപരമായി 'എസൻസ് പ്രോ' എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ ടോപ്പ് വേരിയന്റാണ്.

Take a Poll

എങ്കിലും പുതുമപിടിക്കാനായി 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്ക്, പുതിയ ഇന്റീരിയർ, കളർ ഓപ്ഷനുകൾ, 38 കിലോവാട്ട്സ് ബാറ്ററി വേരിയന്റുകളെ അപേക്ഷിച്ച് അധിക ഫീച്ചറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ പുതിയ അലോയ് വീൽ ഡിസൈനും വാഹനത്തിൽ കാണാനാവും. പുതിയ എംജി വിൻഡ്‌സർ പ്രോയ്ക്ക് 17.49 ലക്ഷം രൂപയാണ് ആമുഖ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

MG Windsor EV Pro Bookings Started First 8 000 Customers Can Buy At Rs 17 49 Lakh

പ്രോ മോഡൽ ആദ്യം വാങ്ങാനെത്തുന്ന 8,000 പേർക്ക് മാത്രമാണ് ഈ പ്രത്യേക വിലയിൽ വാങ്ങാൻ പറ്റുക. ഇനി പുതിയ എംജി വിൻഡ്‌സർ പ്രോയിൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) തെരഞ്ഞെടുക്കുന്നവർക്ക് 12.50 ലക്ഷം മുതലാണ് പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 4.50 രൂപയായും കമ്പനിക്ക് നൽകേണ്ടി വരുമെന്ന് മാത്രം. എങ്കിലും വിലയിൽ കുറവ് വരുന്നതിനാൽ പലരും ഈയൊരു ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധ്യത കാണുന്നുണ്ട്.

വിൻഡ്‌സർ ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റായി വരുന്ന പ്രോ പതിപ്പിലെ 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവും. സ്റ്റാൻഡേർഡ് മോഡലുകളിലെ 38kWh ബാറ്ററി പായ്ക്കിന് ARAI സാക്ഷ്യപ്പെടുത്തിയ 332 കിലോമീറ്റർ റേഞ്ചാണുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോൾ പുതിയ ആവർത്തനത്തിന് ഫുൾ ചാർജിൽ 117 കിലോമീറ്ററോളം അധികം ഓടാനാവും.

MG Windsor EV Pro Bookings Started First 8 000 Customers Can Buy At Rs 17 49 Lakh

ബാറ്ററി വലിപ്പത്തിൽ മാറ്റമുണ്ടെങ്കിലും സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന എംജി വിൻഡ്‌സർ ഇവി പ്രോയുടെ പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റങ്ങളൊന്നുമില്ല കേട്ടോ. സിംഗിൾ മോട്ടോറുമായി ജോിടിയാക്കിയിരിക്കുന്ന കാറിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെയാണ് നിർമിക്കാൻ കഴിയുക. ഇനി മോഡലിലെ ഇൻ്റീരിയർ വിശേഷങ്ങളിലേക്ക് വരാം.

എംജി വിൻഡ്‌സർ ഇവി പ്രോയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ടെക്‌നോളജി, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, ഡ്രൈവർക്ക് പവർ അഡ്ജസ്റ്റ്‌മെന്റുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2L) തുടങ്ങിയ ഫീച്ചറുകളെല്ലാം കൊടുത്തിട്ടുണ്ട്.

MG Windsor EV Pro Bookings Started First 8 000 Customers Can Buy At Rs 17 49 Lakh

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസെന്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകൾക്ക് പുറമെ എംജി വിൻഡ്‌സർ പ്രോയിൽ ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഒരുക്കിയിട്ടുണ്ട് കമ്പനി.

More from DriveSpark

Article Published On: Thursday, May 8, 2025, 16:05 [IST]
English summary
Mg windsor ev pro bookings started first 8000 customers can buy at rs 17 49 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X