449 KM റേഞ്ചുള്ള ഇവി വാങ്ങാൻ 13.10 ലക്ഷം മതി; ഒറ്റ ദിവസം 150 കാറുകളുടെ മെഗാഡെലിവറിയുമായി എംജി

ഇന്ത്യൻ വിപണിയിലെ ഇലക്‌ട്രിക് കാർ വിഭാഗത്തിൽ വിപ്ലവമായി തീർന്ന മോഡലാണ് എംജി വിൻഡ്‌സർ ഇവി (MG Windsor EV). രാജ്യം പിടിച്ചടക്കി മുന്നേറിയിരുന്ന ടാറ്റ നെക്സോൺ ഇവിയെ വരെ സൈഡാക്കി പായുന്ന വാഹനത്തിന് റേഞ്ച് പോരെന്ന പരാതി പലരും ഉയർത്തിയിരുന്നു. ഇതുമനസിലാക്കിയ കമ്പനി ഉടൻ തന്നെ അതിന് പരിഹാരവുമായി രംഗത്തെത്തുകയും ചെയ്‌തു. സ്റ്റാൻഡേർഡ് മോഡിലേക്കാൾ എല്ലാകാര്യത്തിലും 'പ്രോ'യായി പുതിയ വേരിയന്റിനെയും അവതരിപ്പിച്ചു. റേഞ്ച് വർധിപ്പിച്ചതിനൊപ്പം ഫീച്ചറുകളുടെ കാര്യത്തിലും മിടുക്കനായ വിൻഡ്‌സർ ഇവി പ്രോ വിലയിലും ആരേയും നിരാശരാക്കിയില്ലെന്ന് വേണം പറയാൻ.

ഇപ്പോഴിതാ രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് കാറിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് എംജി മോട്ടോർസ്. ബെംഗളൂരുവിൽ ഒറ്റ ദിവസം കൊണ്ട് 150 യൂണിറ്റ് വിൻഡ്‌സർ ഇവി പ്രോയുടെ വിതരണവും പൂർത്തിയാക്കി എതിരാളികളുടെ നെഞ്ചിൽ തീകോരിയിടാനും വണ്ടിക്കായിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ 8,000 ബുക്കിംഗുകൾ നേടിയ ഇലക്ട്രിക് സിയുവിയുടെ ഡെലിവറി 2025 മെയ് 16-നാണ് കമ്പനി ആരംഭിച്ചത്.

MG Windsor EV Pro Mega Delivery Sold 150 Units In Single Day

വിൻഡ്‌സറിന്റെ നിരയിലെ പുതിയ ടോപ്പ്-എൻഡ് വേരിയന്റാണ് വിൻഡ്‌സർ ഇവി പ്രോ. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ നിരവധി പുതിയ ഫീച്ചറുകളോടെയാണ് വാഹനം വരുന്നതും. ഇന്ത്യയിൽ 17.49 ലക്ഷം രൂപയുടെ ആമുഖ വിലയിൽ വിപണനത്തിന് എത്തിയ വണ്ടി ആദ്യത്തെ 8,000 ഉപഭോക്താക്കൾക്കാണ് ഈ വിലയിൽ വിപണനം ചെയ്‌തിരുന്നത്. കൂടാതെ ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) ഓപ്ഷനിൽ വാങ്ങുന്നവർക്ക് 12.49 ലക്ഷം രൂപയായിരുന്നു മുടക്കേണ്ടി വന്നിരുന്നത്.

ആമുഖ വില അവസാനിച്ചതോടെ വിൻഡ്‌സർ ഇവി പ്രോയുടെ എക്സ്ഷോറൂം വില 18.09 ലക്ഷം രൂപയായി ഉയർന്നു. മറുവശത്ത് BaaS തെരഞ്ഞെടുക്കുന്നവർക്ക് 13.10 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. പുതിയ വേരിയന്റിന് ആഡംബര ഭാവം നൽകുന്നതിനായി പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക്, ഐവറി നിറത്തിലാണ് അകത്തളം പൂർത്തിയാക്കിയത്. താഴ്ന്ന വേരിയന്റുകളിൽ നിലവിലുള്ള എയ്‌റോ വീലുകളിൽ നിന്ന് വ്യത്യസ്തമായി പ്രോയ്ക്ക് പുതിയൊരു രൂപം നൽകുന്ന പുതിയ ഡയമണ്ട്-കട്ട് അലോയ് വീലുകളും കമ്പനി സമ്മാനിക്കുകയുണ്ടായി.

MG Windsor EV Pro Mega Delivery Sold 150 Units In Single Day

സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളോടെയാണ് എംജി വിൻഡ്‌സർ ഇവി പ്രോ വാഗ്ദാനം ചെയ്യുന്നത്. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ എന്നിവയാണ് വിൻഡ്‌സർ ഇവി പ്രോയിലെ പ്രധാന ഫീച്ചറുകൾ.

ഇതുകൂടാതെ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ സവിശേഷതകളും എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും മോഡലിന് കൂടുതൽ വൈവിധ്യം നൽകുയും ചെയ്യുന്നുണ്ടിപ്പോൾ.

MG Windsor EV Pro Mega Delivery Sold 150 Units In Single Day

52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് എം‌ജി വിൻഡ്‌സർ ഇവി പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടാവില്ല. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് എംജി വിൻഡ്‌സർ ഇവി പ്രോയിൽ അവകാശപ്പെടുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. എന്നാൽ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗിനെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്.

More from DriveSpark

Article Published On: Monday, May 19, 2025, 19:58 [IST]
English summary
Mg windsor ev pro mega delivery sold 150 units in single day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X