24 മണിക്കൂറിൽ മുഴുവനും വിറ്റുതീർന്നു, 58.55 ലക്ഷത്തിൻ്റെ ഹാച്ച്ബാക്ക് വാങ്ങാൻ ഇന്ത്യക്കാരുടെ തള്ളിക്കയറ്റം

ആഡംബര കാർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് മിനി (Mini). കൂപ്പർ എന്ന സ്റ്റൈലൻ ഹാച്ച്ബാക്കുമായി സ്ത്രീകളുടെ വരെ മനസിൽ കയറിപ്പറ്റിയ ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദേ ഇക്കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഏറ്റവും പുതിയ മിനി കൂപ്പർ S കൺവെർട്ടിബിൾ മോഡൽ വിപണിയിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ പൂർണമായും വിറ്റഴിഞ്ഞിരിക്കുകയാണ്. 58.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കൺവെർട്ടിബിൾ കാറാണെന്ന പ്രത്യേകതയോടെയാണ് വിപണനത്തിന് എത്തിയത്.

എന്തായാലും കമ്പനി പോലും പ്രതീക്ഷിക്കാത്തത്ര വേഗത്തിലാണ് മിനി കൂപ്പർ S കൺവെർട്ടിബിൾ പൂർണമായും വിറ്റഴിഞ്ഞത്. 2025 ഡിസംബർ 12-നാണ് പൂർണമായും വിദേശത്ത് നിർമിച്ച ആഡംബര ഹാച്ച്ബാക്ക് CBU റൂട്ട് വഴി ഇന്ത്യയിൽ അവതരിപ്പിച്ചത്. ആദ്യം എത്തിച്ച ബാച്ച് പൂർണമായും വിറ്റുതീർന്നുവെങ്കിലും ഇനി വാങ്ങാൻ താത്പര്യമുള്ളവർ നിരാശപ്പെടേണ്ടതില്ല. അടുത്ത വർഷം ആദ്യത്തോടെ കൺവെർട്ടബിൾ മോഡലിൻ്റെ രണ്ടാം ബാച്ചും എത്തുമെന്നാണ് മിനി അറിയിച്ചിരിക്കുന്നത്.

MINI Cooper Convertible Sold Out In Just 24 Hours

ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, ചില്ലി റെഡ്, സണ്ണി സൈഡ് യെല്ലോ, ഓഷ്യൻ വേവ് ഗ്രീൻ എന്നിവയുൾപ്പെടെ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് മിനി കൂപ്പർ S കൺവെർട്ടിബിൾ ഇന്ത്യയിലെത്തുന്നത്. ഒക്ടോബറിലും നവംബറിലും യഥാക്രമം JCW All4, കൺട്രിമാൻ SE All4 എന്നിവ അവതരിപ്പിച്ച് വിജയം നേടിയതിന് പിന്നാലെയാണ് പുതിയ കൺവെർട്ടിബിൾ പതിപ്പും രാജ്യത്ത് വിപണനത്തിന് എത്തുന്നത്. എന്തായാലും ഹാട്രിക് ഹിറ്റടിച്ച സന്തോഷത്തിലാവും കമ്പനി.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൂപ്പർ കൺവെർട്ടബിളിൻ്റെ ഹൃദയം. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഓപ്പൺ-ടോപ്പ് ബോഡിക്ക് ആവശ്യമായ അധിക ഘടനാപരമായ ശക്തിപ്പെടുത്തൽ കാരണം മിനി കൂപ്പർ കൺവെർട്ടബിളിന് സ്റ്റാൻഡേർഡ് വേരിയൻ്റിനേക്കാൾ ഭാരമുണ്ട്.

MINI Cooper Convertible Sold Out In Just 24 Hours

എങ്കിലും വെറും 6.9 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിനാവുമെന്നാണ് മിനി അവകാശപ്പെടുന്നത്. മിനി കൂപ്പറിൻ്റെ ഹാർഡ് ടോപ്പ് വേരിയൻ്റുകളേയും ഇതിനേയും വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം ഇലക്ട്രിക്കലി ഓപ്പറേറ്റഡ് സോഫ്റ്റ് ടോപ്പാണ്. കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ റൂഫ് തുറക്കാനോ അടയ്ക്കാനോ കഴിയും. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇത് സൗകര്യപ്രദമാവുന്ന സവിശേഷതയാണ്.

പ്രത്യേകിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴ വന്നാൽ വണ്ടി നിർത്താതെ തന്നെ റൂഫ് അടയ്ക്കാൻ കഴിയും. കൂടുതൽ പരമ്പരാഗതമായ യൂണിയൻ ജാക്ക് ടെയിൽ-ലൈറ്റുകളും, താഴേയ്ക്ക് ഒഴുകിയിറങ്ങുന്ന ടെയിൽഗേറ്റും വേറിട്ടുനിൽക്കാൻ സഹായിക്കുന്നുണ്ട്. സാധാരണയായി കണ്ടുവരുന്ന മിനി കൂപ്പറുകളുടെ അതേ ഡിസൈൻ തുടരുന്നുണ്ടെങ്കിലും കൺവെർട്ടിബിൾ കാറിന് അതിൻ്റേതായ യുണീക് സ്റ്റൈലുണ്ടെന്ന് സാരം.

MINI Cooper Convertible Sold Out In Just 24 Hours

മറ്റ് ഡിസൈൻ വിശദാംശങ്ങളിലേക്ക് വന്നാൽ പുതിയ കൂപ്പർ കൺവെർട്ടിബിളിൽ വൃത്താകൃതിയിലുള്ള എൽഇഡി ലാമ്പുകൾ, വ്യത്യസ്തമായ ഡിആർഎൽ സിഗ്നേച്ചറുകൾ, ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഒക്‌ടഗണൽ ഗ്രിൽ എന്നിവയെല്ലാം കാണാനാവും. പുതിയ കൺവെർട്ടിബിൾ കാറിനൊപ്പം മിനി 18 ഇഞ്ച് അലോയ് വീലുകളാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ മനോഹരമാണ് ഇൻ്റീരിയറും.

ഡാഷ്‌ബോർഡിലെ പുതിയ ബ്ലാക്ക്, ബീജ് നിറങ്ങളിലുള്ള നിറങ്ങൾ ഒഴികെ, മറ്റെല്ലാം കൂപ്പർ മോഡലുകളിലൂടെ പരിചിതമായവയാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് OLED ടച്ച്‌സ്‌ക്രീനാണ് അകത്ത് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഡ്രൈവർക്കായി മസാജിംഗ് ഫംഗ്ഷനോടുകൂടിയ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ഡാഷ്‌ബോർഡിലെ ആംബിയൻ്റ് ലൈറ്റ് പ്രൊജക്ഷൻ, റിയർ വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Thursday, December 18, 2025, 6:00 [IST]
English summary
Mini cooper convertible sold out in just 24 hours next batch will come by 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X