ഇനി സിംഗിൾ ചാർജിൽ 460 കി.മീ. ഓടിക്കാം, എല്ലാ കാര്യത്തിലും 'പ്രോ'യായി എംജിയുടെ ഇലക്‌ട്രിക് കാർ വരുന്നു

വൈദ്യുത വാഹനങ്ങളിലൂടെ ഇന്ത്യയിൽ വിസി‌മയം തീർക്കുന്നവരാണ് നമ്മുടെ സ്വന്തം എംജി മോട്ടോർ. ചൈനയിൽ നിന്നുമാണ് വരവെങ്കിലും അതിന്റെ യാതൊരു വിധ പോറലും ഏൽക്കാതെ ബ്രിട്ടീഷ് പൈതൃകമുള്ള ബ്രാൻഡിനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് കാറുകളാണ് ഇന്ന് കമ്പനിയുടെ നിരയിലുള്ളത്. ഇതിൽ വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ രീതിയിലുള്ള യാത്രാ സുഖം നൽകുന്ന സിയുവി വാഹനമായ വിൻഡ്‌സർ വമ്പൻ ഹിറ്റാണടിച്ചിരിക്കുന്നത്. രാജ്യത്ത് ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഇവിയെന്ന ഖ്യാതി തുടർച്ചയായി ആറാം മാസവും വിൻഡ്‌സർ തൂക്കുകയുണ്ടായി.

വിൻഡ്‌സർ ഇവിക്ക് പുത്തനൊരു മോഡൽ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് എംജിയെന്ന വിവരം ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. വിൻഡ്‌സർ പ്രോ എന്ന് വിളിക്കപ്പെടുന്ന ഈ വേരിയന്റ് നിലവിലെ മോഡലിനെ അപേക്ഷിച്ച് എല്ലാക്കാര്യത്തിലും പ്രോ ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ ബാറ്ററി പായ്ക്ക്, സ്റ്റൈൽ, കൂടുതൽ ഫീച്ചറുകൾ, സാങ്കേതികവിദ്യ എന്നിവയോടെ പുറത്തിറങ്ങാനിരിക്കുന്ന മോഡൽ മെയ് ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും.

MG Windsor Pro Variant Launching On May 6 With More Range And New Features

പുതിയ പ്രോ വേരിയന്റിന് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകാൻ കഴിയുമെന്നതിനാൽ ഇതും സൂപ്പർഹിറ്റാവുമെന്നാണ് പ്രവചനം. ഡിസൈനിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നുമില്ലെങ്കിലും ചില പ്രീമിയം സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയേക്കാൻ സാധ്യതയുണ്ട്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും സൂക്ഷ്മമായ സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകൾക്ക് പുറമെ പുതിയ വിൻഡ്‌സർ ഇവി പ്രോയിൽ വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് സംവിധാനം ഇത്തവണയുണ്ടാവും.

ഇത് ചെറിയ ഉപകരണങ്ങൾ ചാർജ് ചെയ്യാം എന്നതിലുപരിയായി വീട്ടിലേക്ക് ഒരു ജനറേറ്ററായി വരെ പ്രവർത്തിക്കാൻ വാഹനത്തിനെ അനുവദിക്കുമെന്നതാണ് രസകരമായ കാര്യം. കൂടാതെ നിലവിലെ സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിലവിൽ ഇല്ലാത്ത ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റ്, ലെവൽ 2 ADAS തുടങ്ങിയ സവിശേഷതകളും എംജി വിൻഡ്‌സർ ഇവി പ്രോയിൽ കമ്പനി അവതരിപ്പിക്കും.

