കറണ്ട് ബില്ല് മാത്രമല്ല, വണ്ടി വിലയും കൂടും; 461 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി പഴയ വിലയ്ക്ക് കിട്ടില്ല

രാജ്യത്തെ ആദ്യകാല ഇലക്‌ട്രിക് കാറുകളിൽ ഒന്നാണ് എംജി ZS ഇവി. കോമെറ്റും വിൻഡ്‌സറുമെല്ലാം നിരത്തുകൾ കീഴടക്കുന്നത് മുമ്പായി എംജി മോട്ടോർ പുറത്തിറക്കിയ ഈ ഇലക്‌ട്രിക് എസ്‌യുവി ഇതുവരെ പരാതികളോ തകരാറുകളോ ഒന്നുമില്ലാതെ ഇന്നും ജനപ്രിയമായി തുടരുകയാണ്. അങ്ങനെ നോക്കുമ്പോൾ വൈദ്യുത വാഹന രംഗത്തെ അതികായകൻമാരായ ടാറ്റ മോട്ടോർസിന്റെ ഏറ്റവും വലിയ എതിരാളിയും എംജി തന്നെയാണ്. ബജറ്റ് സെഗ്മെന്റിൽ ടിയാഗോയ്ക്ക് എതിരെ കോമെറ്റിനെയും പ്രീമിയം വിഭാഗത്തിൽ നെക്സോൺ ഇവിക്കെതിരെ ZS ഇവിയും പുറത്തിറക്കുന്ന കമ്പനി വെന്നിക്കൊടി പാറിക്കുകയാണിപ്പോൾ. ഇതിനിടയിൽ ഇവി നിരയുടെ വിലയും ചെറുതായൊന്ന് കൂട്ടിയിട്ടുണ്ട് ബ്രാൻഡ്.

നേരത്തെ വിൻഡ്‌സറിന്റെയും കോമെറ്റിന്റെയും വില പരിഷ്ക്കരിച്ച എംജി മോട്ടോർസ് ഇപ്പോഴിതാ ZS ഇവിയുടെ വിലയും വർധിപ്പിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിക്ക് 89,000 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. പുതിയ തീരുമാനത്തോടെ 18.98 ലക്ഷം മുതൽ 26.64 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില.

MG ZS EV Prices Hiked By Up To Rs 89 000

നിലവിൽ 7 വ്യത്യസ്‌ത വേരിയന്റുകളിലായാണ് എംജി ZS ഇവി വിപണനത്തിന് എത്തുന്നത്. ഇനി വില വർധനവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ ഇലക്‌ട്രിക് എസ്‌യുവിയുടെ ബേസ് മോഡൽ എക്‌സിക്യൂട്ടീവിന്റെ വിലയിൽ കമ്പനി കൈകടത്തിയിട്ടില്ല. എക്‌സൈറ്റ് പ്രോ വേരിയൻ്റിന് 49,800 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇവിയുടെ ടോപ്പ്-സ്പെക്ക് എസെൻസ് ഡ്യുവൽ-ടോൺ ഐക്കണിക് ഐവറി, എസെൻസ് ഡാർക്ക് ഗ്രേ വേരിയൻ്റുകൾക്ക് 89,000 രൂപയും ഇനി അധികം മുടക്കേണ്ടി വരും.

ഇലക്‌ട്രിക് എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ് പ്ലസ് ഡാർക്ക് ഗ്രേ വേരിയന്റിന് നിലവിലെ വിലയേക്കാൾ പ്രീമിയം 61,800 രൂപയാണ് വർധിച്ചിരിക്കുന്നത്. എംജി ZS ഇവിയുടെ എക്‌സ്‌ക്ലൂസീവ് പ്ലസ് ഡ്യുവൽ ടോൺ ഐക്കണിക് ഐവറി 100 എഡിഷൻ വേരിയന്റുകൾക്ക് ഇനി മുതൽ 61,000 രൂപയും അധികം ചെലവാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില കൂട്ടിയതൊഴികെ മോഡലിന് മറ്റ് നവീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

MG ZS EV Prices Hiked By Up To Rs 89 000

മുമ്പുണ്ടായിരുന്ന അതേ 50.3 kWh ബാറ്ററി പായ്ക്കാണ് എംജി ZS ഇവിയുടെ ഹൃദയം. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഈ ഇലക്ട്രിക് പവർട്രെയിൻ 174 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിംഗിൾ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇലക്‌ട്രിക് എസ്‌യുവി പ്രാപ്‌തമാണ്. ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗിന്റെ കാര്യത്തിലും ആള് മിടുക്കനാണ്.

പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ബാറ്ററിയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് കമ്പനി ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, കർശനമായ സുരക്ഷയും പെർഫോമൻസ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയിൽ പ്രവർത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. UL2580 സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും ASIL-D മെച്ചപ്പെടുത്തിയ സുരക്ഷാ ഇന്റഗ്രിറ്റി ലെവൽ റേറ്റിംഗും ബാറ്ററി പായ്ക്കിനുണ്ട്.

MG ZS EV Prices Hiked By Up To Rs 89 000

ZS ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് വെറും 60 പൈസയാണെന്നതിനാൽ പെട്രോൾ, ഡീസൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേക്കാൾ ലാഭത്തിൽ കൊണ്ടുനടക്കാനാവും. ഫ്യൂച്ചറിസ്റ്റിക് ഡിസൈനൊപ്പം എത്തുന്ന വാഹനത്തിൽ പൂർണ എൽഇഡി ഹോക്ക് ഐ ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകൾ, ഡിജിറ്റൽ ക്ലസ്റ്റർ, HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് റിയർ എസി വെന്റ് തുടങ്ങിയ സവിശേഷതകളാലും ZS ഇവി സമ്പന്നമാണ്.

സേഫ്റ്റിയുടെ കാര്യത്തിലും എംജിയുടെ ZS ഇവി മിടുക്കനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 360-ഡിഗ്രി വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഡിസന്റ് കൺട്രോൾ (HDC), ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, February 3, 2025, 10:13 [IST]
English summary
Mg zs ev prices hiked by up to rs 89000 new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X