വിപണിയിലെത്തിയിട്ട് 2 ദിവസം മാത്രം, അതിനിടയിൽ എല്ലാമുള്ള പുതിയ ഇലക്‌ട്രിക് കാറിന് വില കൂട്ടി കമ്പനി

ഇലക്ട്രിക് വാഹന വിപണിയിൽ എംജിയെ കിരീടാവകാശിയാക്കിയ വിൻഡ്‌സർ ഇവി അടുത്തിടെ പുത്തനൊരു വേരിയന്റിനെ രാജ്യത്ത് അവതരിപ്പിക്കുകയുണ്ടായി. എല്ലാത്തിലും പ്രോയായി വന്ന വേരിയന്റിനും വലിയ സ്വീകാര്യത ലഭിക്കുന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ ഇലക്ട്രിക് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിന് 8,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ആദ്യത്തെ എണ്ണായിരം പേർക്ക് പ്രത്യേകമായി അവതരിപ്പിച്ച 17.50 ലക്ഷം രൂപയുടെ കാര്യത്തിലും ഇതോടെ തീരുമാനമായിരിക്കുകയാണ്. ഇനി മുതൽ വിൻഡ്‌സർ ഇവി പ്രോ വാങ്ങാനെത്തുന്നവർ അധിക തുക മുടക്കാൻ തയാറായിരിക്കണം.

ബുക്കിംഗ് 8,000 യൂണിറ്റ് മറികടന്നതോടെ വിലയിലും വർധനവുണ്ടായിരിക്കുകയാണ്. എംജി വിൻഡ്‌സർ പ്രോയുടെ ഫിക്‌സഡ് ബാറ്ററി ഓപ്ഷന് ഇപ്പോൾ 18.10 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില വരുന്നത്. അതായത് ഇവിയുടെ വിലയിൽ 60,000 രൂപയോളം കൂടിയിട്ടുണ്ടെന്ന് ചുരുക്കം. അതേസമയം ബാറ്ററി-ആസ്-എ-സർവീസ് (BaaS) തെരഞ്ഞെടുക്കുന്നവർക്ക് 13.09 ലക്ഷം രൂപയാണ് പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക.

MG Windsor EV Pro Introductory Price Ended Check Out The New Price Details

അതായത് മുമ്പുണ്ടായിരുന്ന 12.50 ലക്ഷത്തിൽ നിന്നും 60,000 രൂപ ഇവിടെയും വർധിച്ചിട്ടുണ്ടെന്ന് സാരം. ബാറ്ററി-ആസ്-എ-സർവീസ് തെരഞ്ഞെടുക്കുന്നവർ ഓടുന്ന ഓരോ കിലോമീറ്ററിനും 4.50 രൂപയാണ് ബാറ്ററി വാടകയായി നൽകേണ്ടി വരിക. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് എംജി വിൻഡ്‌സർ പ്രോയിൽ വലിയ 52.9 kWh ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അങ്ങനെ ഇവിക്ക് ഇപ്പോൾ ഒറ്റ ചാർജിൽ 449 കിലോമീറ്റർ (MIDC) വരെ റേഞ്ച് നൽകാൻ കഴിയും.

ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി സവിശേഷതകൾ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. പോരാത്തതിന് ഇത്തവണ വെഹിക്കിൾ-ടു-ലോഡ് (V2L) ഫംഗ്ഷനും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും, ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്ന ടെയിൽഗേറ്റും വരെ വിൻഡ്‌സർ ഇവി പ്രോയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MG Windsor EV Pro Introductory Price Ended Check Out The New Price Details

സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളും ഇലക്‌ട്രിക് കാറിന് പുതുമയേകാനായി എംജി മോട്ടോർസ് സമ്മാനിച്ചിട്ടുണ്ട്. ഐവറി, ബ്ലാക്ക് നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ നിറം ഉപയോഗിച്ച് ഇന്റീരിർ കൂടുതൽ മനോഹരമാക്കാനും ബ്രാൻഡ് തയാറായി. ഇത് അകത്തളത്തിന് കൂടുതൽ ഉയർന്ന നിലവാരം നൽകാനും സാധിച്ചിട്ടുണ്ട്. അതേസമയം മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ല കേട്ടോ.

മുകളിൽ പറഞ്ഞ പുതിയ സവിശേഷതകൾക്ക് പുറമെ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സപ്പോർട്ടുള്ള 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ടെക്‌നോളജി, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, ഡ്രൈവർക്ക് പവർ അഡ്ജസ്റ്റ്‌മെന്റുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും വിൻഡ്‌സർ ഇവി പ്രോയിൽ ലഭ്യമാവും.

MG Windsor EV Pro Introductory Price Ended Check Out The New Price Details

ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന് (ADAS) പുറമെ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് ആൻഡ് ഡിസെന്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളും എംജി വിൻഡ്‌സർ ഇവി പ്രോയുടെ മൊഞ്ച് വർധിപ്പിക്കും.

വലിയ ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന എംജി വിൻഡ്‌സർ ഇവി പ്രോയ്ക്കും 134 bhp കരുത്തിൽ പരമാവധി 200 Nm torque ആണ് നൽകാനാവുക. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് ചേദിക്കുന്നത്.

MG Windsor EV Pro Introductory Price Ended Check Out The New Price Details

കൂടാതെ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗിനെയും വാഹനം പിന്തുണയ്ക്കുന്നുണ്ടെന്നതിനാൽ വേഗത്തിൽ ചാർജിംഗ് വേണ്ടവർക്കും ആശങ്കകളൊന്നും വേണ്ട. ഇന്ത്യൻ വിപണിയിൽ ടാറ്റ നെക്സോൺ ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, വരാനിരിക്കുന്ന മാരുതി സുസുക്കി ഇ-വിറ്റാര തുടങ്ങിയ വമ്പൻമാരോടാണ് വിൻഡ്‌സറിന്റെ മത്സരം.

More from DriveSpark

Article Published On: Friday, May 9, 2025, 15:12 [IST]
English summary
Mg windsor ev pro introductory price ended check out the new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X