വില 9.99 ലക്ഷം മുതൽ, ക്രെറ്റയേക്കാൾ ഫീച്ചറും ഗ്രാൻഡ് വിറ്റാരയേക്കാൾ പവറുമായി എംജിയുടെ പുതിയ എസ്‌യുവി

എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ ഫെയ്‌മസാക്കാൻ കാരണക്കാരയവരിൽ പ്രധാനിയാണ് എംജി മോട്ടോർസ് (MG Motor). ഹെക്‌ടറും ആസ്റ്ററും ഗ്ലോസ്റ്ററുമെല്ലാം വന്ന മനംമയക്കിയപ്പോൾ ഷോറൂമിലെത്തിയവരാണ് നമ്മളിൽ പലരും. ഇപ്പോൾ എംജി ഇലക്ട്രിക് കാറുകളിലൂടെയാണ് പണംവാരുന്നതെങ്കിലും ICE എഞ്ചിൻ മോഡലുകൾ വാങ്ങാനും ആളുകളെത്തുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ വാഹനങ്ങൾക്കിടയിൽ പെട്ടുപോയ നല്ലൊരു മിഡ്-സൈസ് എസ്‌യുവിയാണ് ആസ്റ്റർ. AI ഫീച്ചറുകൾ മുതൽ ADAS വരെ താങ്ങാനാവുന്ന വിലയിൽ നമുക്ക് സമ്മാനിച്ച ആസ്റ്ററിനെ പലരും വേണ്ടവിധത്തിൽ പരിഗണിക്കാത്തത് നിരാശാജനകമാണ്.

ഇപ്പോഴിതാ ചെറിയ ചില പരിഷ്ക്കാരങ്ങളോടെ 2025 മോഡൽ ആസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് എംജി. 12.47 ലക്ഷം രൂപ മുതൽ 17.45 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിയുടെ പുതു വേരിയന്റുകൾക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഷൈൻ, സെലക്ട് വേരിയൻ്റുകളിലാണ് പുതിയ മെച്ചപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നത്. ഷൈൻ വേരിയൻ്റിൽ ഇപ്പോൾ പനോരമിക് സൺറൂഫും 6 സ്പീക്കർ ഓഡിയോ സിസ്റ്റവും ലഭിക്കും.

New 2025 MG Astor SUV Launched In India

ശ്രദ്ധേയമായ കാര്യമെന്തെന്നാൽ 12.50 ലക്ഷം രൂപ താഴെ വിലയിൽ പനോരമിക് സൺറൂഫ് നൽകുന്ന ഏക എസ്‌യുവിയാണ് എംജി ആസ്റ്റർ. മിഡ്-സൈസ് എസ്‌യുവിയുടെ സെലക്ട് വേരിയന്റും പുതിയ അപ്‌ഗ്രേഡുകളോടെയാണ് നിരത്തിലേക്ക് എത്തുന്നത്. മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഒപ്പം ഐവറി ലെതറെറ്റ് സീറ്റുകളും കൂടിയാവുമ്പോൾ ഒരു പ്രീമിയം ഫീലാണ് വാഹനം സമ്മാനിക്കുന്നത്.

സ്പ്രിൻ്റ്, ഷൈൻ, സെലക്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ഒന്നിലധികം വേരിയൻ്റുകളിൽ അഞ്ച് സീറ്റർ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ബേസ് സ്പ്രിൻ്റ് മോഡൽ ആകർഷകമായ 9.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാം. സാംഗ്രിയ റെഡ് നിറമുള്ള ടോപ്പ്-സ്പെക്ക് സാവി പ്രോയ്ക്ക് 17.55 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. ഫീച്ചറുകളുടെ വലിയൊരു നിരയുമായാണ് വണ്ടിയുടെ വരവെന്ന് ഊഹിക്കാമല്ലോ.

New 2025 MG Astor SUV Launched In India

വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള വയർലെസ് ഇൻ്റഗ്രേഷൻ, ഓട്ടോ-ഡിമ്മിംഗ് ഇൻ്റീരിയർ റിയർവ്യൂ മിറർ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ അവതരിപ്പിക്കുന്നുണ്ട്. ഐ-സ്മാർട്ട് 2.0 വേർഷന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം നൽകുന്നത്. കൂടാതെ എംജി ആസ്റ്ററിൽ 80-ലധികം കണക്റ്റഡ് ഫീച്ചറുകളും അപ്‌ഗ്രേഡുചെയ്‌ത ഇൻ്റർഫേസും വരെ ലഭ്യമാവും.

കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകൾ, സമയം, തീയതി വിശദാംശങ്ങൾ, ജാതകങ്ങൾ, വാർത്തകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ആക്‌സസ് ചെയ്യാൻ ഡ്രൈവർമാരെ അനുവദിക്കുന്ന AI പവർഡ് ജിയോ വോയ്‌സ് റെക്കഗ്നിഷൻ സംവിധാനമാണ് 2025 മോഡൽ എംജി ആസ്റ്ററിലെ മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. സിസ്റ്റത്തിൽ ഡിക്ഷനറി, കാൽക്കുലേറ്റർ തുടങ്ങിയ പ്രവർത്തനങ്ങളും വരെ ഒരുക്കിയിട്ടുണ്ട്.

New 2025 MG Astor SUV Launched In India

സുരക്ഷ വർധിപ്പിച്ചുകൊണ്ട് എസ്‌യുവിയിൽ ആൻ്റി-തെഫ്റ്റ് ഫീച്ചറും ഡിജിറ്റൽ കീ പ്രവർത്തനവും വരെ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭ്യമല്ലാത്തപ്പോഴും വാഹനത്തിലേക്കുള്ള പ്രവേശനം ഇതുവഴി ഉറപ്പാക്കുന്നുണ്ട്. മിഡ് റേഞ്ച് റഡാറുകളും മൾട്ടി പർപ്പസ് ക്യാമറയും സംയോജിപ്പിച്ച് സാധ്യമാക്കിയ 14 ഫീച്ചറുകളുള്ള ഒരു ലെവൽ 2 ADAS സ്യൂട്ടും MG ആസ്റ്റർ വാഗ്ദാനം ചെയ്യുന്നു.

ഇത്തരം ഫീച്ചറുകളൊക്കെ കുത്തിനിറച്ചിട്ടുണ്ടെങ്കിലും മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് 2025 മോഡൽ എംജി ആസ്റ്റർ വിപണിയിലെത്തുന്നത്. മാനുവൽ, സിവിടി ട്രാൻസ്മിഷനുകൾക്കൊപ്പം ലഭ്യമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ കൂടുതൽ കരുത്തുള്ള 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് എസ്‌യുവിയുടെ ഹൃദയം.

More from DriveSpark

Article Published On: Thursday, February 6, 2025, 18:45 [IST]
English summary
New 2025 mg astor suv launched in india price updated features engine details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X