അച്ഛാ മിനി.... എക്സ്പോയിൽ കാറുകളിലെ മഹാറാണിയുടെ പുത്തൻ പതിപ്പ് അവതരിപ്പിച്ച് മിനി; വില നോക്കിക്കേ

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോ വാഹനമേളയിൽ പുതിയ മിനി കൂപ്പർ S JCW പായ്ക്ക് പുറത്തിറക്കി ബ്രിട്ടീഷ് വാഹന നിർമാതാക്കൾ. 55.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കാറുകളുടെ മഹാറാണിയുടെ പുത്തൻ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്കായി ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രീമിയം കാറിനായുള്ള ഡെലിവറി ഈ വർഷം ഏപ്രിലിൽ തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ സ്റ്റാൻഡേർഡ് കൂപ്പർ എസിനേക്കാൾ കരുത്തുറ്റ എഞ്ചിൻ, സ്‌പോർട്ടിയർ എക്സ്റ്റീരിയർ, ഇന്റീരിയർ ട്രീറ്റ്‌മെന്റ് എന്നിവയോടെയാണ് പുതിയ കൂപ്പർ S JCW പായ്ക്ക് കളത്തിലിറക്കിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് കൂപ്പറുമായി താരതമ്യപ്പെടുത്തുമ്പോൾ JCW പതിപ്പിന് മൂന്ന് നിറങ്ങളിലുള്ള ജോൺ കൂപ്പർ വർക്ക്സ് ലോഗോയുള്ള കറുത്ത നിറത്തിലുള്ള ഫ്രണ്ട് ഗ്രിൽ, വിശാലമായ എയർ വെന്റുകൾ എന്നിവയാണ് പുത്തൻ മോഡലിന് ലഭിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് കൂടുതൽ വേർതിരിച്ചറിയാൻ സഹായിക്കുന്ന സവിശേഷമായ JCW നിർദ്ദിഷ്ട എൽഇഡി ഡിആർഎല്ലുകളും ഇതിൽ മിനി ഒരുക്കിയിട്ടുണ്ട്.

Mini Cooper S JCW Launched At Auto Expo 2025

പിൻഭാഗത്തേക്ക് വന്നാൽ ജോൺ കൂപ്പർ വർക്ക്സിൽ ഒരു പുതിയ റിയർ സ്‌പോയിലർ, ഒരു ബ്ലാക്ക് റിയർ ഡിഫ്യൂസർ, മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ടെയിൽ പൈപ്പ്, അങ്ങിങ്ങായി കൊടുത്തിരിക്കുന്ന റെഡ് ആക്‌സന്റുകൾ എന്നിവയാൽ കാർ കിടിലമായിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാൽ ഇതിന് റെഡ്, ബ്ലാക്ക് നിറങ്ങളിൽ പൂർത്തിയാക്കിയ ഇന്റീരിയർ തീമാണ് മിനി ഒരുക്കിയിരിക്കുന്നത്.

സിന്തറ്റിക് ലെതറിൽ അപ്ഹോൾസ്റ്റേർഡ് ചെയ്ത JCW സ്പോർട്സ് സീറ്റുകൾ, മൾട്ടി-കളർ നിറ്റഡ് ഫാബ്രിക്, റെഡ് സ്റ്റിച്ചിംഗ് എന്നിവയെല്ലാമാണ് മിനി കൂപ്പർ S JCW പായ്ക്കിനെ അഴകാക്കുന്നത്. ഒരു പ്രത്യേക JCW സ്പോർട്സ് സ്റ്റിയറിംഗ് വീലും ഇതിലുണ്ടെന്നത് കളറാവുന്ന സംഗതിയാണ്. അതേസമയം സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് മൊത്തത്തിലുള്ള ക്യാബിൻ ലേഔട്ട് മാറ്റമില്ലാതെ തുടരുകയാണ്. ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ പോലുള്ള ഫീച്ചറുകളും ലഭിക്കും.

Mini Cooper S JCW Launched At Auto Expo 2025

വൃത്താകൃതിയിലുള്ള ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ഉൾപ്പെടെ ബാക്കി ഇന്റീരിയർ, സാധാരണ കൂപ്പർ S കാറിൽ കാണുന്നതുപോലെ തന്നെയാണുള്ളത്. സ്റ്റാൻഡേർഡ് കൂപ്പറിലെ അതേ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ മിനി JCW മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പാഡിൽ ഷിഫ്റ്ററുള്ള 7-സ്പീഡ് ഡിസിടി ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 231 bhp പവറിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

അതായത് സ്റ്റാൻഡേർഡ് ഹാച്ചിനേക്കാൾ ഏകദേശം 27 bhp, 80 Nm torque എന്നിവ പുതിയ മിനി കൂപ്പർ S JCW പായ്ക്കിൽ അധികമായി ലഭിക്കുമെന്ന് സാരം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മിനി ജോൺ കൂപ്പർ വർക്ക്സിന് 6.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ പരമാവധി വേഗം 250 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

Mini Cooper S JCW Launched At Auto Expo 2025

ലെജൻഡ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് കൂപ്പർ S JCW പായ്ക്ക് തെരഞ്ഞെടുക്കാനാവുക. രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനിയുടെ സാന്നിധ്യം ശ്രദ്ധേയമായിട്ടുണ്ട്. പക്ഷേ ഈയൊരു കാർ മാത്രമാണ് നിലവിൽ കമ്പനി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 18, 2025, 14:28 [IST]
English summary
Mini cooper s jcw launched at auto expo 2025 price features and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X