കുറ്റവും കുറവുമൊന്നുമില്ല! ക്രെറ്റയേക്കാൾ സ്പേസും പെർഫോമൻസുമുള്ള പുതിയ പെട്രോൾ എസ്‌യുവി 13.99 ലക്ഷത്തിന്

ഇലക്‌ട്രിക് കാറുകളിലൂടെ (Electric Car) വിസ്‌മയം തീർക്കുന്നവരാണ് എംജി മോട്ടോർസ് (MG Motor). വിൻഡ്‌സറും കോമെറ്റുമെല്ലാം വാങ്ങാൻ ആളുകൾ ഇടികൂടുമ്പോൾ പെട്രോൾ, ഡീസൽ മോഡലുകളിലൂടെയും കമ്പനി പണംവാരുന്നുണ്ട്. ഇന്റർനെറ്റ് സ്പോർട് യൂട്ടിലിറ്റി വാഹനമായി ഇന്ത്യക്കാരുടെ പക്കലേക്ക് ഓടിയെത്തിയ ഹെക്‌ടറിന് (Hector SUV) ഇന്നും വിപണിയിൽ നല്ല സ്വാധീനമാണുള്ളത്. പണ്ടത്തെ അത്ര കച്ചോടം ഇല്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ടെന്നത് എംജിയെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇപ്പോഴിതാ മൈലേജ് കൂട്ടാനായി ചില പരിഷ്ക്കാരങ്ങളുമായി 2025 മോഡൽ ഹെക്‌ടർ പുറത്തിറക്കിയിരിക്കുകയാണ് ബ്രാൻഡ്.

13.99 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്ഷോറൂം വിലയോടെയാണ് 2025 എംജി ഹെക്‌ടർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഇപ്പോൾ E20 പെട്രോളിൽ പ്രവർത്തിക്കാൻ പ്രാപ്തമാണെന്നും കമ്പനി പറയുന്നു. 2025 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന പെട്രോൾ വാഹനങ്ങളിൽ E20 നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഹെക്‌ടറിലും നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

New 2025 MG Hector Launched With E20 Compliant Petrol Engine

എഞ്ചിനിലെ പരിഷ്ക്കാരം മാറ്റിനിർത്തിയാൽ ഹെക്‌ടറിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. 1.5 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ടർബോ പെട്രോൾ വേരിയൻ്റ് 142 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ എഞ്ചിൻ 168 bhp പവറിൽ 350 Nm torque ആണ് നൽകുന്നത്.

ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, ടാറ്റ സഫാരി, ജീപ്പ് മെറിഡിയൻ എന്നിവയുൾപ്പെടെ മറ്റ് നിരവധി എസ്‌യുവികളിലും ഉപയോഗിക്കുന്ന ഫിയറ്റിന്റെ അതേ ക്രിയോടെക് ഡീസൽ എഞ്ചിനാണ് എംജി ഹെക്‌ടറിനും തുടിപ്പേകുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേണ്ടവർക്ക് പെട്രോൾ മോഡൽ തന്നെ വാങ്ങേണ്ടി വരും.

New 2025 MG Hector Launched With E20 Compliant Petrol Engine

നേരത്തെ പെട്രോൾ എഞ്ചിന് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിരുന്നെങ്കിലും ഇന്ധനക്ഷമത കുറവായതിനാലും റെസ്പോൺസ് കുറവായതിനാലും നിർത്തലാക്കി. പിന്നീട് ഹെക്‌ടർ പെട്രോൾ സിവിടിയിലേക്ക് മാത്രമായി ഒതുങ്ങുകയായിരുന്നു. ഡീസൽ വേരിയൻ്റിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ കമ്പനി നൽകുന്നില്ലെന്നതും എതിരാളികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

അടുത്തിടെ വിൽപ്പന കൂട്ടാനായി ഹെക്‌ടർ എസ്‌യുവിയിൽ മിഡ്‌നൈറ്റ് കാർണിവൽ എന്നൊരു ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഈ പ്രത്യേക പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. മിഡ്‌നൈറ്റ് കാർണിവലിൻ്റെ ഭാഗമായി എംജി ഷോറൂമുകൾ 2025 ജൂൺ 30 വരെ എല്ലാ വാരാന്ത്യത്തിലും അർദ്ധരാത്രി വരെ പ്രവർത്തിക്കുമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

New 2025 MG Hector Launched With E20 Compliant Petrol Engine

ഈ സംരംഭത്തിന് പുറമെ പുതിയ ഹെക്‌ടർ വാങ്ങുന്നവർക്ക് വിവിധ വാല്യു ആഡഡ് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സ്റ്റാൻഡേർഡായി 3 വർഷത്തെ വാറണ്ടിക്ക് പുറമെ 2 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്ററിന്റെ എക്സ്റ്റൻഡഡ് വാറണ്ടി, അധിക റോഡ് സൈഡ് അസിസ്റ്റൻ്റുകൾ എന്നിവയെല്ലാമാണ് എംജി ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം 5 വർഷം വരെ സുഗമമായ ഉടമസ്ഥത അനുഭവം ഉറപ്പാക്കുമെന്നാണ് കമ്പനിയുടെ വാദം.

അതോടൊപ്പം RTO ഫീസിൽ 50 ശതമാനം കിഴിവും നിലവിൽ രജിസ്റ്റർ ചെയ്ത ഹെക്ടർ മോഡലുകൾക്ക് എംജി ആക്‌സസറികളിലേക്കുള്ള ആക്‌സസും ഈ ക്യാമ്പയിനിന്റെ ഭാഗമായി ലഭിക്കും. കൂടാതെ എംജി ഹെക്ടർ വാങ്ങുന്ന 20 ഭാഗ്യശാലികൾക്ക് ലണ്ടനിലേക്ക് ഒരു ട്രിപ്പും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി ഉപഭോക്താക്കൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള അംഗീകൃത JSW എംജി മോട്ടോർ ഇന്ത്യ ഡീലർഷിപ്പുമായി ബന്ധപ്പെടാം.

More from DriveSpark

Article Published On: Thursday, April 24, 2025, 14:15 [IST]
English summary
New 2025 mg hector launched with e20 compliant petrol engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X