MG Windsor Pro Variant Launching On May 6 With More Range And New Features

പുതിയ എംജി വിൻഡ്‌സർ പ്രോ നിലവിലെ ടോപ്പ്-സ്പെക്ക് എസെൻസ് വേരിയന്റിന് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. അതിനാൽ ഡിജിറ്റൽ കൺസോൾ, 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, ഫിക്സഡ് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, റിക്ലൈനബിൾ പിൻ സീറ്റ്, 9-സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം എന്നിവയുൾപ്പെടെ മിക്ക സവിശേഷതകളും ഇതിലും ഉണ്ടാവും.

പുതിയ വിൻഡ്‌സർ പ്രോ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുമെന്ന് എംജി പറയുന്നു. നിലവിലെ പതിപ്പിനേക്കാൾ കൂടുതൽ റേഞ്ച് നൽകുന്ന വലിയ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് വാഹനത്തിൽ എത്തുക. ഇന്തോനേഷ്യയിൽ ക്ലൗഡ് ഇവി എന്ന പേരിൽ വിൽക്കുന്ന വിൻഡ്‌സറിന് ഒറ്റ ചാർജിൽ 460 കിലോമീറ്റർ (CLTC) റേഞ്ച് നൽകാൻ കഴിവുള്ള 50.6 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ലഭിക്കുന്നുണ്ട്. പുതിയ പ്രോ വേരിയന്റിനൊപ്പം ഈ ബാറ്ററി അവതരിപ്പിക്കാനാണ് സാധ്യത.

MG Windsor Pro Variant Launching On May 6 With More Range And New Features

നിലവിലെ വിൻഡ്‌സർ ഇവിയിലെ 38 കിലോവാട്ട്സ് ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വരെയാണ് നൽകാനാവുക. പുതിയ ബാറ്ററി പായ്ക്ക് വരുമെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ട കേട്ടോ. 134 bhp കരുത്തിൽ പരമാവധി 200 Nm ടോർക്കും നൽകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോർ സജ്ജീകരണം കമ്പനി അതേപടി നിലനിർത്തും.

വിൻഡ്‌സർ പ്രോ ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിന് കീഴിൽ വിപണനത്തിന് എത്തുമോ അതോ പൂർണ വിലയ്ക്ക് മാത്രമായി വിൽക്കുമോ എന്നത് കണ്ടുതന്നെ അറിയണം. BaaS ഓപ്ഷനിൽ വാങ്ങുമ്പോൾ നിലവിലെ വിൻഡ്‌സറിന് 10 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് മുടക്കേണ്ടി വരിക. പകരം ഓടുന്ന ഓരോ കിലോമീറ്ററിനും പൈസ കൊടുത്താൽ മതിയാവും. അതേസമയം ബാറ്ററിയും ഒപ്പം വാങ്ങുകയാണെങ്കിൽ കാറിന് 14 മുതൽ 16 ലക്ഷം വരെ വില വരും.

MG Windsor Pro Variant Launching On May 6 With More Range And New Features

എം‌ജി വിൻഡ്‌സർ ഇവിയുടെ വിൽപ്പന അടുത്തിടെ ഇന്ത്യയിൽ 20,000 യൂണിറ്റ് കവിഞ്ഞിരുന്നു. പുറത്തിറങ്ങി വെറും ആറ് മാസത്തിനുള്ളിലാണ് വാഹനം ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. പുതുതായി ആരംഭിച്ച 'എംജി സെലക്ട്' പ്രീമിയം റീട്ടെയിൽ ശൃംഖലയിലൂടെ തങ്ങളുടെ നിരയെ ശക്തിപ്പെടുത്താൻ എംജി തയാറെടുക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി സൈബർസ്റ്റർ ടൂ ഡോർ ഇലക്ട്രിക് കൺവെർട്ടിബിൾ സ്‌പോർട്‌സ് കാർ, M9 പ്രീമിയം എംപിവി എന്നിവ വരും മാസങ്ങളിൽ വിപണത്തിന് എത്തും.

More from DriveSpark

Article Published On: Saturday, May 3, 2025, 12:00 [IST]
English summary
Mg windsor pro variant launching on may 6 with more range and new features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X