വിൻഡ്‌സർ ഇവിയുടെ ഈ വേരിയന്റ് വാങ്ങണേൽ വില കൂടുതൽ കൊടുക്കണം, പുതിയ വില കേട്ടിട്ട് ബുക്ക് ചെയ്യാം

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന ഇലക്‌ട്രിക് കാർ എന്ന പദവി അലങ്കരിച്ചിരുന്ന ടാറ്റ നെക്സോൺ ഇവിയെ വെട്ടിവീഴ്ത്തി ഒന്നാമനായ മോഡലാണ് എംജി വിൻഡ്‌സർ. ഇവിയുടെ 20,000 യൂണിറ്റുകൾ റെക്കോർഡ് വേഗത്തിൽ വിറ്റഴിഞ്ഞതെല്ലാം വാഹന പ്രേമികൾ ഇന്നും ഓർമിക്കുന്നുണ്ടാവും. വിപണിയിൽ അവതരിപ്പിച്ച് വെറും 6 മാസത്തിനുള്ളിലാണ് ഈയൊരു നേട്ടം വിൻഡ്‌സർ ഇവി കൈവരിച്ചത്. വാഹനം വാങ്ങുന്ന ആദ്യ ഉടമയ്ക്ക് ബാറ്ററിയുടെ ലൈഫ് ടൈം വാറണ്ടിയും രണ്ടാമത്തെ ഉടമയ്ക്ക് മുതൽ 8 വർഷവും 1,60,000 കിലോമീറ്ററും വാറണ്ടിയും നൽകിയാണ് ആളുകളെ എംജി ചാക്കിലാക്കിയത്.

ഒപ്പം നല്ല പ്രായോഗികതയും സ്പേസും വിമാനത്തിലേത് പോലുള്ള യാത്രാസുഖവും കൂടിയായപ്പോൾ ഇന്ത്യക്കാരുടെ ഇഷ്‌ട ഇവിയായി എംജി വിൻഡ്‌സർ ഇവി മാറി. എന്നാൽ ഇപ്പോഴിതാ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയതിന്റെ ഭാഗമായി സിയു‌വിയുടെ വിലയിലും പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഇനി മുതൽ വിൻഡ്‌സർ പഴയ വിലയ്ക്ക് വാങ്ങാൻ കിട്ടില്ലെന്ന് സാരം.

MG Windsor EV Pro Variant Price Hiked In India

ഔദ്യോഗിക വിവരങ്ങൾ പ്രകാരം വിൻഡ്‌സർ ഇവിയുടെ ഒരൊറ്റ വേരിയന്റിൽ മാത്രമാണ് കമ്പനി വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഏതാണന്നല്ലേ, ടോപ്പ് എൻഡ് വേരിയന്റായ എസെൻസ് പ്രോയ്ക്കാണ് 21,200 രൂപ വില ഉയർത്തിയിരിക്കുന്നത്. അങ്ങനെ പുതിയ വില 18.31 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. കാറിന്റെ ബാക്കിയുള്ള വേരിയന്റുകൾക്കെല്ലാം പഴയ വില തന്നെ നൽകിയാൽ മതിയാവും.

എംജി വിൻഡ്‌സർ ഇവിയുടെ എക്സ്ഷോറൂം വില നിലവിൽ 14 ലക്ഷം മുതൽ 18.31 ലക്ഷം രൂപ വരെയാണ് വരുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ്, എസെൻസ് പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇലക്ട്രിക് ക്രോസ്ഓവർ വാഹനം വിപണിയിൽ എത്തുന്നത്. ഈ വർഷം ജൂണിൽ പുറത്തിറക്കിയ വിൻഡ്‌സർ ഇവി പ്രോയിൽ സ്റ്റാൻഡേർഡ് വേരിയന്റുകളിലെ 38kWh യൂണിറ്റിന് പകരമായി വലിയ 52.9kWh ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

MG Windsor EV Pro Variant Price Hiked In India

എംജി വിൻഡ്‌സർ ഇവി പ്രോ സിംഗിൾ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളവും തലവേദനയോ ആശങ്കകളോ ഒന്നും തന്നെ വേണ്ട. 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. എന്നാൽ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗും പ്രോയ്ക്കൊപ്പം വരുന്നുണ്ട്.

സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും വിൻഡ്‌സർ ഇവി പ്രോയുടെ പെർഫോമൻസ് കണക്കുകളിലൊന്നും യാതൊരു മാറ്റവും എംജി മോട്ടോർ വരുത്തിയിട്ടില്ലെന്നതും പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇലക്ട്രിക് കാറിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

MG Windsor EV Pro Variant Price Hiked In India

15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ സവിശേഷതകളും എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും വിൻഡ്‌സർ പ്രോയിലുണ്ടേ. പുതിയ വേരിയന്റിന് ആഡംബര ഭാവം നൽകുന്നതിനായി പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക്, ഐവറി നിറത്തിലാണ് ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. ലോവർ വേരിയന്റുകളിൽ നിലവിലുള്ള എയ്‌റോ വീലുകളിൽ നിന്ന് വ്യത്യസ്തമായി പ്രോയ്ക്ക് പുതിയ ഡയമണ്ട്-കട്ട് അലോയ് വീലുകളും ലഭിക്കും. വില കൂടിയെങ്കിലും കാറിന്റെ വിൽപ്പനയെ ഇത് ബാധിക്കാനിടയില്ലെന്നാണ് അനുമാനം.

More from DriveSpark

Article Published On: Monday, July 28, 2025, 16:00 [IST]
English summary
Mg windsor ev pro variant price hiked in india now priced at rs 18 31 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X