ടിയാഗോയ്ക്ക് 50,000 രൂപ, ആൾട്ടോയ്ക്ക് 36,000 രൂപയും കുറയും! GST പരിഷ്ക്കാരത്തിന് ശേഷം ഈ കാറുകളുടെ വില ഇങ്ങനെ

ദീപാവലിയോടെ ഇന്ത്യയിൽ കാറുകൾക്ക് വില കുറയാൻ പോവുന്നുവെന്ന വാർത്തകൾ വാഹനം വാങ്ങാനിരിക്കുന്നവർക്കെല്ലാം ഇരട്ടി സന്തോഷമാണ് നൽകിയിരിക്കുന്നത്. കാർ എന്ന സ്വപ്‌നം മനസിലിട്ട് നടക്കുന്നവർക്ക് ഇനി അധിക ചെലവില്ലാതെ പോർച്ചിൽ വണ്ടിയെത്തിക്കാനാവും. ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനും സർക്കാർ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വാഹന വിപണിക്ക് മൈലേജാവുന്ന ഈ കാര്യം തീപ്പൊരി പോലെ പടരുന്നത്. നിലവിൽ മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും സർക്കാർ 5, 12, 18, 28 ശതമാനം നികുതിയാണ് ചുമത്തുന്നത്.

പുതിയ ജിഎസ്ടി പരിഷ്ക്കാരങ്ങളിലൂടെ ഇത് സ്റ്റാൻഡേർഡ്, മെറിറ്റ് - 5, 18 ശതമാനം എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി ലളിതമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിലവിൽ 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇത് 18 ശതമാനമായി കുറയ്ക്കാൻ കഴിയും.

Maruti Alto K10

ഈ കുറവ് കാരണം ഉപഭോക്താവിന് വാഹന വിലയിൽ ഏകദേശം 5 മുതൽ 10 ശതമാനം വരെ കുറവ് വരുത്തും. അങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 5 കാറുകളും ജിഎസ്ടി പരിഷ്ക്കരണത്തിന് ശേഷമുള്ള അവയുടെ വില എങ്ങനെയായിരിക്കും വരികയെന്നും വിശദമായി നോക്കിയാലോ? വണ്ടിവാങ്ങിനിരിക്കുന്നവർക്ക് ഇതൊരു സഹായകരമായാലോ?

മാരുതി ആൾട്ടോ K10: വിലയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് മാരുതിയുടെ ഇതിഹാസമായ ലോർഡ് ആൾട്ടോ. പുതിയ K10 വാങ്ങുമ്പോൾ നിലവിൽ ബേസ് മോഡലിന് 4.23 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പുതുക്കിയ ജിഎസ്ടി പ്രകാരം ഈ കാറിന്റെ ബേസ് വേരിയന്റിന് 3.87 ലക്ഷം രൂപ മാത്രമേ വില വരികയുള്ളൂ. ഇത് നിലവിലെ വിലയേക്കാൾ ഏകദേശം 36,000 രൂപയോളം കുറവ് വരും.

Maruti S-Presso

മാരുതി എസ്-പ്രെസോ: ആൾട്ടോ K10 ഹാച്ച്ബാക്കിനെ അപേക്ഷിച്ച് കൂടുതൽ സ്റ്റൈലിഷും എസ്‌യുവി ലുക്കുമുള്ള മാരുതി സുസുക്കിയുടെ തട്ടുപൊളിപ്പൻ കാറാണ് എസ്-പ്രെസോ. സിറ്റി ഉപയോഗത്തിനെല്ലാം നല്ലൊരു ഓപ്ഷനായ കാറിന് നിലവിൽ 4.27 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ജിഎസ്ടി നടപ്പിലാവുകയാണെങ്കിൽ മോഡലിന് 3.90 ലക്ഷം രൂപ മാത്രമേ എക്സ്ഷോറൂം വില വരികയുള്ളൂ.

റെനോ ക്വിഡ്: ജിഎസ്ടി പരിഷ്ക്കരണം നിലവിൽ വരുന്നത്തോടെ റെനോ ക്വിഡിന് മാരുതി സുസുക്കി എസ്-പ്രെസോയ്ക്ക് അടുത്ത് വില നിശ്ചയിക്കാൻ കഴിയും. 4.70 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഫ്രഞ്ച് വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ ബേസ് മോഡലിന് 40,000 രൂപയോളം കുറവ് വരും. അതായത് ഏകദേശം 4.30 ലക്ഷത്തിന് ക്വിഡ് വാങ്ങാമെന്ന് സാരം.

Renault Kwid

മാരുതി സുസുക്കി സെലേറിയോ: എൻട്രി ലെവൽ കാറുകളൊന്നും വേണ്ട, പകരം അൽപം കൂടി സ്റ്റൈലിഷും പ്രീമിയവുമായ ഹാച്ച്ബാക്ക് വേണമെന്നുള്ളവർക്ക് സെലേറിയോ കണ്ണുംപൂട്ടി വാങ്ങാം. മൈലേജിന്റെ കാര്യത്തിൽ രാജാവായ മോഡലായ സെലേറിയോയ്ക്ക് നിലവിൽ 5.36 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ജിഎസ്ടി കുറയന്നതോടെ മാരുതിയുടെ കോംപാക്‌ട് ഹാച്ചിന് 4.90 ലക്ഷം രൂപയോളമായിരിക്കും മുടക്കേണ്ടി വരിക.

ടാറ്റ ടിയാഗോ: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടാറ്റ ടിയാഗോ 5.65 ലക്ഷം രൂപ വിലയിലാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. പുതിയ ജിഎസ്ടി പ്രകാരം, ടിയാഗോയുടെ വില 5.15 ലക്ഷം രൂപയായി കുറയാം. ഇത് നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 50,000 രൂപയോളം കുറവാണ് സംഭവിക്കുന്നത്. ഇതോടെ ടാറ്റയുടെ കച്ചോടവും കൂടുമെന്നാണ് വിശ്വാസം.

Tata Tiago

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 19, 2025, 8:33 [IST]
English summary
Most affordable cars and prices after gst reform maruti alto k10 tata tiago renault kwid
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X